Category: അവലോകനം

ഒരു മഹാ വിശേഷ ദിവസമാണിന്ന് …. സിന്ധു ശ്യാം

ഞങ്ങൾ ആണ്ടോടാണ്ട് കൊണ്ടാടുന്ന ഒരു മഹാ വിശേഷ ദിവസമാണിന്ന്. ശ്യാമേട്ടനെ എന്റെ ജീവിത പങ്കാളിയായി കിട്ടിയിട്ട് 20 വർഷമാകുന്നു.കുറേക്കാലങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്കത് ഒന്നിച്ചിങ്ങനെ ആഘോഷിക്കുവാൻ പറ്റുന്നത്. എന്നു വച്ചാ മിക്കവാറും ശ്യാമേട്ടൻ സൗദിയിലായിരിക്കും. എന്നിരുന്നാലും ആ ദിവസം സാധാരണ ഫോണിലൂടെ എന്റെ…

പകയാണ് ഫൂലൻദേവിമാരെ സൃഷ്ടിക്കുന്നത്. …. പള്ളിയിൽ മണികണ്ഠൻ

ചില ധീരതകൾ ചരിത്രപുസ്തകത്താളുകളിൽ ഇടംപിടിക്കാതെ പോകുന്നത് സ്വാഭാവികമാണ്. ഇത്തവണ പങ്കുവയ്ക്കുന്നത് ഒരു അച്ഛമ്മക്കഥ തന്നെയാണ്. പതിവിന് വിപരീതമായി ഇത്തവണ ചിരിക്കഥയല്ലയെന്നുമാത്രം. ലഹളയും പൊട്ടിത്തെറിയുമൊക്കെ ഒഴിഞ്ഞ ചില ശാന്തനിമിഷങ്ങളിൽ അച്ഛമ്മ ഞങ്ങൾക്കുവേണ്ടി സ്വന്തം അനുഭവങ്ങളുടെ കഥച്ചെപ്പ് തുറക്കാറുണ്ട്. അത്തരമൊരു നിമിഷങ്ങളിൽ അച്ഛമ്മ അന്ന്…

അമ്മയുടെ ഓർമ്മ ദിനം …. ജോർജ് കക്കാട്ട്

‘അമ്മ മരിച്ചിട്ടു നീണ്ട ഏഴ് വർഷങ്ങൾ കടന്നുപോയിരിക്കുന്നു. ഒരു ഹർത്താൽ ദിനം മറക്കാത്ത ഓർമ്മകൾ … ഒരിക്കൽ അമ്മയെ വിളിക്കുമ്പോൾ ചെറുമക്കളോട് സംസാരിക്കണം എന്ന് പറഞ്ഞു’അമ്മ .. മക്കൾ മൂന്നാളോടും കുശലം അന്വേഷിച്ചു ..മക്കൾ അറിയാവുന്ന മലയാളത്തിൽ എല്ലാത്തിനും മറുപിടി കൊടുക്കന്നത്…

കെ.ആർ.ഗൗരി എന്ന ചുവന്ന നക്ഷത്രം. ….. Prem Kumar

ഇക്കഴിഞ്ഞ ദിവസം ഞാനേറെ സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരാളുടെ 102 – )o പിറന്നാൾ കടന്ന് പോയി. എല്ലാ പത്രങ്ങളിലും ഒരു ചെറിയ വാർത്തയായി ഒതുങ്ങിപ്പോയ ഒരു പിറന്നാൾ – കളത്തിൽ പ്പറമ്പിൽ രാമൻ ഗൗരിയമ്മ എന്ന വിപ്ലവ കേരളത്തിന്റെ വീരനായികയുടെ –…

രാജാക്കന്മാരുടെ പിറവി….. പള്ളിയിൽ മണികണ്ഠൻ

ഞാൻ അഞ്ചാംക്‌ളാസിൽ പഠിക്കുന്ന സമയം.കൂട്ടത്തിൽ ഇത്തിരി കുറിയവനായതുകൊണ്ട് (പിന്നീട് ഉയരംവച്ചു ) കൂട്ടുകാരെല്ലാം അന്നെന്നെ സ്കൂളിൽ ചെറുമണി എന്നാണ് വിളിച്ചിരിക്കുന്നത്. അതേക്‌ളാസിൽതന്നെയായിരുന്നുഎന്റെ തൊട്ടടുത്ത വീട്ടുകാരനായിരുന്ന നീലാംബരൻ എന്ന് അന്ന് വിളിച്ചിരുന്നകിഴക്കേതിൽ സതീഷും പഠിച്ചിരുന്നത്. സതീഷ് ഇന്നത്തെപ്പോലെ അന്നും ഒരു തടിയൻതന്നെയായിരുന്നു. പക്ഷേ..അക്കാലത്ത്…

