നെയ്‌ച്ചോറിന്റെ മണമുള്ള ഉമ്മ ….. റഫീഖ് പുളിഞ്ഞാൽ
അടുപ്പിൽകഞ്ഞിവെക്കാനുള്ളവെള്ളംവെച്ചിട്ട്ഉമ്മഹാജിയാരുടെ വീട്ടിലെനെയ്ച്ചോറുവെക്കാനുള്ളനെല്ലുകുത്താനിറങ്ങും. കാഞ്ഞവയറിന്റെക്ഷീണത്തെമുറുക്കി കെട്ടി,നീണ്ടുപോയമുണ്ടിന്റെകോന്തലകൾകാറ്റിലാടുന്നുണ്ടാവും. വഴിനീളെകരച്ചിലുകളേയവർഓടിച്ചുതീർക്കും. നെല്ലുകുത്തി പാറ്റുമ്പോൾനെയ്‌ച്ചോറരീന്റെമണംഅവിടെയെല്ലാംവട്ടംകൂടിനിൽക്കും. പത്തുമണികാപ്പിയും,ഉച്ചക്കഞ്ഞിയുംനോയമ്പെടുത്തോണ്ട്, വേണ്ടെന്നൊരുകളവുപറയും. ഉള്ളംകുഴിച്ചെടുത്തൊരുനെടുവീർപ്പിനേകുടിലിലേക്ക്പറഞ്ഞയക്കും. മക്കളുടെ വിശന്നവയറുംകെട്ടുപോയഅടുപ്പുംഉമ്മാന്റെനെഞ്ചിലപ്പോൾആളിക്കത്തും. വൈകിട്ട് വീട്ടുകാരികൊടുത്തപൊടിയരിയുമെടുത്ത്പിന്നെയൊരുകൊടുങ്കാറ്റാണ്വീട്ടിലേക്ക്പായുക. കരച്ചിലെല്ലാംവഴിയിൽ വലിച്ചെറിയും, മുഖത്തെവാടിപ്പോയപൂവിനെ തുടച്ചുതുടച്ചുചിരിപ്പിക്കും. തിളച്ചുവറ്റിപ്പോയമക്കളെതട്ടിവിളിച്ചു,പൊടിയരികഞ്ഞിവിളമ്പും. കഞ്ഞികുടിക്കുബോൾമക്കൾ പറയും ഉമ്മാക്ക് നെയ്‌ച്ചോറിന്റെമണമാണെന്ന്. റഫീഖ് പുളിഞ്ഞാൽ പ്രിയ സ്നേഹിതന് ഈ വായനയുടെ സ്നേഹം…