പുഞ്ചിരി പൂക്കൾ
രചന : അഡ്വ: അനൂപ് കുറ്റൂർ✍ പുലരിക്കലയുദിക്കുമ്പോളഞ്ചിതംപുഞ്ചിരിപ്പൂവുകൾവിടരുന്ന നേരംപാൽക്കുടമേന്തുമരുവിയൊരുപുഞ്ചിരികന്യയായിയൊഴുകുന്നു. പഞ്ചവർണ്ണക്കിളിയൊന്നിച്ചിതാപച്ചിലമരകൊമ്പിലായിയിരുന്ന്പുഞ്ചിരിക്കുമർക്കമനോഹാരിതപുലരിഗീതമായുച്ചത്തിൽപാടുന്നു. പെണ്ണാളോട്ചേർന്നൊരുപുരുഷനുംപാടത്തിറങ്ങുമാരവംകേൾക്കുന്നുപണ്ടാരോ പാടിപാടി പഴകുമൊരുപുലവൃത്തത്തിന്നീരടിയലയടിച്ചു. പുലപ്പാട്ടിന്നിംമ്പമാം താളത്തിലുംപുതുപ്പെണ്ണിന്നഴകാമാട്ടത്തിലുംപച്ചത്താറണിഞ്ഞ പ്രകൃതിയിലുംപാൽപ്പുഞ്ചിരിയഴകായലിയുന്നു. പാട്ടുംകൊട്ടുംകുഴൽവിളിയുമെല്ലാംപ്രകൃതി തൻ രമണീയതയിലലിഞ്ഞുപ്രപഞ്ചം പ്രണവപ്പൊരുളാലുണർന്നുപുഞ്ചിരിപൂവിളിയാലണിയണിയായി പഞ്ചഭൂതങ്ങളെല്ലാമാന്ദോളനമായിപ്രമദമോടെനാദബ്രത്തിലലിഞ്ഞുംപുഞ്ചിരിരാഗമായിയാകാശത്തന്ത്യംപനിനീർമഴപൊഴിക്കുന്നുമേഘങ്ങൾ. പുഞ്ചിരിവീണമീട്ടുമാകാശത്തായിപുതുപെണ്ണണിഞ്ഞൊരുങ്ങിയിരുന്ന്പൂങ്കാറ്റാം കാമുകനേയോർത്തിതാപുലരിയിൽദിവാസ്വപ്നം കാണുന്നു. പാതിവിടർന്നൊരുകണ്ണിണയിലായിപാതിതെളിഞ്ഞ് പുണ്ഡരീകം വിടർന്ന്പുതുമഴയഴകാർന്നുസുരഭിലയായിപതിയെപരിണയിക്കാനൊരുങ്ങുന്നു. പാൽനിലാവുദിക്കുമിരവിലായിതാപാൽപ്പുഞ്ചിരിയൊഴുകിപ്പടരുമ്പോൾപാലപ്പൂവിറുത്തുമുടിയിൽ ചൂടുന്നുപാതിരാവിലൊരുങ്ങുമെക്ഷിയും. പാടിപതഞ്ഞയയുന്നതാളത്തിൽപൂത്തിരുവാതിരയാടുന്നഴകായിപുഞ്ചിരിച്ചവളാമാറുലച്ചുലച്ചിതാപുഞ്ചിരിതൂകിവശീകരിക്കാനുറച്ചു. പാതിരാക്കോഴിക്കുവുന്ന നേരത്ത്പുതുമണിവാട്ടിയായിയൊരുങ്ങിപാന്ഥരേയാകർഷിച്ചുവശത്താക്കിപതിയെചോരകുടിക്കാനൊരുങ്ങി.…