ഇന്ത്യ സ്വതന്ത്രയാകുന്നതിന് കൃത്യം രണ്ടാഴ്ച്ച മുൻപ് …റ്റി എസ്സ് അരുൺ

1947 ജൂലൈ മുപ്പതാം തീയ്യതി, ഇന്ത്യ സ്വതന്ത്രയാകുന്നതിന് കൃത്യം രണ്ടാഴ്ച്ച മുൻപ്, പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു സ്വന്തം കൈപ്പടയിൽ, രാജാജിക്ക്‌ ( സി. രാജഗോപാലാചാരി) ക്ക് ഇങ്ങനെ എഴുതി: “എന്റെ പ്രിയപ്പെട്ട രാജാജി, ഷൺമുഖം ചെട്ടിയെ എത്രയും പെട്ടെന്ന് കാണേണ്ട കാര്യം…

കവിയും, കവിതയും പ്രോത്സാഹനവും. … Mangalan S

ചില വ്യക്തികളിൽ ജന്മനാ അന്തർലീനമായും, ചിലരിൽ ജീവിത സാഹചര്യങ്ങളിൽ നിന്നും, ചിലരിൽ നിരന്തരമായ വായനയിലൂടെയും, മറ്റു ചിലരിൽ കഠിനമായ പ്രയത്നത്തിലൂടെയും കവികൾ പിറക്കുന്നു. ഒരാളുടെ മനസ്സിൽ ഒരു കവിത രൂപപ്പെടുന്നത് അയാൾ കൺമുന്നിൽ കാണുന്നതോ, അനുഭവിച്ചറിയുന്നതോ,ഉള്ളിൽ ഒളിഞ്ഞു കിടക്കുന്നതോ ആയ ചില…

ശരി പോട്ടെ. …. Sudheesh Subrahmanian

മാസങ്ങൾക്കുശേഷംപഴയ കേസിന്റെ ഒരു പേപ്പർ വാങ്ങാൻ ഇന്ന് കോടതിയിൽ പോകേണ്ടിവന്നു. പുറത്തെ വലിയ ക്യൂവിൽ നിന്ന് അരമണിക്കൂറിനുശേഷം അകത്തുകയറി. ആവശ്യപ്പെട്ട പേപ്പർ ഓൺലൈൻ വഴിയാണെന്നും അതിനായി കോണ്ടാൽറ്റ്‌ ചെയ്യാൻ ഒരു നമ്പരും മെയിൽ ഐഡിയും മാത്രമാണു അവർ തന്നത്‌. “പുറത്തുപോയി വിളിക്കൂ.…

ഓർമയിലെ പാടുകൾ … Jalaja Prasad

വയനാടിന്റെ കാട്ടുപച്ചപ്പിൽ നിന്ന് മഞ്ചേരിയുടെ നഗരപ്പുളിപ്പിലേക്ക് പറിച്ചുനട്ടതാണെന്നെ ‘ തണുപ്പിനേക്കാൾ ചൂട് ഇഷ്ടപ്പെടാൻ പഠിച്ചു എന്റെ ശരീരം .എങ്കിലും മനസ്സിലിന്നും ആ കുളിരുന്ന തണുപ്പ് ഉറഞ്ഞു കിടപ്പുണ്ട്.ചില കാഴ്ചകളും കേൾവികളും അവയെ ഉതിർത്തു കൊണ്ടേയിരിക്കും.ഞാനെന്റെ ചില വർഷങ്ങളെ എന്നിൽ നിന്ന് അഴിച്ചു…

പുഴയോർമ്മകൾ. …. Kpac Wilson

പറഞ്ഞു വന്ന വലിയ കാര്യം അതൊന്നുമല്ല. ഓണാട്ട് മറിയാമ്മ ഒരത്ഭുതമാവുന്നു.!എന്ത് കൊണ്ടെന്നാൽ,ചേടത്തിയ്ക്ക് കുളിയ്ക്കുമ്പോൾ മേല് തേക്കാൻ സോപ്പുണ്ട്…! പിയേഴ്സ് …!!! ഒരു തരം ഊച്ചൻ വണ്ടിൻ്റെ മണമാണതിന്.മുഖത്തും കക്ഷങ്ങളിലും ശരീരത്തിൻ്റെ പുറംലോകം കാണാത്ത പ്രദേശങ്ങളിലും അത് പതപ്പിക്കുമ്പോൾ ചേടത്തി പുഴയിലെ റാണിയായി…