ഭംഗി
രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കണ്ടിട്ടും കണ്ടിട്ടുംകൊതിതീരാത്തൊരുഭംഗി പ്രകൃതിഭംഗികണ്ണിനുംകാതിനുംനിർവൃതിയേകുന്നഭംഗി പ്രപഞ്ചഭംഗിഅന്തിച്ചുവപ്പുംമധുചന്ദ്രികയുംഭംഗി എന്തൊരുഭംഗിമേലെയാകാശപന്തലിനുള്ളിലെമിന്നും നക്ഷത്രങ്ങൾ ഭംഗിനീലക്കടലിന്റെഅനന്തതയെ നോക്കിനിൽക്കുവാനെന്തൊരു ഭംഗിതീരങ്ങൾ തിരയുന്നതീരത്തു നിൽക്കുമ്പോൾതിരമാലകൾക്കെന്തു ഭംഗിതിരയണയുമ്പോൾപുണരാൻ വെമ്പുന്നതീരത്തിനെപ്പോഴും ഭംഗിപൂക്കളും വസന്തവുംഭൂമിയെയൊരുക്കുമ്പോൾപറയാൻ കഴിയാത്ത ഭംഗിപൂക്കളെത്തേടിപൂമ്പാറ്റയെത്തുമ്പോൾവർണച്ചിറകുകൾ ഭംഗികണ്ടിട്ടും കണ്ടിട്ടുംകൊതി തീരാത്തൊരുഭംഗി പ്രകൃതിഭംഗിഇവിടെ പ്രണയിച്ചുഒരായുസ്സു തീർന്നാലുംപ്രണയം പിന്നെയുംഭംഗിപ്രണയമെപ്പോഴും ഭംഗി…