ദാഹനീർ
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ മുൻപുംയഥേഷ്ടംദാഹം,ശമിപ്പിച്ചിരുന്നൊരാകുഴലിൽ;നീരിറ്റുതേടിയൊരാക്കുഞ്ഞുപ്രാവ്,ചുണ്ടൊന്നുനനച്ചിടാനില്ലിറ്റുദാഹനീരും.വറുതിയിൽ പൊരിയുന്നുഭൂമി,വാനമിരുളുന്നുകോളുമറയുന്നു;വാരിധിതീർത്തൊരു,വർഷമണഞ്ഞെങ്കിൽ,കാത്തിരിക്കുന്നുവേഴാമ്പൽ പോലെ!പൊള്ളുന്നകവും പുറവും,ഹരിതാഭയൊക്കെയുംകരിഞ്ഞുണങ്ങി;കാണുന്നകാഴ്ചകൾ കഠിനമാണ്,കേൾക്കുന്നതോ അതിലും കഷ്ടം!നാളെയീദാഹജലത്തിനുയുദ്ധംമുറുകും,ജലസ്രോതസുകൾ മുരടിച്ചു മറയുന്നു.മണ്ണിട്ടുമൂടുന്നു നീരൊഴുക്കുകൾ,മണിമന്ദിരങ്ങൾ നീളെ തീർത്തീടുവാൻ!ഭൂമിയാമമ്മ തന്നൊരീപുണ്യം,ജീവജലത്തിൻ വിലയറിയാതെ;വിലകെട്ടമാനവർ വിഷമലിനമാക്കുന്നു,വിധിയെപഴിച്ചൊടുങ്ങുന്നു പിന്നെയേറയുംമനുഷ്യർ!!