Category: അവലോകനം

ജാതി സമുദായം രാഷ്ട്രീയം+മതം. …. Santhosh .S. Cherumoodu

വിചാരങ്ങൾ (3) ലോക ഗമനത്തിന്റെ നാൾവഴികളിൽ മനുഷ്യ രാശിയുടെ ജീവസന്ധാരണത്തിന് വിഘാതമായി, കോവിഡ് 19 എന്ന മഹാമാരി മൃത്യു നൃത്തം ചവിട്ടിത്തിമർക്കുകയാണ്.ലോകത്തിപ്പോൾ മനുഷ്യൻ എന്ന പദത്തിന് ജീവൻ എന്ന പദത്തിനോടുമത്സരിക്കേണ്ട അവസ്ഥയാണുള്ളത്.ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ മുഴുവൻ മരണത്തിന്റെ മാറ്റൊലിക്കൂടാണ്.…

🌻സൂര്യകാന്തി 🌻…. Lisha Jayalal

അന്തിക്ക് മിണ്ടാതെമൗനങ്ങളും പേറികാത്തിരിപ്പുണ്ടവൾസൂര്യകാന്തിതുലാ തണുപ്പിന്റെഓർമ്മകളിലെവിടെയോസ്വപ്നങ്ങൾമറയാക്കി കേഴുന്നവൾപകലന്തിയോളംതെളിഞ്ഞൊന്നു കത്തിഇരുളിന്റെ മറപറ്റികരയുന്നവൾജഡമായിരിക്കുന്നമനസ്സിന്റെ കാഴ്ചയെനെഞ്ചോരം കൂട്ടിവിങ്ങുന്നവൾരാവു കഴിഞ്ഞോരോപകലിലുംമറവി മൂടാനേറെകാത്തിരിപ്പവൾ..ലിഷ ജയലാൽ

നമ്മുടെ നയനങ്ങളെ അവിസ്മരണീയമാക്കുന്ന സുന്ദര കാഴ്ചകൾ കാണുവാൻ പോകാം മൂന്നാറിലേക്ക്….Mahin Cochin

കോവിഡ് 19 മൂലം കുറെ കാലമായി അലഞ്ഞ് തിരിഞ്ഞു ഒരു യാത്ര ചെയ്തിട്ട്. യാത്രകൾക്ക് പ്രത്യേകിച്ച് ഒരു കാരണമൊന്നും വേണ്ടായിരുന്നെങ്കിലും , കൊറോണ മൂലം യാത്ര അനുമതി ലഭിക്കാതെയും കാണുവാനുള്ള ഇടങ്ങളെല്ലാം അടഞ്ഞു കിടന്നത് മൂലവും യാത്രകളെല്ലാം പിന്നത്തേക്ക് ആക്കുകയായിരുന്നു. ഇന്നിപ്പോൾ…

ചൂട്ട് ….. ഷാജു. കെ. കടമേരി

ചളി പുതഞ്ഞ മുറിയൻ മുണ്ട്അരയ്ക്ക് മുകളിലേക്ക് മാടിക്കുത്തിഞാനിപ്പോൾ കെട്ടുപോകുമെന്ന്കുശുമ്പ് കാണിച്ച് മടിക്കുന്നചൂട്ട് ആഞ്ഞ് വീശിനാടൻപാട്ടുകൾക്കിടയിലൂടെതെറിച്ച് വീഴുന്നപുളിച്ച തെറികളുമായ്ആടിയുലഞ്ഞ രണ്ട് കാലുകൾകോണിപ്പടി കയറി വരും.കാത്തിരുന്ന് കത്തിച്ച് വച്ചകണ്ണുകളപ്പോൾകൊടുങ്കാറ്റടിച്ച് മങ്ങും.ചാണകം മെഴുകിയ നിലത്ത്ചമ്മണം പടിഞ്ഞിരുന്ന്കുട്ടികൾ വായിച്ചുകൊണ്ടിരുന്നപുസ്തകങ്ങൾമുറ്റത്ത് തളംകെട്ടി നിൽക്കുന്നമഴവെള്ളത്തിലേക്ക്ആഞ്ഞ്പതിക്കും.അരുതെന്ന് വിലക്കുന്നചേട്ടത്തിയുടെ നിലവിളികൾഇടവഴികളിലേക്കിറങ്ങിഓടിക്കിതച്ച്അക്കരെ അമ്മദ്ക്കായുടെചായക്കട വരെ…

കേരളമെന്നു കേട്ടാൽചോര തിളയ്ക്കാത്തവർ !…. Rajasekharan Gopalakrishnan

മാതൃഭാഷയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു നാട് സ്വന്തമായുള്ളത് എത്ര അഭിമാനകരമായ കാര്യമാണ്.മൂന്നു കോടിയിൽപ്പരം വരുന്ന മലയാളികൾക്ക്‌, ‘എൻ്റെ സ്വന്തം നാട്’ എന്ന് അഭിമാനത്തോടും,തെല്ല് വികാരപാരവശ്യ -ത്തോടും ലോകജനതയ്ക്ക്തൊട്ടു കാണിച്ചു കൊടുക്കാൻ, പൂർവ്വികർ നേടി വരമായി കൈമാറിയ‘ദൈവത്തിൻ്റെ സ്വന്തം നാടു’ള്ള നാമെത്ര ഭാഗ്യവാന്മാർ!‘സൗഗന്ധികസുരസൂനസൗരഭ്യം’…

