Category: അവലോകനം

കേരളമെന്നു കേട്ടാൽചോര തിളയ്ക്കാത്തവർ !…. Rajasekharan Gopalakrishnan

മാതൃഭാഷയുടെ മാത്രം അടിസ്ഥാനത്തിൽ ഒരു നാട് സ്വന്തമായുള്ളത് എത്ര അഭിമാനകരമായ കാര്യമാണ്.മൂന്നു കോടിയിൽപ്പരം വരുന്ന മലയാളികൾക്ക്‌, ‘എൻ്റെ സ്വന്തം നാട്’ എന്ന് അഭിമാനത്തോടും,തെല്ല് വികാരപാരവശ്യ -ത്തോടും ലോകജനതയ്ക്ക്തൊട്ടു കാണിച്ചു കൊടുക്കാൻ, പൂർവ്വികർ നേടി വരമായി കൈമാറിയ‘ദൈവത്തിൻ്റെ സ്വന്തം നാടു’ള്ള നാമെത്ര ഭാഗ്യവാന്മാർ!‘സൗഗന്ധികസുരസൂനസൗരഭ്യം’…

വിചാരങ്ങൾ (2) …… Santhosh.S.Cherumoodu

വാക്കുകൾ വാക്യങ്ങളാവാതെ തന്നെ വാചാലമാകുന്ന ചില സന്ദർഭങ്ങൾ കവിതകൾക്ക് വല്ലാത്ത ഒരുണർവാണ്. ഏതു കാലത്തെ മലയാള കവിതയും ഇതു നന്നായി കാട്ടിത്തന്നിട്ടുമുണ്ട്.ശ്രീമതി. ഇസബെൽ ഫ്ലോറയുടെ ‘ശൂന്യത’യെന്ന കവിത വാക്കുകൾ മാത്രമായിക്കൊണ്ടു തന്നെ വാചാലമാകുന്ന ഒന്നാണ്.അളവ്, അടയാളം,,അക്കം,വാക്ക് എന്നീ വാക്കുകളിലൂടെയാണ് ‘ശൂന്യത’ കവിതയെന്നർത്ഥത്തിൽ…

വിചാരങ്ങൾ (1)….. Santhosh .S. Cherumoodu

കാലത്തിൻ്റെ പോക്കുകളിൽ കവിതയും അകപ്പെടുന്നുണ്ട്. അതുമൂലമുള്ള മാറ്റങ്ങൾ അനുനിമിഷം കവിത പ്രകടമാക്കുന്നുമുണ്ട്.സാങ്കേതികമായ മാറ്റങ്ങൾ പ്രത്യക്ഷത്തിൽ തന്നെ പ്രകടിപ്പിക്കുമ്പോഴും കവിത അതിൻ്റെ സ്ഥായിയിൽ നിന്നും അണുവിട വ്യതിചലിക്കുന്നില്ല.വ്യക്തിഗതയ്ക്കും ആത്മഭാഷണത്തിനുമൊക്കെ ഇപ്പോഴുമത് മികച്ച സ്ഥാനം നൽകുന്നുണ്ട് .ശ്രീമതി. ആഞ്ജലാ ലോപ്പസിൻ്റെ ‘വീണ്ടും കാണുമെന്നതിൽ സന്ദേഹമൊട്ടുമില്ല…

‘ആയിഷ ‘ യിലേയ്ക്കൊരു വട്ടം….. ചെറുമൂടൻ സന്തോഷ്.

