Month: July 2020

വിക്ടര്‍ ജോര്‍ജിന്റെ ഓര്‍മ്മക്കായി. …. ശ്രീരേഖ എസ്

വെണ്ണിയാനി കുന്നിന്‍ ചെരുവില്‍പേമാരിയില്‍ നനച്ചൊലിച്ച്ഒരു നൊമ്പരക്കാറ്റ് തഴുകുന്നില്ലേ ….??? കാണാകാഴ്ചകള്‍ നമ്മെ കാട്ടുവാന്‍ആര്‍ത്തലച്ചു പെയ്യും മഴയെ പുണര്‍ന്നുക്യാമറയുമായി കുന്ന് കയറിനിത്യതയുടെ ഫോക്കസിലേക്ക് ഫ്ളാഷ് മിന്നാതെനമ്മെ വിട്ടുപോയ ആ സോദരനെമറക്കുവാനാകുമോ ??? ഒരു പിടി സ്വപ്നങ്ങളുമായിവര്‍ണ്ണകാഴ്ചകള്‍ തേടി പോയപ്പോള്‍അറിഞ്ഞിരുന്നോആ കുന്നിന്‍ ചെരുവില്‍സംഹാരരുദ്രയായിമഴയുടെ രൂപത്തില്‍…

വിമാന ഗാനം —- ജോർജ് കക്കാട്ട്

ആളുകൾ വാദിക്കുന്നുപലപ്പോഴും സന്തോഷത്തിന്റെ മൂല്യത്തെക്കുറിച്ച്;ഒരാൾ മറ്റൊരാളെ വിഡ്ഢിയെന്ന് വിളിക്കുന്നു,അവസാനം ആർക്കും ഒന്നും അറിയില്ല.അവിടെ ഏറ്റവും ദരിദ്രനായ മനുഷ്യനുണ്ട്മറ്റേയാൾ വളരെ സമ്പന്നമാണ്,വിധി എന്ന വിമാനം സജ്ജമാകുന്നു.എല്ലാം ഒരേപോലെ ആസൂത്രണം ചെയ്തു. യുവാക്കൾ എപ്പോഴും അക്രമത്തിനൊപ്പം പോകാൻ ആഗ്രഹിക്കുന്നുഎല്ലാത്തിലും സന്തുഷ്ടരായിരിക്കാൻ;പക്ഷെ നിങ്ങൾക്ക് കുറച്ച് പ്രായമേയുള്ളൂ,നിങ്ങളുടെ…

പ്രണാമം ഗുരോ …Vasudevan K V

“കന്നിനാളിലെ ക്കൊയ്ത്തിനു വേണ്ടിമന്നിലാദിയിൽനട്ട വിത്തെല്ലാംപൊന്നലയലച്ചെത്തുന്നുനോക്കൂ,പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽഹാ,..വിജിഗീഷു മൃത്യു­വിന്നാമോ,ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?” കന്നിക്കൊയ്ത്തിലെ വൈലോപ്പിള്ളി വരികള് കവിവീക്ഷണം പോലെ നമ്മളുമിന്ന് ദുരന്തങ്ങളും,തടസ്സങ്ങളും തട്ടിത്തകറ്ത്തും , സ്വയം തകറ്ന്നും പിന്നെ അതിജീവിച്ചും ജീവിതപാതയില് പ്രയാണം. വിഷാദത്തിന്റെ ഇരുള്പ്പാടിലും വെളിച്ചത്തിന്റെ പ്പൂക്കൾ വിടറ്ന്നുവന്നേക്കുമെന്ന് വൈലോപ്പിള്ളി പ്രത്യാശിക്കുന്നു.,…

ഭൂമിയ്ക്കൊരു കായകല്പം! ….. Raghunathan Kandoth

വസുന്ധരേ! വിശ്വവിസ്മയകുടീരമൊരുക്കി നീവസുധൈവകുടുംബകം വാഴുവാൻസൗരയൂഥഗോളകങ്ങളിലാദിമജീവ‐സ്പന്ദമായ് തുടിതാളമാർന്നു നീ! പ്രണവമന്ത്രം മുഴങ്ങിയ ശൂന്യതയിൽഇണചേർന്നു രണ്ടദൃശ്യവാതകങ്ങൾമണമില്ലാസുതാര്യചാരുതയാർന്നുകണികാണായി ജലകണം മിഴികളിൽ! ഒരുതുള്ളിപ്പലതുള്ളി കോരിച്ചൊരി‐ഞ്ഞൊരു പെരുമഴക്കാലമായ് നീണ്ടകാലംധരതന്റെ ദാനമായിന്ദുമാറീടവേ,വരമായ ഗർത്തങ്ങൾ സാഗരങ്ങൾ! തീരാത്തൊരക്ഷയഖനിയെന്നു ഭൂമിയെചിരകാലം കുത്തിക്കവർന്നു മർത്ത്യർ!തിരയായി തീരമുഴുതുമറിക്കുന്ന ചുഴലിയായ്തീരാമഹാവ്യാധി തീർത്തൂ ധരണിയും! മരതകക്കാടിന്റെ വേരുതോണ്ടിഗിരിശൃംഗശിലകൾ പിഴുതുമാറ്റിആറുകൾ…

