Month: July 2020

ആരാണ് സ്വപ്ന സുരേഷ്?

യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയുടെ മറവിൽ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ 15 കോടി വിലവരുന്ന സ്വർണം കടത്തിയ കേസിലെ മുഖ്യ സൂത്രധാരകയാണ് സ്വപ്ന. യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒയും അടുത്ത സുഹൃത്തുമായ സരിത്ത് കേസിൽ അറസ്റ്റിൽ ആയതോടെയാണ് സ്വപ്നനയ്ക്ക് കേസിലുള്ള പങ്ക് പുറത്തുവരുന്നത്.…

കെടാവിളക്ക് …. Muraly Raghavan

കെടാവിളക്കുകൾ കത്തിനില്‍ക്കുമീക്ഷേത്രമുറ്റങ്ങളും ഐതിഹ്യങ്ങളും പ്രകാശപൂരിതം, ജ്ഞാനസൂനങ്ങളവ ,ഒരിക്കലുമണയാത്ത തിരിദീപങ്ങൾ.കെടാവിളക്കുകളിനിയും പ്രകാശിക്കട്ടെ,മനിതനിനിയും തെളിക്കാൻ ഒരു വിളക്ക്കെടാവിളക്കിൻ പ്രകാശമായ്. നിറയെണ്ണയുടെ തിരിനാളങ്ങൾഅണയില്ലൊരിക്കലും കാരുണ്യത്തിന്റെ കെടാവിളക്കുകൾ തെളിയട്ടെയിനിയും.തെരുവിൻ്റെ മക്കൾക്കായ് തെളിക്കുവാൻവെളിച്ചമില്ലാത്ത നക്ഷത്രങ്ങൾ ആത്മാവിൽവെളിച്ചമായ് പകർന്നതും കാണുന്നുണ്ട് നാം.എൻ്റെയും നിൻ്റെയും, നമ്മുടെയാകെയും. സൗഹൃദത്തിന്റെ കെടാവിളക്കുകളിനിയുംകൊളുത്തിവയ്ക്കാം അണയാതിരിക്കാൻകാവ്യസംഗമങ്ങളുടെ, കഥപറച്ചിലുകളുടെസൗഹൃദവീഥിയിൽ…

സ്ത്രി… വന്ദന മണികണ്ഠൻ

സ്ത്രി…അവൾ അമ്മയാണ്,ദേവിയാണ്, ഭാര്യയാണ്…..കേട്ടുപഴകിയ സ്ഥിരം വാക്കുകൾ.സത്യത്തിൽ ആരാണവൾ…? പലരുടെ ഉത്തരങ്ങളുംവ്യക്തവും പൂർണവുമല്ല. ജനനംമുതൽ പെൺകുട്ടി എന്ന ഭാരംസ്വാതന്ത്ര്യത്തിന് വിലക്കായ് മാറിയവൾ,വീടിനുള്ളിലെ കെടാവിളക്കെന്ന് പറയുന്നുവെങ്കിലുംആഗ്രഹങ്ങളുടെയുംആനന്ദത്തിന്റെയും അഗ്നി അണഞ്ഞവൾ, യൗവനംവരെയുള്ള സ്വാതന്ത്ര്യത്തിന്റെഅവസാന പടിയും കടന്നിരിക്കുന്നവൾ,കേവലം നാലു ചുവരുകൾക്കിടയിലുള്ളആനന്ദം മാത്രംമുള്ളവൾ, ഭാര്യയും അനുസരണീയയായ മരുമകളുംഅവൾ തന്നെയാണ്……

കഥപറയുമ്പോൾ … Sivakumar P

ചിലപ്പോ ഒരു കായക്കുലവെട്ടാൻ അല്ലേൽ മുരിങ്ങക്കായപറിക്കാൻ അതുമല്ലെങ്കിൽ കരണ്ടുബില്ലടക്കാൻ, അങ്ങനെന്തിനെങ്കിലുമൊക്കെയായിരിക്കും രതിച്ചേച്ചി വിളിക്കുക. രതിച്ചേച്ചി സ്ഥലത്തെ കൗൺസിലറൊക്കെയായിരുന്നയാളാണ്. ഇപ്പോൾ തനിയെ വിശ്രമജീവിതം നയിക്കുന്നു. അന്നു പക്ഷേ ആരൊക്കെയോ വായിക്കാൻ കടംവാങ്ങി തിരിച്ചു കൊണ്ടുവന്ന പുസ്തകങ്ങൾ ഉയരമുള്ള റാക്കിൽ വെക്കുവാനാണ് എന്നെ വിളിച്ചത്.…