‘ആയിഷ’ ആദ്യമെത്തുന്നത് വി.സാംബശിവന്റെ ഘനഗംഭീര ശബ്ദത്തിലാണ്.കഥനവും ഗാനവും ഇടചേർത്ത് ഇരുത്തം വന്ന പിന്നണിയുടേയും പിൻ പാട്ടിന്റെയും ബലത്തിൽ.’ വയലാറിന്റെ ആയിഷ’!! കൊല്ലം ഇളമ്പള്ളൂർ ദേവീ ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ (വർഷം കൃത്യമായോർമ്മയില്ല)എട്ടാം ദിവസം. ”മഞ്ഞപ്പുള്ളികളുള്ള നീല ജായ്ക്കറ്റും നീളെതൊങ്ങലു തുന്നിച്ചേർത്ത പാവാടച്ചുറ്റുംകൈകളിൽ…

ഇപ്പോൾ തിരഞ്ഞെടുപ്പ്;കേരളത്തിൻ്റെ മരണവാറൻ്റ്….. Rajasekharan Gopalakrishnan

ഇപ്പോൾ തിരഞ്ഞെടുപ്പ്;കേരളത്തിൻ്റെ മരണവാറൻ്റ്.മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന അവസരങ്ങളിൽ മൃഗങ്ങൾപോലും വംശശത്രുതയും, അഹന്തയും, വിദ്വേഷവുമെല്ലാം മറക്കും.ആത്മരക്ഷാർത്ഥം അവർ പരസ്പരം സഹായിക്കുകയും രക്ഷപ്പെടുകയും ചെയ്യുന്നു.മൃഗസഹജമായ ആ സ്വഭാവവൈശിഷ്ട്യംനമ്മുടെ അധികാരമോഹികളായ രാഷ്ട്രീയവംശത്തിനുണ്ടെന്നു തോന്നുന്നില്ല.ദിനംപ്രതി കേരളത്തിൽ കോവിഡിൻ്റെ ഇരകളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരി-ക്കുന്നു.ദാരിദ്ര്യവും, പട്ടിണിയും, രോഗപീഡയും,…

കാർവർണ്ണൻ …. ഷിബുകണിച്ചുകുളങ്ങര

പലതും പ്രതീക്ഷിച്ചുകോവിലിന്നുള്ളിൽ ഞാൻ ,വജ്രാഭരണ വിഭൂഷിതനെന്നുനിനച്ചിതു,ചന്ദ്രകാന്തം നിറച്ച താലങ്ങൾചുറ്റിനെന്നും നിനച്ചിതു ,വൈഡൂര്യമാലകളാലംകൃതമെന്നുംനിനച്ചിതു പഴുതേ ഞാൻ …തിക്കിൽ തിരക്കിൽവശംകെട്ടിതു –ഞാൻ നിൻ മുന്നിൽ വന്നപ്പോൾകണ്ടതോ ഭഗവാനേ….മഞ്ഞപ്പട്ടുടയാടയൽ പാതിമറച്ചോരു പൂവുടലും,നിറതിങ്കളിൻ ശോഭ പോൽവിളങ്ങീ വിളയാടും,കാർവർണ്ണനേ തന്നേഭഗവാനേ പൊറുക്കേണം…ഒരു ചെറിയ മയിൽപ്പീലി നിറുകയിൽചൂടിയ കണ്ണനേ കാണുകിൽ,എന്റെ…

കാറ്റ് …. Sathi Sudhakaran

പാലക്കാടൻ കാറ്റേ പൂങ്കാറ്റേപാവാട പ്രായമെത്തിയ പൂങ്കാറ്റേപൂമലയിൽ നിന്നൊഴുകി വരുന്നൊരു കുളിർ കാറ്റേiപാലക്കാട്ടു ചുരങ്ങൾ താണ്ടിനാടാകെ കുളിർ മഴ തൂകിസൂര്യകാന്തിപ്പൂക്കളിറുത്തുംകരിമ്പനതൻ കാട്ടിലൂടെ കിന്നാരം ചൊല്ലി നടന്നുംമന്ദം മന്ദം ഒഴുകി വരുന്നതു കണ്ടില്ലേ…നിരനിരയായ് വിളഞ്ഞു നില്ക്കണ പാടത്ത്കുഞ്ഞാറ്റക്കിളി പാറി നടക്കണ കണ്ടില്ലേ…നെൽക്കതിരുകൾ കൊയ്തെടുക്കാൻകാലമായ്കൊയ്ത്തരിവാൾകൊണ്ടു വരാമോ…

