Category: അവലോകനം

സ്റ്റീവ് ജോബ്സിന്റെ കഥ …. Vasudevan K V

കളത്രം കുശിനിയില് വറുക്കലും പൊരിക്കലും തിരുതകൃതി. മൂത്തവള് ആവശ്യമുന്നയിക്കുന്നു. “അമ്മേ ആപ്പിള് വേണം.” ” ഈ കോരിച്ചൊരിയുന്ന മഴേലാണോ ആപ്പിള് തിന്നാന്?? “ “ശ്ശോ ഈ അമ്മയ്ക്കൊന്നുമറിയില്ല., ആപ്പിള് ഫോണ് വേണം ന്ന്.. “ ഓണ്ലൈന് പഠനനാളുകളില് കൂട്ടുള്ള കൊറിയന് വയോധികന്…

ഷാജി താരമായി…

ഫോട്ടോയക്കുമാത്രം അല്ലെങ്കിൽ രണ്ടു കമ്മന്റിനും വേണ്ടി മുൻപിൽ ഇടിച്ചു കയറുന്ന പ്രവാസി നേതാക്കൾ കണ്ടു ലജ്ജിക്കുക! ഇത്തിരിപോന്ന പേപ്പര്‍ കപ്പില്‍ ചൂടുവെള്ളവും ഒപ്പമൊരു ചെറു ടീ ബാഗും. ഇതിനാണ് 100 രൂപ. തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്തിന്റെ…

പുതിയ ദേശീയ വിദ്യാഭ്യാസ നയം …. K P Sukumaran

പുതിയ ദേശീയ വിദ്യാഭ്യാസനയം( NEP) വിദ്യാഭ്യാസ രംഗത്ത് സമൂലവും വിപ്ലവാത്മകവുമായ പരിവർത്തനങ്ങൾ ഉണ്ടാക്കുന്നതാണ്. ഒന്നാമത്തെ കാര്യം പ്രി സ്കൂൾ വിദ്യാഭ്യാസം പൊതു സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നു. അതായത് ഒന്നാം ക്ലാസ്സിൽ ചേരുന്നതിനു മുൻപ് സ്വകാര്യ മേഖലയിൽ പഠിപ്പിച്ചിരുന്ന നഴ്സറി, എൽ.കെ.ജി., യു.കെ.ജി…

ജീവിതത്തില്‍ നിന്നും വിടപറഞ്ഞു പോയവര്‍ക്കു മാത്രം ഞാന്‍ ക്ഷണക്കത്തയച്ചു ! ….. Narayan Nimesh

ജീവിതത്തില്‍ നിന്നുംവിടപറഞ്ഞു പോയവര്‍ക്കു മാത്രംഞാന്‍ ക്ഷണക്കത്തയച്ചു !അവരെ ഞാനിന്നൊരു വിരുന്നിന് വിളിച്ചു ! മരിയ 1 അവളെന്നൊരാളുണ്ടായിരുന്നോ !ഇവിടെയവള്‍ ജനിച്ച് ജീവിച്ചിരുന്നുവോ !എനിക്കുറപ്പില്ല.എന്നിട്ടും ..ഒരു മഴവെയില്‍ പകലില്‍ഞാനവളെ കാണാന്‍ പോയിരുന്നു ! 2 നഗരത്തില്‍ വണ്ടിയിറങ്ങിപലരോടും വഴിചോദിച്ച്, ഞാനവളുടെ വീടിന് മുന്നിലെത്തി…

പ്രിയപ്പെട്ടവനെ….. Jisha K

നീ പറഞ്ഞത് പോലെ ആ സമയം ആഗതമായിരിക്കുന്നു. എന്റെ നിസ്സംഗതകൾ ക്കുള്ള ഏറിയ കാലത്തെ പരിഹാരമെന്നോണം നമ്മൾ കണ്ടെത്തിയ ആ സമയം. എന്തത്ഭുതമായിരിക്കുന്നുവെന്നോ? എന്റെ തിരമാലകൾ ഒന്നടങ്കം ശാന്തരായി മാറിയിരിക്കുന്നു. അനുസരണയുള്ള കുട്ടികളെ പ്പോലെ അവർ എന്തിനും തയ്യാറായിരിക്കുന്നു. എനിക്കിപ്പോൾ കൊടുംകാറ്റുകളെയോ…

