കാറ്റ് …. Sathi Sudhakaran
പാലക്കാടൻ കാറ്റേ പൂങ്കാറ്റേപാവാട പ്രായമെത്തിയ പൂങ്കാറ്റേപൂമലയിൽ നിന്നൊഴുകി വരുന്നൊരു കുളിർ കാറ്റേiപാലക്കാട്ടു ചുരങ്ങൾ താണ്ടിനാടാകെ കുളിർ മഴ തൂകിസൂര്യകാന്തിപ്പൂക്കളിറുത്തുംകരിമ്പനതൻ കാട്ടിലൂടെ കിന്നാരം ചൊല്ലി നടന്നുംമന്ദം മന്ദം ഒഴുകി വരുന്നതു കണ്ടില്ലേ…നിരനിരയായ് വിളഞ്ഞു നില്ക്കണ പാടത്ത്കുഞ്ഞാറ്റക്കിളി പാറി നടക്കണ കണ്ടില്ലേ…നെൽക്കതിരുകൾ കൊയ്തെടുക്കാൻകാലമായ്കൊയ്ത്തരിവാൾകൊണ്ടു വരാമോ…