ദാഹജലം
രചന : മംഗളൻ എസ് ✍ പാതയോരത്തുണ്ട് തണൽമരങ്ങൾപാലമരമാണതിലേറ്റവും വൻമരംപാമരനാമൊരു യാചകനവിടുണ്ട്പതിവായി മരുവും മരത്തണലിൽ. പള്ളിക്കുടത്തിലേക്കുള്ള വഴിയേ..പതിവായി മകളമ്മയ്ക്കാപ്പമെത്തുംപാതിവഴിയെത്തുന്നേരത്ത് കാണുംപാമരനൊരു പിച്ചക്കാരനെ നിത്യവും. പതിവായിക്കാണാറുണ്ടെങ്കിലുമെന്തോപൈതലിൻ നേർക്കന്ന് കൈനീട്ടിയോ!പരദാഹമായ് തന്റെ തൊണ്ടവറണ്ടിട്ടോപശിയടക്കാൻ കഴിയാതായിട്ടോ! “പാമരനാമവിടുത്തേക്ക് നൽകുവാൻപണമില്ല ഞാനൊരു പൈതലല്ലോ !പകരം ഞാൻ നൽകിടാം…