ഉത്തരമെവിടെ ….. ജലജാപ്രസാദ്

അച്ഛനാണു ഞാൻ വയ്യെനിക്കൊന്നു മെന്നുച്ചിയിൽ കൊടുംവേനലാളുന്നു ഹാഉത്തരമെന്ത് ചോദിക്കു മാരോടെന്നുത്തരയെന്തു പാപത്തെ ചെയ്തവൾ? എത്രയെത്ര കരുതി ഞാൻ നിന്നെയെൻപുത്രീ, എത്ര കിനാക്കളും കണ്ടു ഞാൻ!എത്രമാത്രം വളർന്നു നീയെങ്കിലുംതൊട്ടിലാട്ടുന്നുഎന്നുമെൻ ഹൃത്തിലായ് ഇഷ്ടഭോജ്യങ്ങൾ, പട്ടം, കളിപ്പാട്ട –മിഷ്ടവസ്ത്രവും പാട്ടും കഥകളുംകിട്ടി, വിദ്യയും നല്ല സ്വത്തൊന്നതെ-ന്നെന്നു…

ഇന്ത്യ സ്വതന്ത്രയാകുന്നതിന് കൃത്യം രണ്ടാഴ്ച്ച മുൻപ് …റ്റി എസ്സ് അരുൺ

1947 ജൂലൈ മുപ്പതാം തീയ്യതി, ഇന്ത്യ സ്വതന്ത്രയാകുന്നതിന് കൃത്യം രണ്ടാഴ്ച്ച മുൻപ്, പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റു സ്വന്തം കൈപ്പടയിൽ, രാജാജിക്ക്‌ ( സി. രാജഗോപാലാചാരി) ക്ക് ഇങ്ങനെ എഴുതി: “എന്റെ പ്രിയപ്പെട്ട രാജാജി, ഷൺമുഖം ചെട്ടിയെ എത്രയും പെട്ടെന്ന് കാണേണ്ട കാര്യം…

ഒരുമൗനം ബാക്കി വെക്കാം … Bindu v k

വാക്കുകളിടറിവീണ് പൊട്ടിക്കരയാനൊരു മൗനം ബാക്കി വെയ്ക്കാം കൂടൊഴിഞ്ഞ ഹൃദയത്തിലെ കരുതാലായ് ഏകാന്തതയുടെ കനത്ത ഇരുളിലൊരു തിരിവെളിച്ചമായ് കരഞ്ഞു വീർത്ത കൺപോളകൾക്ക് കനംതൂങ്ങാൻ അറ്റുപോയ പ്രതീക്ഷകൾക്ക് പതംപറഞ്ഞ് കലഹിക്കാൻ ഓർമ്മയുടെ നെരിപ്പോടിൽ സ്വയം എരിഞ്ഞടരാൻ നമുക്കൊരു മൗനം ബാക്കി വെക്കാം ദേശാടനക്കിളികൾ യാത്ര…

യുഎഇ കോൻസുലേറ്റ് സ്വർണക്കടത്ത്.

മുഖ്യആസൂത്രകയും ഐ.ടി വകുപ്പ് ഓപ്പറേഷന്‍സ് മാനേജരുമായിരുന്ന സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണവും. ഇന്ത്യ സാറ്റ്‌സിലെ ജീവനക്കാരിയായിരുന്നപ്പോള്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി തയ്യാറാക്കിയതിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പ്രാവശ്യം ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിചേര്‍ക്കാന്‍ തീരുമാനമായത്.…

warrior ….. Shaji Nayarambalam

വാരിയം കുന്നത്തു ഹാജി,യുയർക്കുന്നി-താരെയും കൂസാത്ത പോരാളിയായ്! പഴേയേടുകളൊക്കെത്തുടച്ചെടുത്തിന്ത്യതൻപോടിൽ ജനിക്കും പുഴുക്കുത്തൊടുക്കുമോ? നേരിൻ്റെയുജ്വലജ്ജ്വാല,യെതിർപ്പിൻ്റെപോർമുന പൊള്ളിച്ച വൈദേശ ശക്തികൾ-ക്കായില്ല നേരിൽ ജയിക്കാൻ; ചതിച്ചിട്ടൊ-രയ്യർ സുഹൃത്തായ് ചമഞ്ഞു വഞ്ചിച്ചവൻ.ചുട്ടുപൊള്ളുന്നൊരാ സൂര്യനെ,യൊറ്റിൻ്റെകെട്ട തന്ത്രത്തിൽക്കുരുക്കി ബന്ധിച്ചവർ-ക്കൊട്ടും വഴങ്ങാതെ ജന്മദേശത്തിനെമുത്തമിട്ടസ്തമിക്കാനായ് കൊതിച്ചൊരാൾ…. “പിന്നിലല്ലായെൻ്റെ മുന്നിൽ നാട്ടീടുകജീവനെടുക്കുന്ന തോക്കു്; തീയുണ്ട ഞാൻകണ്ടേറ്റുവാങ്ങിടാം…

8 ലക്ഷം ഇന്ത്യക്കാർ തിരിച്ചു പോകേണ്ടി വരും.

സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിന് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നൽകി. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ…