പുഴയോർമ്മകൾ. …. Kpac Wilson
പറഞ്ഞു വന്ന വലിയ കാര്യം അതൊന്നുമല്ല. ഓണാട്ട് മറിയാമ്മ ഒരത്ഭുതമാവുന്നു.!എന്ത് കൊണ്ടെന്നാൽ,ചേടത്തിയ്ക്ക് കുളിയ്ക്കുമ്പോൾ മേല് തേക്കാൻ സോപ്പുണ്ട്…! പിയേഴ്സ് …!!! ഒരു തരം ഊച്ചൻ വണ്ടിൻ്റെ മണമാണതിന്.മുഖത്തും കക്ഷങ്ങളിലും ശരീരത്തിൻ്റെ പുറംലോകം കാണാത്ത പ്രദേശങ്ങളിലും അത് പതപ്പിക്കുമ്പോൾ ചേടത്തി പുഴയിലെ റാണിയായി…