ഓർമ്മതൻ തീരത്ത് …. ശ്രീരേഖ എസ്
ഹൃദയത്തില്‍ കോറിയ ഗീതത്തിന്നീരടിതിരയെണ്ണി പാടിയതോര്‍മ്മയുണ്ടോ ….പ്രണയം നുണയുന്ന കാലത്തില്‍ നാമതുമധുരമായ് പാടിയതോര്‍മ്മയുണ്ടോ…സഖേ.മധുരമായ് പാടിയതോര്‍മ്മയുണ്ടോ….(ഹൃദയത്തിൽ )നിനവിന്റെ തീരത്ത് നിന്നോരം ചേര്‍ന്നിന്നുഓര്‍മ്മതന്‍ പടവുകള്‍ കയറീടുമ്പോള്‍കേട്ടുമറന്നൊരാ പല്ലവി ഈണത്തിന്‍പിന്നെയും പാടുന്നാ ഇണക്കിളികള്‍…പിന്നെയും പാടുന്നിതായിണക്കിളികള്‍(ഹൃദയത്തിൽ )വെണ്ണിലാവിറ്റുന്ന രാത്രിയിലന്നു നാംമിഴികളിൽ മോഹം കൊരുത്തനേരംപൊന്‍തിങ്കള്‍ നാണത്താല്‍ മിഴിചിമ്മിയങ്ങു,മേഘങ്ങള്‍ക്കിടയിൽ മറഞ്ഞതില്ലേ..സഖേനമ്മള്‍ പൂമരചില്ലയിലൊളിച്ചതല്ലേ….(ഹൃദയത്തില്‍)