വിചാരങ്ങൾ (2) …… Santhosh.S.Cherumoodu

വാക്കുകൾ വാക്യങ്ങളാവാതെ തന്നെ വാചാലമാകുന്ന ചില സന്ദർഭങ്ങൾ കവിതകൾക്ക് വല്ലാത്ത ഒരുണർവാണ്. ഏതു കാലത്തെ മലയാള കവിതയും ഇതു നന്നായി കാട്ടിത്തന്നിട്ടുമുണ്ട്.ശ്രീമതി. ഇസബെൽ ഫ്ലോറയുടെ ‘ശൂന്യത’യെന്ന കവിത വാക്കുകൾ മാത്രമായിക്കൊണ്ടു തന്നെ വാചാലമാകുന്ന ഒന്നാണ്.അളവ്, അടയാളം,,അക്കം,വാക്ക് എന്നീ വാക്കുകളിലൂടെയാണ് ‘ശൂന്യത’ കവിതയെന്നർത്ഥത്തിൽ…

വിചാരങ്ങൾ (1)….. Santhosh .S. Cherumoodu

കാലത്തിൻ്റെ പോക്കുകളിൽ കവിതയും അകപ്പെടുന്നുണ്ട്. അതുമൂലമുള്ള മാറ്റങ്ങൾ അനുനിമിഷം കവിത പ്രകടമാക്കുന്നുമുണ്ട്.സാങ്കേതികമായ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ തന്നെ പ്രകടിപ്പിക്കുമ്പോഴും കവിത അതിൻ്റെ സ്ഥായിയിൽ നിന്നും അണുവിട വ്യതിചലിക്കുന്നില്ല.വ്യക്തിഗതയ്ക്കും ആത്മഭാഷണത്തിനുമൊക്കെ ഇപ്പോഴുമത് മികച്ച സ്ഥാനം നൽകുന്നുണ്ട് .ശ്രീമതി. ആഞ്ജലാ ലോപ്പസിൻ്റെ ‘വീണ്ടും കാണുമെന്നതിൽ സന്ദേഹമൊട്ടുമില്ല…

‘ആയിഷ ‘ യിലേയ്ക്കൊരു വട്ടം….. ചെറുമൂടൻ സന്തോഷ്.

‘ആയിഷ’ ആദ്യമെത്തുന്നത് വി.സാംബശിവന്റെ ഘനഗംഭീര ശബ്ദത്തിലാണ്.കഥനവും ഗാനവും ഇടചേർത്ത് ഇരുത്തം വന്ന പിന്നണിയുടേയും പിൻ പാട്ടിന്റെയും ബലത്തിൽ.’ വയലാറിന്റെ ആയിഷ’!! കൊല്ലം ഇളമ്പള്ളൂർ ദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ (വർഷം കൃത്യമായോർമ്മയില്ല)എട്ടാം ദിവസം. ”മഞ്ഞപ്പുള്ളികളുള്ള നീല ജായ്ക്കറ്റും നീളെതൊങ്ങലു തുന്നിച്ചേർത്ത പാവാടച്ചുറ്റുംകൈകളിൽ…

ഇപ്പോൾ തിരഞ്ഞെടുപ്പ്;കേരളത്തിൻ്റെ മരണവാറൻ്റ്….. Rajasekharan Gopalakrishnan

ഇപ്പോൾ തിരഞ്ഞെടുപ്പ്;കേരളത്തിൻ്റെ മരണവാറൻ്റ്.മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന അവസരങ്ങളിൽ മൃഗങ്ങൾപോലും വംശശത്രുതയും, അഹന്തയും, വിദ്വേഷവുമെല്ലാം മറക്കും.ആത്മരക്ഷാർത്ഥം അവർ പരസ്പരം സഹായിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നു.മൃഗസഹജമായ ആ സ്വഭാവവൈശിഷ്ട്യംനമ്മുടെ അധികാരമോഹികളായ രാഷ്ട്രീയവംശത്തിനുണ്ടെന്നു തോന്നുന്നില്ല.ദിനംപ്രതി കേരളത്തിൽ കോവിഡിൻ്റെ ഇരകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരി-ക്കുന്നു.ദാരിദ്ര്യവും, പട്ടിണിയും, രോഗപീഡയും,…

കാർവർണ്ണൻ …. ഷിബുകണിച്ചുകുളങ്ങര

പലതും പ്രതീക്ഷിച്ചുകോവിലിന്നുള്ളിൽ ഞാൻ ,വജ്രാഭരണ വിഭൂഷിതനെന്നുനിനച്ചിതു,ചന്ദ്രകാന്തം നിറച്ച താലങ്ങൾചുറ്റിനെന്നും നിനച്ചിതു ,വൈഡൂര്യമാലകളാലംകൃതമെന്നുംനിനച്ചിതു പഴുതേ ഞാൻ …തിക്കിൽ തിരക്കിൽവശംകെട്ടിതു –ഞാൻ നിൻ മുന്നിൽ വന്നപ്പോൾകണ്ടതോ ഭഗവാനേ….മഞ്ഞപ്പട്ടുടയാടയൽ പാതിമറച്ചോരു പൂവുടലും,നിറതിങ്കളിൻ ശോഭ പോൽവിളങ്ങീ വിളയാടും,കാർവർണ്ണനേ തന്നേഭഗവാനേ പൊറുക്കേണം…ഒരു ചെറിയ മയിൽപ്പീലി നിറുകയിൽചൂടിയ കണ്ണനേ കാണുകിൽ,എന്റെ…