പോത്തു പോലെ വളർന്നിട്ടും ….. Somarajan Panicker

അമ്മയുടെ വാക്കുകൾ കടമെടുത്തു പറഞ്ഞാൽ ” പോത്തു പോലെ വളർന്നിട്ടും നല്ലതും ചീത്തയും വീറും വൃത്തിയും ഒന്നും തിരിച്ചറിയാൻ കഴിവില്ലാത്ത ബോധവും പൊക്കണവും ഒന്നുമില്ലാത്ത ഒരു അസത്തു ചെറുക്കൻ …അല്ല കള്ളമല്ല …ആ മനുഷ്യന്റെ എല്ലാ ദുർഗുണങ്ങളും അതു പോലെ കിട്ടിയിട്ടും…

ഡിയറസ്റ്റ് പപ്പാ, മമ്മാ, ബേർഡി ആൻഡ് ഗ്രാനി.. Bala Krishnan

ഈ കത്ത് നിങ്ങളെത്തേടി എത്തുമ്പോഴേക്കും ഒരു പക്ഷേ ഞാൻ സ്വർഗ്ഗത്തിൽ മാലാഖമാർക്കൊപ്പമിരുന്ന് നിങ്ങളെ ഉറ്റുനോക്കുന്നുണ്ടാവും. എനിക്ക് ഒരു സങ്കടവുമില്ല കേട്ടോ..! ഇനിയൊരു ജന്മമുണ്ടെങ്കിലും എനിക്ക് ഇന്ത്യൻ സൈന്യത്തിൽ ചേർന്ന് സ്വന്തം നാടിനുവേണ്ടി പോരാടണം എന്നുതന്നെയാണ്. സാധിക്കുമെങ്കിൽ ഇവിടെ വരണം. നിങ്ങളുടെയൊക്കെ ഭാവിക്കായി…

ബീരാനിക്കാക്ക് കലശലായ നടുവേദന …. Anes Bava

ബീരാനിക്കാക്ക് കലശലായ നടുവേദന, കുറച്ചു നാളായി തുടങ്ങിയിട്ട് കടയിലെ പാരസെറ്റാമോളും വിക്‌സും ഒക്കെ വെച്ച് അങ്ങനെ അഡ്ജസ്റ്റ് ചെയ്തു പോവുകയാണ്. കടയിലെ സ്ഥിരം പറ്റുകാരും തള്ളുകാരുമായ നാട്ടുകാർ ഓരോരോ അഭിപ്രായങ്ങൾ പറഞ്ഞു ബീരാനിക്കയെ ഭയപ്പെടുത്തി. എല്ലാവരും ആശുപത്രിയിൽ പോയി ഡോക്ടറെ കാണാൻ…

നമ്മൾ ഒത്തുചേർന്ന് പൊരുതുക , നിവർന്നു നിൽക്കുക, അന്തസ്സുയർത്തിപ്പിടിക്കുക….. Anakha Babu

പ്രിയപ്പെട്ടവരേ,.രണ്ടര വർഷത്തിനുശേഷംഎന്‍റെ അനിയത്തിയ്ക്ക് ഇന്ന് ലാപ്പ്ടോപ്പ് ലഭിച്ചു..ഞങ്ങൾക്ക് അർഹതപ്പെട്ട ഞങ്ങളുടെ അവകാശമാണീ ലാപ്പ്ടോപ്പ്..പണ്ട് പള്ളിക്കൂടങ്ങളിൽ നിന്ന് ഞാനുൾപ്പെടുന്ന ജനതയെ കയറ്റാതെ അകറ്റി മാറ്റിയെങ്കിൽ, സ്വാതന്ത്ര്യാനന്തര കാലത്ത് സ്കീമുകൾ നടപ്പിലാക്കുന്നതിൽ അനാസ്ഥ കാണിച്ചും വൈകിപ്പിച്ചും അനാവശ്യമായി നടത്തിച്ചുമൊക്കെയാണ് ഞങ്ങളെ പുറത്തു നിർത്തുന്നത്. അങ്ങനെ…

ദെൽഹി ….. Madhav K. Vasudev

ഒന്നരപ്പതിറ്റാണ്ടിനു ശേഷം ന്യൂ ദെൽഹി റെയിൽവേസ്റ്റേഷനിൽ നില്ക്കുമ്പോളോർത്തു അവളാകെ മാറിയിരിക്കുന്നു. ന്യൂയോണ്‍ ബൾബുകളുടെ മഞ്ഞവെളിച്ചത്തിൽ കൂടുതൽ സുന്ദരി. ഒരുപാടുനേരം മാറിയ അവളെയങ്ങിനെ നോക്കി നിന്നപ്പോൾ മനസ്സിൽ മൗനം കൂടുകൂട്ടി. മുന്നിൽ സമാന്തരരേഖകളായി നീളുന്നയിരുമ്പു പാളങ്ങൾ നീണ്ടുനീണ്ടു പോവുന്നു. ആരെയോ തേടിയെന്നപോലെ. ഒരിക്കലുമവസാനിക്കാതെ…