Month: June 2020

അതിജീവന ഗാനം …..(പരിഭാഷ ). GR Kaviyoor

വീണ്ടുമുണരുമീ നമ്മുടെ ലോകംവീണ്ടുമുണരുമീ നമ്മുടെ ലോകം …. വീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾവീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ ….. വെടിയരുതേ ധൈര്യമൊട്ടുമേവേണ്ട പരാജയ ഭയമൊട്ടുംമേ ……. വീണ്ടും സ്വപ്നങ്ങളെ ഒതുക്കുക കണ്ണുകളിൽവീണ്ടും വരുമാ സന്തോഷത്തിന് ദിനങ്ങൾ …. നോക്കുക സൂയന്റെ കിണങ്ങളെ…

മാന്യമായ ശവസംസ്കാരം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം ….. Fr.Johnson Punchakonam

മാന്യമായ ശവസംസ്കാരവും അന്ത്യയാത്രയും മനുഷ്യന്റെ മൗലിക-ജന്മാവകാശമാണ്. അത്‌ നിഷേധിക്കുന്നത്ഇന്ത്യൻ പീനൽ കോഡിന്റെ അവസാന ഭാഗത്തിൽ പറയുന്നതുപൊലെ മനുഷ്യാവകാശ ലംഘനമാണ്. ജനങ്ങളിൽ അനാവശ്യഭീതി പരത്തിയതുമൂലം മാന്യമായി മൃതദേഹം സംസ്കരിക്കുന്നത് എതിർക്കാൻ പോലും ജനങ്ങൾ മുന്നോട്ട് വരുന്ന അവസ്ഥ സമൂഹത്തിൽ അരക്ഷിതാവസ്ഥ വരുത്തിവക്കും. ഓർത്തോഡോക്സ്…

പ്രണയം …… Bindhu Vijayan

എനിക്ക് നിന്നോടും നിനക്കെന്നോടുംപ്രണയമായിരുന്നുഒടുങ്ങാത്ത പ്രണയം ഇടവേളകൾക്കു ശേഷമുള്ളനിന്റെ വരവിനെഎത്ര ആത്മാർത്ഥതയോടെയാണ്ഞാൻ കാത്തിരുന്നത് നിന്റെ ആലിംഗനത്തിലമരാൻനിന്റെ തണുത്ത ചുംബനമേറ്റുനിർവൃതിയടയാൻകൊതിച്ചിരുന്നില്ലേ ഞാൻ ഇപ്പോഴും നിന്നോട്ഒടുങ്ങാത്ത പ്രണയമാണ്എന്നാലും ചിലപ്പോൾനിന്റെ ചെയ്തികൾഭീതി നിറക്കുന്നു. എന്റെ മഴയേ… നീപ്രണയമഴയായാൽ മതിപ്രളയമഴയാകരുതേ.. ബിന്ദു വിജയൻ കടവല്ലൂർ.

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജനുമായി സംവാദം ഈ ശനിയാഴ്ച ….. ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജനുമായി ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണിക്ക്( ഈസ്റ്റേൺ ടൈം ) സംവാദം സംഘടിപ്പിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ബി. മാധവൻ നായർ അറിയിച്ചു. കോവി…

തിരഞ്ഞെടുക്കുവാൻ ….. Hariharan N K

തിരഞ്ഞെടുക്കുവാൻ എന്നുടെ മുമ്പിലായ്രണ്ടുമാർഗം കറുപ്പും വെളുപ്പുമായ്;ഒന്നു പട്ടണദൃശ്യങ്ങൾ കാട്ടുമ്പോൾഒന്നു വീട്ടിൽ സുരക്ഷിതമായെത്താൻ. ഈയവസ്ഥയിൽ വ്യാപനഘട്ടത്തിൽകോവിഡിന്റെ കലാശം നടക്കവേ;ഏതുമാർഗം ഗമിക്കണമെന്നതീമാനസത്തിൽ തെളിയുന്നു നിശ്ചയം. എങ്കിലുമെന്റെ ഭ്രാന്തമനസ്സിനെആരുവേണം കടിഞ്ഞാൺ വലിക്കുവാൻ !ഒന്നു ജീവിതലാഭേച്ഛയാൽ തോന്നുംഒന്നുടൻ ഞാൻ ഞെട്ടിത്തിരികയും. ഒന്നതെന്റെ വികസനലക്ഷ്യവുംഒന്നിതെന്റെയീ ജീവൻ പിടയ്ക്കലും;ഇന്ന് ഞാൻ…

ഡിജിലോക്കറിൽ ഗുരുതര സുരക്ഷാ വീഴ്ച

കേന്ദ്ര സർക്കാർ ഒരുക്കിയ ഡിജിലോക്കർ ആപ്പിൽ ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തി മലയാളി. അപ്പ് ഉപയോഗിയ്ക്കുന്ന ആരുടെ ആക്കൗണ്ടിലേയ്ക്കും കടന്നു കയറാൻ സാധിയ്ക്കുന്നു എന്ന ഗുരുതരമായ പ്രശ്നമാണ് ഏറ്റുമാനൂർ ശ്വദേശിയായ മഹേഷ് മോഹൻ കണ്ടെത്തി അധികൃതരെ അറിയിച്ചത്. ഡിജി ലോക്കറിൽ സൂക്ഷിച്ചിരിയ്ക്കുന്ന…

