പകുതി ജീവിച്ച സ്ത്രീ
രചന : ലിഖിത ദാസ് ✍ പകുതിയും ജീവിച്ചുതീർന്നഒരു സ്ത്രീയെ സ്നേഹിക്കാനൊരുമ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്..,സ്നേഹത്തിന്റെ നീർവേരുനീട്ടിയാവരുത്അവളിലേയ്ക്ക് കയറിച്ചെല്ലാൻ.‘നിന്നെ ഞാൻ സ്നേഹിക്കുന്നു’ വെന്നഒരു മുഖവുര പോലുംഅവൾക്കാവശ്യമില്ല.‘ലോകത്തിലെഎല്ലാ മനുഷ്യരേക്കാളുമധികമായി എനിയ്ക്ക് നീ പ്രിയപ്പെട്ടതാണെന്ന്’വരുത്തിത്തീർക്കാൻ സമ്മാനമൊന്നുംകയ്യിൽ കരുതിയേക്കരുത്.ഒരു പതിനേഴുകാരിയുടെ കൺകൊതിയോടെ അവളത്നിങ്ങളുടെ മുൻപിൽ വച്ച്തുറന്നേക്കുമെന്നആകാംക്ഷയുടെ ചിറക്അവളൊറ്റ നോട്ടം…