ഒരേകടൽ ………. Ajikumar Rpillai
ജീവനകലെ നിലാവായ്പെയ്തുപൊഴിയുമ്പോൾ,ഞാനകലെയിവിടെയായൊരു പകലായുരുകിയൊലിക്കയല്ലേ.. അവിടെയാണെന്റെ സ്വപ്നങ്ങൾപൂത്തുലഞ്ഞ പൂങ്കാവനമെങ്കിലും …ഇങ്ങിവിടെയെന്നുടെയിടനെഞ്ചിലെനനവൂറുംമണ്ണിലല്ലോ വേരുപടർന്നിറങ്ങുന്നതും! അവിടെയാണെന്റെയാർദ്രഹൃദയംഅലിഞ്ഞിടിപ്പതെങ്കിലും ,ഇവിടെയാണെന്റെ സിരകളിൽനിൻചുടുചോരതുടിക്കും ചൂടറിയുന്നതും! അകലെയേതോ അനന്തതയിലാണ് നിന്നിണക്കണ്ണുകൾ വിതുമ്പുന്നതെങ്കിലും , ഇങ്ങിവിടെയാണ് ഇടതടവില്ലാതെയീ – കവളിണയിലൂടെയാണ്,വിരഹപെയ്ത്തിലായ കണ്ണുനീർതുളുമ്പിയൊഴുകുന്നതും സഖി ! അവിടെയാണ് മോഹത്തിന്റെ വെള്ളരിപ്രാവിടവിട്ടു കുറുകുന്നതെങ്കിലും ഇങ്ങിവിടെയാണ്, ഈ…