Category: അവലോകനം

ഡിജിലോക്കറിൽ ഗുരുതര സുരക്ഷാ വീഴ്ച

കേന്ദ്ര സർക്കാർ ഒരുക്കിയ ഡിജിലോക്കർ ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി. അപ്പ് ഉപയോഗിയ്ക്കുന്ന ആരുടെ ആക്കൗണ്ടിലേയ്ക്കും കടന്നു കയറാൻ സാധിയ്ക്കുന്നു എന്ന ഗുരുതരമായ പ്രശ്നമാണ് ഏറ്റുമാനൂർ ശ്വദേശിയായ മഹേഷ് മോഹൻ കണ്ടെത്തി അധികൃതരെ അറിയിച്ചത്. ഡിജി ലോക്കറിൽ സൂക്ഷിച്ചിരിയ്ക്കുന്ന…

ഹൃദയമാണ് ദേവാലയം എന്നറിഞ്ഞവർ മനുഷ്യനിർമ്മിത ആലയങ്ങൾ ഉപേക്ഷിക്കട്ടെ. …. Mahin Cochin

തുടർച്ചയായി മൂന്നാം ദിവസവും നൂറിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. ഒരു പക്ഷെ വരും നാളുകളിൽ ഏഷ്യയിലെ തന്നെ ചാവുനിലമാവാൻ പോവുകയാണ് ഇന്ത്യയും. ഇനിയും അസുഖബാധിതരും മരണവും കൂടിക്കൂടി വരും. മനുഷ്യശവശരീരങ്ങൾ കുമിഞ്ഞു കൂടും. അങ്ങനെ ഭാരതത്തിൽ…

ജൂണ്‍ മാസം. …. ഗായത്രി വേണുഗോപാൽ

മഴയുടെ നനവും ഓര്‍മകളുടെ സുഗന്ധവും….. ജൂണ്‍ മാസം.നല്ല തണുപ്പ്,പുറത്തു മഴ നന്നായി പെയ്യുന്നുണ്ട്.അമ്മേടെ ചൂടു പറ്റി കിടക്കുമ്പോള്‍ നല്ല സുഖം.പതിവിലും നേരത്തെ എണീറ്റ്‌ ചുമ്മാ കിടപ്പാണ്.അമ്പലത്തില്‍ വെച്ച പാട്ടിന്‍റെ ഇരമ്പം ചെറുതായി കേള്‍ക്കുന്നുണ്ട്‌. ഇന്നാണ് ഞാന്‍ ആദ്യമായി സ്കൂളില്‍ പോവേണ്ടത്,അതിന്റെ ആകാംക്ഷ…

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒരാഴ്ചയായി നടന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍. …. Bindu T S Sopanam

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഒരാഴ്ചയായി നടന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍..പൂര്‍ണമായും ശ്രദ്ധിക്കുകയും അനുബന്ധമായി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളില്‍ കുട്ടികളുടെ ഇടപെലുകള്‍ കൃത്യമായി കണ്ടു മനസിലാക്കുകയും അവരോട് പ്രതികരിക്കുകയും ചെയ്ത ഒരാളെന്ന നിലയില്‍ പറയുന്നു….ഞങ്ങളുടെ സ്കൂളില്‍ (കരിപ്പൂര് ഗവ.ഹൈസ്കൂള്‍)ഓണ്‍ലൈന്‍ ക്ലാസിനു മുന്നേതന്നെ എല്‍ പി…

മനുഷ്യർക്ക് ഇല്ലാത്ത ഒന്നാണ് മനുഷ്യത്വം !… Mahin Cochin

മനുഷ്യരോട് തെറ്റ് ചെയ്‌താൽ അതിനു പരിഹാരമുണ്ട് . ദൈവത്തോട് നന്ദി കേടു കാണിച്ചാലും ദൈവം ക്ഷമിച്ചേക്കാം, പക്ഷെ പ്രകൃതിയോടുള്ള , മിണ്ടാപ്രാണികളായ ജീവികളോടുള്ള ക്രൂരത മാപ്പർഹിക്കാത്ത ഒന്നാണ്‌. ഇന്ത്യൻ സംസ്കൃതിയിലും പ്രവാചകവചനങ്ങളിലും പ്രകൃതിയെ മൃഗങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ മഹത്വം ഊന്നി പറയുന്നുണ്ട്. ശാസ്ത്ര…

