അതിരിലെ വീട് …. Narayan Nimesh
സ്വന്തമായി അധികമൊന്നുമില്ല.ഉദിക്കുന്ന സൂര്യനുംപാടുന്ന പുള്ളും അയൽനാട്ടിലാണ്.എന്നിട്ടുമെന്നുംമുറ്റത്ത് വെളിച്ചമെത്തി.അന്തിയിലിരുട്ടും കുയിലിന്റെ പാട്ടുംഅതിരുംകടന്നെത്തി. ഉച്ചവെയിലുംമഞ്ഞും മഴയുംഅതിര് കണ്ട് മടങ്ങിയില്ല.മതിയാകുവോളം പെയ്തു. അതിരുകടന്നു പോകുന്ന, വരുന്നഒരു പാതയുണ്ടരികിൽ.ആദ്യത്തെ, അവസാനത്തെ വീട്സാക്ഷിയാണ്, അടയാളവുമാണ്. യാത്രക്കാരാണെല്ലാരും,അങ്ങോട്ടുമിങ്ങോട്ടും. ചിലര്‍ മെല്ലെയാണ് പോയത്.ചിലര്‍ നിന്നും കണ്ടും ചെന്നു.ചിലരകലെയെത്തി തിരിഞ്ഞുനോക്കി. വെയിലേറ്റ് തളര്‍ന്നവര്‍അതിരിലെ…