Category: അവലോകനം

അയ്യന്‍കാളി ചരമവാര്‍ഷിക നടവരമ്പ് അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞതിന്‍റെ ഏകദേശരൂപം …. Mohanan Pc Payyappilly

മഹാനായ ഒരു വ്യക്തിയുടെ ഓര്‍മ്മ , ഒരു കാലഘട്ടത്തിന്‍റെ തന്നെ ഓര്‍മ്മയാകുന്നത് അസാധാരണമല്ല. ശ്രി. അയ്യങ്കാളിയുടെ ജന്മവാര്‍ഷിക ദിനമാചരിക്കേ, സംഭവബഹുലമായിരുന്ന ഒരു കാലഘട്ടത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. ദളിത്‌ ആത്മവീര്യത്തിന്‍റെ ഏറ്റവും കരുത്തുറ്റ പ്രകാശനമായിരുന്നു അയ്യങ്കാളിയിലൂടെ കേരളം കണ്ടത്. നൂറ്റാണ്ടുകളായുള്ള സാമൂഹ്യ,സാംസ്കാരിക ,…

കാവ്യം ദു:ഖമയം …. Vinod V Dev

ദു:ഖമെന്ന ജ്ഞാനമാണ് മഹത്തായ സാഹിത്യത്തെ ഇന്നും നയിക്കുന്നത്. ദു:ഖസത്യത്തെക്കുറിച്ച് തഥാഗതമുനിയും വ്യക്തമാക്കുന്നുണ്ട്. അമ്പേറ്റുപിടയുന്ന ക്രൗഞ്ചപ്പക്ഷിയുടെ രോദനംകേട്ട് ആദികവിയായ വാല്മീകിയിൽനിന്നുതിർന്നുവീണ ശ്ലോകം ശോകമയമായിരുന്നു. കണ്ണുനീർത്തുള്ളിപോലെ മണ്ണിലേക്കടർന്നുവീണ ആ ശ്ലോകത്തിലൂടെയാണ് സാഹിത്യത്തെ ശോകം കീഴടക്കിയത്. ഇന്നും ചിരന്തനവികാരമായി ദു:ഖം സാഹിത്യത്തിൽ തങ്ങിനിൽക്കുന്നു. കണ്ണുനീർവീണുനനഞ്ഞ കൃതികളെല്ലാം…

അന്നം ജീവൻ ജീവിതം..കർഷകർ… AK Gireesh

നമ്മുടെ രാജ്യത്തെ എന്നെയും നിങ്ങളെയും പോലെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന മൂന്ന് നിയമനിര്‍മാണങ്ങള്‍ നടപ്പിലാക്കാന്‍ പോകുകയാണ്. വയര്‍ നിറഞ്ഞില്ലെങ്കിലും വിശക്കാതിരിക്കാന്‍ നമ്മുടെ പൂര്‍വികര്‍ എല്ലാ ജനങ്ങള്‍ക്കുമായി ഉണ്ടാക്കിയ നിയമങ്ങളെ ഇല്ലാതാക്കുന്ന മൂന്ന് ഓര്‍ഡിനന്‍സുകള്‍ പാര്‍ലമെന്റമെന്റില്‍ അവതരിപ്പിച്ചിട്ടുണ്ട്.കോവിഡിന്റെ മറവില്‍ ഒളിച്ചു കടത്തിയ മൂന്ന്…

യുവാക്കളെ, ഇതിലേ…ഇതിലേ…Rajasekharan Gopalakrishnan

.കോവിഡ് ബാധിച്ച് പ്രിയപ്പെട്ടവർ മൺമറയുമ്പോൾ, അവസാനമായി അവരെ ഒരു നോക്കു കാണാൻ സാധിക്കാത്തതും, അവരുടെ പ്രിയശരീരങ്ങൾ വെറും മൃഗങ്ങളുടേതു പോലെ ആരോ,എവിടെയോ വലിച്ചിഴച്ച് കുഴിച്ചുമൂടുന്നതും, ജീവിച്ചിരിക്കുന്ന ഉറ്റവർക്കും ഉടയവർക്കും മറക്കാനാവാത്ത ഹൃദയവേദനയായി എന്നും അവശേഷിക്കും.ലോകത്തുള്ള എല്ലാ ഭരണകൂടങ്ങളും നിർബന്ധമായും നടപ്പിലാക്കേണ്ടി വന്ന…

കൊറോണ എല്ലാവർക്കുമായി സംഭവിക്കാൻ പോകുന്നു, ഇത് ഓർമ്മിക്കുക…. Saradhi Pappan

യുഎസിൽ ഒരു തടവുകാരനെ വധശിക്ഷയ്ക്ക് വിധിച്ചു, ചില ശാസ്ത്രജ്ഞർ ഈ തടവുകാരനെക്കുറിച്ച് ഒരു പരീക്ഷണം നടത്തണമെന്ന് കരുതി. തൂക്കിക്കൊല്ലുന്നതിനുപകരം വിഷം കലർന്ന കൊബ്രയുടെ കടിയാൽ കൊല്ലപ്പെടുമെന്ന് തടവുകാരനോട് പറഞ്ഞു: ഒരു സർപ്പത്തെ അവന്റെ മുന്നിൽ കൊണ്ടുവന്നു, അവർ തടവുകാരന്റെ കണ്ണുകൾ അടച്ച്…