ജീവനും അതിജീവനവും ….. Fr.Johnson Punchakonam

പ്രപഞ്ചത്തിന്റെ സഹനശേഷിയും സംവേദന ശേഷിയും അതിന്റെ പരിധിക്കപ്പുറത്ത് എത്തി നിൽക്കുന്നു. ലോകവ്യവസ്ഥക്ക് മുഴുവൻ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നു. സാമ്പത്തിക രീതികളിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലെ ബലാബലത്തിലും വലിയ മാറ്റങ്ങളുണ്ടാക്കി. കൊറോണയ്ക്ക് ശേഷമുളള കാലത്ത് വലിയ മാറ്റങ്ങള്‍ക്കാണ് ലോകം വിധേയമാകാന്‍ പോകുന്നതെന്ന വിലയിരുത്തലുകള്‍. ജനങ്ങളുടെ…

അക്ഷര വിന്യാസങ്ങളുടെ റാണി കമലാദാസ് അസ്തമിച്ചിട്ട് പതിനൊന്നു വര്‍ഷം. …. Mahin Cochin

മലയാളം സാഹിത്യലോകം കണ്ട എക്കാലത്തെയും തുല്യതകളിലാത്ത എഴുത്തുകാരിയാണ്‌ മാധവിക്കുട്ടി. മലയാള സാഹിത്യത്തില്‍ പ്രണയവും സ്‌ത്രീ-പുരുഷ ബന്ധങ്ങളും ഇത്രയും തീവ്രമായി ആവിഷ്‌കരിച്ച മറ്റൊരു എഴുത്തുകാരിയില്ല. ആര്‍ക്കും പിടികൊടുക്കാതെ, അടിമുടി കലാകാരിയായി നമുക്കിടയില്‍ ജീവിച്ചു കടന്നു പോയ ഒരാള്‍. ആമിയെന്ന മാധവികുട്ടി. അഥവാ കമലാ…

“നന്നായി പഠിച്ച് SSLC പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങാന്‍ നോക്ക്. …. MG Rajan

“നന്നായി പഠിച്ച് SSLC പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങാന്‍ നോക്ക്. മാര്‍ക്കിന്റെ മാത്രം അടിസ്ഥാനത്തില്‍ പോസ്റ്റ്‌ ഓഫീസില്‍ ക്ലര്‍ക്കായി ജോലികിട്ടും. എന്‍റെ ഒപ്പമുണ്ടായിരുന്ന പലരും ഇപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങി പോസ്റ്റ്‌ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്.” ഒരു വെളുപ്പാങ്കാലത്ത് അച്ഛന്‍…

പ്രാർത്ഥന. …. Hari Kumar

ആരാധനാലയങ്ങൾ തുറക്കപ്പെടുകയാണ്മോക്ഷദായകർക്കുംആകാംക്ഷ കാണില്ലേ?ആശങ്കയും? ദൈവങ്ങൾവാതിലും ബന്ധിച്ചു പ്രാർത്ഥിച്ചു“ദൈവമേ! രക്ഷിക്കവേണേ! ലോക് ഡൗൺ കഴിഞ്ഞുവരുന്നൂ മഹാജനംകോവിൽമതിൽക്കെട്ടിനുള്ളിൽ! ഉണ്ടായിടാം ദു:ഖ,മാവേശ, മാഗ്രഹംഎന്തായിടാം ഭാവിയാവോ!! ഭൂലോകമാകെപ്രകമ്പനം തീർക്കുന്നരോഗാണുവിൻ ദുഷ്ടശക്തിസ്വർഗത്തിലെദേവദേവന്നിരിപ്പിടംകുത്തിത്തുളച്ചുപോയില്ലേ!! പാലാഴിയിൽ നി-ന്നുയർത്തി നാം സേവിച്ചദിവൗഷധത്തിൻബലത്താൽനാമിന്നു ജീവിച്ചുപോരുന്നതോർക്കുകഅല്ലെങ്കിലെന്താകുമയ്യോ!!! നക്തം ദിവംമൃത്യു വക്ത്ര പ്രഹേളിക –യ്ക്കുള്ളിൽപ്പെടും രോദനത്താൽസത്യം ശിവം…

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്.. 😥…. Mahin Cochin

ബിഹാറിലെ മുസാഫർപൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ചേതനയറ്റു കിടക്കുന്ന അമ്മയെ ഉണർത്താൻ അമ്മയെ മൂടിയ പുതപ്പുമാറ്റാൻ ശ്രമിക്കുന്ന രണ്ടുവയസ്സു മാത്രം പ്രായമായ കൊച്ചുകുഞ്ഞിന്റ കരളലിയിക്കുന്ന കാഴ്ച്ച കോവിഡ് കാലത്തെ ഇന്ത്യയെയാകെ സങ്കടപ്പെടുത്തിയ ഏറ്റവും വലിയ ദുഖകരമായ ചിത്രമായിരുന്നു. അഹമ്മദാബാദിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പം…