” ഭയം
രചന : ഷാജു. കെ. കടമേരി ✍ ജീവിതം ഹൃദയ രക്തംമുക്കിയെഴുതുന്നവാക്കുകളുടെമലമടക്കുകളിൽനമ്മളൊന്നിച്ചിരുന്നിട്ടുണ്ട്.സമത്വം നെഞ്ച് കീറി വരച്ചിട്ടഇന്നിന്റെ ,നാളെയുടെ ,വേറിട്ട ഒച്ചയ്ക്ക്കാതോർത്തിട്ടുണ്ട്.ഒരു ചോറ്റ് പാത്രംഒന്നിച്ച് പങ്കിട്ടിട്ടുണ്ട്.വിപ്ലവ വസന്തത്തിന്റെഇടിമുഴക്കങ്ങൾക്ക്കാവലിരുന്നിട്ടുണ്ട്.സ്നേഹത്തിന്റെ മണമൂറുന്നവരികൾക്കിടയിൽഒന്നിച്ച് പെയ്തിട്ടുണ്ട്.എന്നിട്ടും,പ്രിയപ്പെട്ട ഷഫീക്ക്നീയും, ഞാനുംരണ്ട് സാമ്രാജ്യങ്ങളായിവെട്ടിമാറ്റപ്പെടുമ്പോഴുംഖുർആനും,ഭഗവത് ഗീതയുംബൈബിളുംഒന്നിച്ചടുക്കി വച്ചിരിക്കുന്നഷെൽഫിനടുത്തിരുന്ന്നമ്മൾ വാക്കുകൾപങ്കിട്ടെടുക്കുമ്പോൾഎപ്പോഴാണ്ഒരു തീപ്പന്തംനമ്മൾക്കിടയിലേക്ക്നുഴഞ്ഞ് കയറിഅവയെചുട്ടുകരിക്കുന്നതെന്നറിയില്ല…..” പുതുവർഷം…