ആത്മഹത്യാമുനമ്പിലെത്തുന്നവരോട് …. Shyla Kumari

ആത്മഹത്യാമുനമ്പിലെത്തുമ്പോൾനീ പിന്നിലേക്കൊന്നു തിരിഞ്ഞു നോക്കണം. അരുതേയെന്നു യാചിക്കുന്ന രണ്ടു കണ്ണുകൾനിന്നെ പിന്തുടരുന്നുണ്ടെങ്കിൽഎന്തു പറ്റിയെന്ന് ചോദിച്ച് കരം കവരുന്നഒരാളെ നീ കാണുന്നുണ്ടെങ്കിൽ നിന്നോട് സംസാാരിക്കാൻ വ്യഗ്രത കാട്ടുന്ന കാലുകൾനിന്നെ അനുഗമിക്കുന്നുണ്ടെങ്കിൽ അകലെയെവിടെയോയിരുന്ന്നിനക്ക് ഞാനില്ലേയെന്ന് ചോദിക്കുന്നഒരു സൌഹൃദം നീ നിന്റെ മനസ്സിൽ സൂക്ഷിക്കുന്നുവെങ്കിൽനീ ആത്മഹത്യ…

കുസൃതിക്കുരുന്ന് …. ബേബി സബിന

തോരാതെ പെയ്യുന്ന മഴയും,രാവിലത്തെ കോലാഹലങ്ങളും കഴിഞ്ഞ് ,പതിവിലും വൈകിയാണ് ഞാൻ വീട്ടിൽ നിന്നിറങ്ങിയത്. കൈ നീട്ടി കാണിച്ചിട്ടാണെങ്കിലോ ഒരു വണ്ടി പോലും നിറുത്തുന്നുമില്ല. വണ്ടിക്ക് കാത്തങ്ങനെ നിൽക്കുമ്പോഴാണ് ധൃതി പിടിച്ച് നടന്നു വരുന്ന റുബീനയെ കണ്ടത്. ” റുബീനേ, നീയിതെങ്ങോട്ടാ?” ”ചേച്ചീ,ഇങ്ങളൊന്ന്…

വർഷ ഹർഷം….. Hari Kumar

മഴകൊണ്ടുവന്നതാ-ണീ കുളിർ;മുറ്റത്തുതിരി വെച്ചു പൊട്ടി –ച്ചിരിച്ചു തൈമുല്ലകൾ. നറു ഗന്ധമത്രയുംമടിശീലയിൽ വച്ചുദിനരാത്ര സഞ്ചാരിയായ്കാറ്റിറങ്ങുന്നു! മതിവരാതെന്തിത്രകുളിർ കണ്ണുമായിവൾശ്രുതി പിഴയ്ക്കാ-തിമ്പ ഗീതം മുഴക്കുന്നു! അടിമുടി രോമാ –ഞ്ചിതത്താൽ ധരിത്രിയാൾമതിമുഖിക്കുള്ളത്രനാണം വഹിക്കുന്നു! പകലവൻ തന്നിടംകണ്ണാൽ കടാക്ഷമായ്ചൊരികയോ താപംകുറച്ചുള്ള സ്പർശനം! ഇതുവിധം ശോഭിക്കയാണിന്ദ്രനീലിമകൃമികുലം തൊട്ടുള്ളജീവതന്തുക്കളിൽ! ഹരികുങ്കുമത്ത്

രാജാക്കന്മാരുടെ പിറവി….. പള്ളിയിൽ മണികണ്ഠൻ

ഞാൻ അഞ്ചാംക്‌ളാസിൽ പഠിക്കുന്ന സമയം.കൂട്ടത്തിൽ ഇത്തിരി കുറിയവനായതുകൊണ്ട് (പിന്നീട് ഉയരംവച്ചു ) കൂട്ടുകാരെല്ലാം അന്നെന്നെ സ്കൂളിൽ ചെറുമണി എന്നാണ് വിളിച്ചിരിക്കുന്നത്. അതേക്‌ളാസിൽതന്നെയായിരുന്നുഎന്റെ തൊട്ടടുത്ത വീട്ടുകാരനായിരുന്ന നീലാംബരൻ എന്ന് അന്ന് വിളിച്ചിരുന്നകിഴക്കേതിൽ സതീഷും പഠിച്ചിരുന്നത്. സതീഷ് ഇന്നത്തെപ്പോലെ അന്നും ഒരു തടിയൻതന്നെയായിരുന്നു. പക്ഷേ..അക്കാലത്ത്…

കൊഴിയും പൂവേ …. സുരേഷ് പാങ്ങോട്

വിടരും മുമ്പേ കൊഴിയും പൂവേനിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നുതേൻമണം മാറാത്ത ചെടികളിലെന്നെഞാൻ കുറിച്ചെന്റെ മോഹമായി നിന്നെ. ആയിരം ജന്മങ്ങൾ നിനക്കായ് പിറക്കാംഎന്നും നീ എന്നിലേക്ക്‌ അണയൂ പ്രിയേ …നിൻ വിരഹത്തിന്റെ വേനലിൽ വാടിയ.പൂത്തണ്ടൊടിച്ചു ഞാൻ നിന്നെയോർപ്പൂ… ഇനി എനിക്കില്ലായിവിടെ നിശ്വാസങ്ങൾ ഏറെനീ…

മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു.

സൗദിയിൽ മലയാളി യുവാവ് പൊള്ളലേറ്റ് മരിച്ചു. കാസർകോട് സ്വദേശിയും സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈൽ വ്യവസായ നഗരത്തിൽ മാൻപവർ കമ്പനിയിൽ സൂപ്പർവൈസറുമായ മഞ്ചേശ്വരം കടമ്പാടർ നീറ്റലപ്പുര വീട്ടിൽ ഉമർ ഫാറൂഖ് (33) ആണ് മരിച്ചത്. കൂടെ പരിക്കേറ്റ രണ്ട് ബംഗ്ലാദേശികൾ ജുബൈൽ…