മനുഷ്യരും ദൈവവും…….എൻ.കെ.അജിത്ത് ആനാരി

ഏറ്റവും മഹത്തരമായ സങ്കല്പമാണ് ദൈവം.ദൈവത്തിലുള്ള അചഞ്ചലമായ ഉറപ്പാണ് വിശ്വാസം.വിശ്വാസത്തിൻ്റെ ആഴങ്ങളാണ് ആചാരങ്ങളിൽ പ്രകടമാകുന്നത്.ആചാരങ്ങളാണ് അനുഷ്ഠാനങ്ങളായി ഉരുത്തിരിയുന്നത്.അനുഷ്ഠാനങ്ങളുടെ ആകെത്തുക തലമുറകളിലേക്ക് പകരുന്ന വഴിയാണ് മതം.മതങ്ങൾ കണിശതയേറ്റുമ്പോൾ മനുഷ്യൻ ദുർബ്ബലനാകുന്നു.ദുർബ്ബലനെ പിന്നെ ഭരിക്കാൻ പുരോഹിതനാകുന്നത്, അയാൾ ജോലി ചെയ്യാത്തതിനാലും, ദുർബ്ബലൻ ജോലി ചെയ്തു മാത്രം…

ഓസ്ട്രിയൻ ടെന്നീസ് കളിക്കാരൻ ഡൊമിനിക് തീം ….. ജോർജ് കക്കാട്ട്

1995 ൽ തോമസ് മൂസ്റ്ററിന്റെ ഫ്രഞ്ച് ഓപ്പൺ വിജയത്തിന് ശേഷം ഗ്രാൻഡ്സ്ലാം ടൂർണമെന്റ് നേടിയ രണ്ടാമത്തെ ഓസ്ട്രിയനും യുഎസ് ഓപ്പൺ നേടിയ ആദ്യ കളിക്കാരനുമാണ് തീം. മൂസ്റ്ററിനും ജർഗൻ മെൽസറിനും ശേഷം ലോക റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടിയ മൂന്നാമത്തെ…

ഹിന്ദു ക്ഷേത്രത്തിലെ മൂർത്തികൾക്കൊപ്പം കുഞ്ഞാലി മരക്കാർ ആരാധിക്കപ്പെടുമ്പോൾ ….Mansoor Nina

ഇന്ത്യൻ നേവിയുടെ ആദ്യത്തെ ചീഫ് അഡ്മിറൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അതിസാഹസികനായ കുഞ്ഞാലി മരക്കാരെ ആരാധിക്കപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രം … തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കൊറൊമാണ്ടൽ തീരത്ത് മാധവ കുറിച്ചി എന്ന കൊച്ചുഗ്രാമത്തിലെ ഒരു കുടുംബ ക്ഷേത്രത്തിലാണ് നമ്മെ വിസ്മയിപ്പിക്കുന്ന ഈ കാഴ്ച…

കൊങ്കണി ഭാഷ സംസാരിച്ചിരുന്ന കൊച്ചിയിലെ മമ്മുക്കയും , ഹസൻ കോയയും…….Mansoor Naina

” ഇത്തിഖി വിശേഷു സൗഖ്യനവെ…..” കൊച്ചിയിലെ കൊങ്കിണികളെ പോലെ തന്നെ കൊങ്കണി ഭാഷ അനായസേന സംസാരിക്കുന്ന കൊച്ചിയിലെ രണ്ട് മുസ്ലിംകളായിരുന്നു കൊച്ചി കപ്പലണ്ടി മുക്കിൽ പലചരക്ക് കട നടത്തിയിരുന്ന ടി.എ. മുഹമ്മദ് എന്ന മമ്മുക്കയും , ഹസൻ കോയയും . ഗോവയിലെ…

തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ? …. Rajasekharan Gopalakrishnan

തെരഞ്ഞെടുപ്പ് അല്പം നീട്ടിവച്ചാൽ,ആകാശം ഇടിഞ്ഞു വീഴുമോ?വർഷം നീളെ, പല ഭാഗങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്ന‘തെരഞ്ഞെടുപ്പ് ഉത്സവത്തിൻ്റെ ‘ നാടാണ്‌ ജനാധിപത്യ ഭാരതം.ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾപരമപ്രധാനമാണങ്കിലും, അഴിമതി -യുടെയും, ധൂർത്തിൻ്റെയും, അക്രമത്തി -ൻ്റെയും പര്യായം കൂടിയാണത്, ഇന്ത്യയിൽ !തെ.കമ്മീഷണറായിരുന്ന ശ്രീ.ശേഷൻ,‘തെരഞ്ഞെടുപ്പ് അഭ്യാസങ്ങൾ ‘മാന്യതയുള്ളതാക്കിത്തീർക്കാൻ നടപ്പിലാക്കിയ ശക്തമായ പരിഷ്കാരങ്ങൾ…