കാവ്യം ദു:ഖമയം …. Vinod V Dev
ദു:ഖമെന്ന ജ്ഞാനമാണ് മഹത്തായ സാഹിത്യത്തെ ഇന്നും നയിക്കുന്നത്. ദു:ഖസത്യത്തെക്കുറിച്ച് തഥാഗതമുനിയും വ്യക്തമാക്കുന്നുണ്ട്. അമ്പേറ്റുപിടയുന്ന ക്രൗഞ്ചപ്പക്ഷിയുടെ രോദനംകേട്ട് ആദികവിയായ വാല്മീകിയിൽനിന്നുതിർന്നുവീണ ശ്ലോകം ശോകമയമായിരുന്നു. കണ്ണുനീർത്തുള്ളിപോലെ മണ്ണിലേക്കടർന്നുവീണ ആ ശ്ലോകത്തിലൂടെയാണ് സാഹിത്യത്തെ ശോകം കീഴടക്കിയത്. ഇന്നും ചിരന്തനവികാരമായി ദു:ഖം സാഹിത്യത്തിൽ തങ്ങിനിൽക്കുന്നു. കണ്ണുനീർവീണുനനഞ്ഞ കൃതികളെല്ലാം…