കണ്ണുകൾ കഥ പറയുമ്പോൾ ….. Vineetha Anil

എത്രദൂരം ഓടിയെന്നറിയില്ല..ഇറക്കം കുറഞ്ഞ വസ്ത്രം ഏതോ മുള്ളിൽ കുരുങ്ങി പാതിയും കീറിപറിഞ്ഞു പോയിരുന്നു..കാൽപ്പാദങ്ങൾ എവിടെയൊക്കെയോ തട്ടിരക്തമൊഴുകുന്നുണ്ടായിരുന്നു..ദൂരെ ആളുന്ന വെളിച്ചത്തിലേക്കാണ് ഓടിക്കയറിയത്..അതൊരു ശ്മശാനമായിരുന്നു..ശവം കത്തിയെരിയുന്ന രൂക്ഷഗന്ധം ആയിരുന്നു ചുറ്റിലും.. ഒരു ചിത കത്തിത്തീർന്നിരിക്കുന്നു..തൊട്ടടുത്തായി പാതിയായ മറ്റൊരു ചിത ആളിക്കത്തുന്നു..തളർന്ന കണ്ണുകൾ വലിച്ചുതുറന്നു ഞാൻ…

സൂസിമോൾ അവസാനമായി ദൈവത്തെ കണ്ടത് …. വൈഗ ക്രിസ്റ്റി

അന്നാണ് ,സൂസിമോൾ അവസാനമായിദൈവത്തെ കണ്ടത് അന്നെന്ന് വച്ചാൽ …കൃത്യമായി പറഞ്ഞാൽസൂസിമോളുടെ മാമോദീസക്ക് പള്ളി വഴക്ക് വല്ലാതെ മൂർച്ഛിച്ചിരുന്നുഎതിർകക്ഷിക്കാരുടെകുർബാന കഴിയാൻസൂസിമോളുടെ അപ്പനുമമ്മയുംപള്ളിമുറ്റത്ത്കാത്തു നിന്നപ്പോൾ…അപ്പോഴാണ്ആളുകളുടെ ശബ്ദങ്ങൾ മറികടന്ന്സൂസിമോളുടെ കണ്ണ്അദ്ദേഹത്തിൽ പതിഞ്ഞത്സെമിത്തേരി മതിൽ ചാരിബീഡി വലിച്ചു നിൽക്കുന്നദൈവത്തെസൂസിമോൾ തൊണ്ണ് കാട്ടി ചിരിച്ചുബീഡി വലിച്ചെറിഞ്ഞ്ദൈവം അടുത്തേക്ക് വന്നു…

എസ്എംഎസ് വഴി റിട്ടേണ്‍ സമര്‍പ്പിക്കാം.

ചരക്കുസേവന നികുതി റിട്ടേണുകളുമായി ബന്ധപ്പെട്ട്, ജിഎസ്‌ടി കുടിശ്ശികയില്ലാത്തവർക്ക് എസ്എംഎസ് വഴി ഫോം ജിഎസ്‌ടിആർ -3ബി പൂരിപ്പിക്കാന്‍ ധനമന്ത്രാലയം തിങ്കളാഴ്ച മുതല്‍ സൗകര്യമൊരുക്കി. ഈ സുപ്രധാന നീക്കം രാജ്യത്തെ രജിസ്റ്റർ ചെയ്‌തിട്ടുള്ള 22 ലക്ഷത്തിലധികം വ്യാപാരികൾക്ക് ജിഎസ്‌ടി റിട്ടേൺ സമർപ്പിക്കുന്നത് എളുപ്പമാക്കും. ഇതിലൂടെ…

ചതുരംഗക്കളം …. ശ്രീരേഖ എസ്

കഴുതയെപ്പോലെഅവിശ്വാസത്തിന്റെഭാണ്ഡക്കെട്ടുംപേറികുതിരയെപ്പോലെപായുന്ന കാലം…! പൊട്ടിച്ചിരിക്കുന്നപൊതുജനത്തിനു മുന്നില്‍മിന്നിത്തിളങ്ങുന്ന അഭിനയക്കോലങ്ങള്‍ …! വെട്ടിപ്പിടിച്ചുമുന്നേറുമ്പോഴുംനഷ്ടത്തിലേക്ക്‌കുതിക്കുന്നജീവിതയാഥാര്ഥ്യങ്ങൾ.. പഴംകഥകള്‍ക്കുചുണ്ണാമ്പ് തേച്ചുമുറുക്കിത്തുപ്പുന്ന വഴിയോരക്കാഴ്ച്ചകള്‍..! ആടിത്തിമിര്ക്കുന്ന ദുരാഗ്രഹങ്ങള്‍ക്കിടയില്‍ചതഞ്ഞുവീഴുന്നവെറുംവാക്കുകള്‍..! നിശ്ശബ്ദത്തേങ്ങലിൽഉരുകിതീരുന്നുഅന്ധകാരംനിറഞ്ഞപുകയടുപ്പുകള്‍…! മുറിവുകളില്‍ പച്ചമണ്ണ്‍ പൊതിഞ്ഞുകെട്ടിനീരുറവകള്‍കാത്തിരിക്കുന്നുചില പ്രതീക്ഷകള്‍ .!