തള്ളിമറിക്കുന്ന മീഡിയാകളും തുള്ളിയുറയുന്ന രാഷ്ട്രീയക്കോമരങ്ങളും … Rajendra Panicker NG
മരണഭയം വിതച്ച് വിളവെടുപ്പുനടത്തുവാൻ രാഷ്ട്രീയക്കാരും മീഡിയാക്കാരും അവരവരുടെ സ്വാർത്ഥതയുടെ മകുടികളൂതി കൊറോണവൈറസിനെ താന്താങ്ങളുടെ വരുതിയിൽ തുള്ളിക്കളിപ്പിക്കുവാൻജാഗരൂകരായി കണ്ണിലെണ്ണയുമൊഴിച്ച്, വിഷലിപ്തമായ അവരുടെ നാവുചുഴറ്റി മാരകമായ വാക്കുകൾ തുപ്പിത്തെറിപ്പിച്ച് സാധാരണക്കാരായ മനുഷ്യരുടെ സ്വാസ്ഥ്യം കെടുത്തിക്കൊണ്ട് അനുദിനം പരിഭ്രാന്തിയിലേക്കു തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. ലോകം അസാധാരണമായ ഒരു ദുരന്തത്തിലൂടെ…