വളപട്ടണം പോലീസ് സ്റ്റേഷനും ചരിത്രം പറയാനുണ്ട്….. Eyya Valapattanam

വളപട്ടണം സ്റ്റേഷന്റെ പിറകിലാണ് എസ .ഐ .കുട്ടികൃഷ്ണമേനോന്റെ ശവകല്ലറ ഉള്ളത്.അറിയില്ലേ കുട്ടി കൃഷ്ണമേനോനെ ..1940 september 15 പ്രതിഷേധ ദിനമായി ആചരിക്കാന്‍ K P CC ആഹ്വാനം ചെയ്തു.അന്ന് കീച്ചേരിയില് കര്‍ഷക സമരം നടത്തുവാനും തീരുമാനിച്ചു. വളപട്ടണം പോലീസ് സ്റ്റേഷന്‍ എസ്…

പ്രതിഷേധ ജ്വാല …. V P Zuhra Nisa

കേരളപ്പിറവി ദിനത്തിൽ പെണ്ണുങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ജ്വാലയിൽ ജാതി മത ലിംഗ രാഷ്ട്രീയ വ്യത്യസ്തതകൾക്കതീതമായി ഒറ്റക്കെട്ടായി കണ്ണി ചേരേണ്ടത് അനിവാര്യമായ കാലഘട്ടത്തിലാണ് നാം. മുലകുടി മാറാത്ത പൈതങ്ങൾ മുതൽ 90 കഴിഞ്ഞവർക്ക് പോലും നേരിടേണ്ടി വരുന്ന ക്രൂരമായ ലൈംഗീകാതിക്രമം നേരിട്ടു…

“കണക്കില്ലാത്ത കണക്ക് ” …. Darvin Piravom

ആയയുടെകൈകളിൽ നിന്ന്വാരിയെടുത്ത്നെറ്റിയിൽ ആദ്യമായ്ഉമ്മ വയ്ക്കുമ്പോൾകടലോളംപ്രതീക്ഷകളുടെനെറുകയിലാണ്പുഞ്ചിരി പൂത്തുവിരിഞ്ഞത്!പ്രതീക്ഷകളുടെസാക്ഷാത്ക്കാരംനിറമണിയുവാൻആതുരാലായത്തിൽ നിന്ന്ഓടിത്തുടങ്ങിയ തീവണ്ടിപിന്നൊരുനാളുംഓട്ടം നിർത്തിയില്ല, പാളം തെറ്റിയില്ല!റോഡുകളിൽകൈവണ്ടിയായുംറിക്ഷാവണ്ടിയായുംമോട്ടോർ വണ്ടികളായുംപാടത്തെ ചെളിയായുംതെരുവ് ചന്തകളിലെതൊണ്ട പൊട്ടുന്ന വാക്കായുംസിമൻ്റ് കാട്ടിലെകവർ റോളിനുള്ളിലെനോക്കുകുത്തിയായുംമണ്ണിലും മറുനാട്ടിലുംനെഞ്ചുവിയർത്ത്ഉപ്പ് തുപ്പിയപ്പോളുംഅവനെയാരും അവനാരെയും കണ്ടില്ല!പത്തുമാസത്തെകണക്കിലൊപ്പിയവേദനകൾആർദ്രതകളായ്കവിതകളായ് പിറന്നപ്പോഴുംപരിഭവ ഭാവമില്ലാതെഹൃദയമാകുന്ന എഞ്ചിനിൽസ്വയം കരിവാരിയെറിഞ്ഞ്തീവണ്ടി ദിക്കുകൾ താണ്ടുകയായിരുന്നു!പത്തുമാസത്തെഒറ്റ കണക്ക്കുരുക്കിട്ടപ്പോഴുംഹൃദയത്തിൽ തീയെറിഞ്ഞ്നെഞ്ചിൽ ചൂടെറിഞ്ഞ്ഓടിയ…