തേഞ്ഞു പോയൊരു ബിംബം …. ഗോപാലകൃഷ്ണൻ മാവറ
കറുത്ത തുണിയാൽകണ്ണുകൾ മൂടിയനീതി ദേവതയെആവർത്ത വിരസതയാൽതേഞ്ഞു പോയൊരുബിംബമെന്ന നിലക്ക്ആരും ഗൗനിക്കുന്നേയില്ല.അതിനാൽ നീതികാഴ്ചക്കൊരു പുറന്തോടുള്ളകൗശലകാരനായൊരുആമയിലേക്ക്പതിയെ പ്രവേശിക്കുകയുംതല സൗകര്യപൂർവ്വംഅകത്തേക്ക് വലിക്കുകയുംപുറത്തേക്കിടുകയുംചെയ്തുകൊണ്ടിരുന്നു.നിയമം ഒാന്തായ്തരാതരംപോലെ മാറിവേലിക്കലോളം പാഞ്ഞു.അതിനിടയിലാണ്കുറുമാറി വന്നസാക്ഷികളെ സ്വീകരിക്കുന്നചടങ്ങ് സംഘടിപ്പിച്ചത്.അവിടെ വെച്ചാണ്മകളെ വെട്ടിക്കൊന്നഅച്ഛനെ,യവളുടെ അമ്മഅനുമോദിച്ചത്നേരത്തെ കൊല്ലപ്പെട്ടമാപ്പുസാക്ഷിയെഅനുസ്മരിച്ചുകൊണ്ട്അളിയനെയാറ്റിലെറിഞ്ഞുകൊന്നവരുംകറുത്തവനെ കഴുത്ത് ഞെരിച്ച്കൊന്നവരുംസംസാരിച്ചു കൊണ്ടിരുന്നത്