Month: August 2020

അന്നും ഇന്നും …. Kalakrishnan Uzhamalakkal

അന്നു നിലാവലയൊഴുകി നടക്കേകരയിൽകരളിൽ,കൊതിയു,തിളയ്ക്കുംചട്ടിയിലിളകും കായ വറവിലുനിന്നുതിരും മണമേറ്റകിടാങ്ങടെഉള്ളിലെയോണ നിലാമണമന്നോണംമുറ്റത്തോലക്കീറിൽ മലർന്നുകിടക്കെനിലാവിനെനോക്കി,യുറങ്ങാതുള്ളോണം;ഇന്നു നിലാവലയൊഴുകാ മനസ്സിൽഏതോ കടയിലെ വറവും പൊരിയുംഓർത്തുമലർക്കേയിരവിൻ മുറിയിലുകരിമേഘങ്ങളു പായും നഭസ്സിലെവാനവർതമ്മി,ലിതാത്മഗതം,”നോക്കൂ,അവിടത കേരള കേദാരങ്ങളിൽഉണ്ണികളെവിടെ, ഓണവുമെവിടെ?” കലാകൃഷ്ണൻ ഉഴമലയ്ക്കൽ

ഭാരതമെന്ന പൂക്കളം …. Raghunathan Kandoth

ഓർമ്മയിലെന്നും തെളിയുന്നൊരോണംഓമലാളേ, നീയുമോർക്കാതിരിക്കുമോ?മുപ്പതോണങ്ങൾക്കു മുമ്പായിരുന്നല്ലോമധുവിധുനാളിലെക്കന്നിയോണം!നീയെങ്ങോ ഞാനെങ്ങോആരെന്നോ തമ്മിലറിയാതിരുന്നോരു‐ഭൂതകാലം!കണ്ടു നാം പ്രണയാർദ്രചിത്തർ മുഖാമുഖംകൺകൾ പരസ്പരം ദർപ്പണമാകവേമാഞ്ഞുമാഞ്ഞില്ലാതെപോയ് രണ്ടുദേഹികൾഒന്നായരണ്ടായി വീണ്ടും ജനിച്ചിതു.മാംഗല്ല്യമണിയിച്ചു മണിയറയാക്കിമനോജ്ഞമീഭൂവനമാം സ്നേഹതീരം!ഭത്തൃഗൃഹം തന്നിലാവണം തിരുവോണംഭാര്യാഗൃഹേ പിന്നെ മറ്റൊരോണംതിരുവോണമുണ്ടു പുറപ്പെട്ടു പോയി നാംനിൻവീട്ടിലോണവിരുന്നുകൂടാൻ!തുമ്പയും മുക്കുറ്റിമുല്ലയും പൂച്ചൂടു‐മാമ്പൽത്തടാകക്കരയിലൂടെ,പുൽക്കൊടിപ്പെൺകൊടിമാരവർ സുസ്മിതംപൂത്താലമേന്തി നിരന്നു നില്ക്കേകൊയ്തപാടങ്ങളിൽ മേയുന്നപൈക്കളിൽമേയുകയായിരുന്നല്ലയോ കാക്കകൾ!ഉണ്ണീപെറുക്കിസ്സുഖിപ്പിച്ചു…

അഞ്ചിതൾപ്പൂവ് …. Shaji N. Palakkal

കുറുമ്പിയാണവൾ കുശുമ്പിയാണവൾ പാട്ടിന്റെകമ്പമുള്ള കറുമ്പിക്കന്നിമ്പമുള്ള വാക്കുകൾ(കുറുമ്പിയാണവൾ..)മുൻപു കേട്ടതല്ല പ്രേമമെന്നറിഞ്ഞ വേളകൾതമ്പിസാറിൻ പാട്ടു കേട്ട പ്രണയകാല നാളുകൾപമ്പയിൽ കുളിച്ചു തോർത്തി അഞ്ചലോടെ നീചമ്പകപ്പൂമണം അന്നമ്പലത്തിൻ വീഥിയിൽ(കുറുമ്പിയാണവൾ..)കിലുങ്ങുന്ന പാദസരം നോക്കി നോക്കി നിന്നതുംകഞ്ചുകത്തിൻ തുഞ്ചത്തായി തട്ടി നിന്നകാഞ്ചിമാല കാഞ്ചനയ്ക്കു മേനിയായിപഞ്ചാരി കണ്ടു നിന്ന ഉത്സവത്തിന്നോർമ്മകൾ(കുറുമ്പിയാണവൾ..)വെഞ്ചാമരത്തിൽ…

പൂരാടം …. Shibu N T Shibu

മുക്കൂറ്റി മാല കൊരുത്തപ്പോൾ തന്നേഎന്റെ വിഘ്നങ്ങളെല്ലാമകന്നിതേ പോയ് ….നാരങ്ങാ കൊണ്ടു ഞാൻ മാല തീർത്തുഅറുമുഖൻ വന്നിതു അവകാശം ചൊല്ലീ …..കണ്ണന്റെ കുസൃതികൾ കാണ്മതിന്നായിതുളസി കതിരുകൾ കൊണ്ടു ഞാൻ മാലയും തീർത്തു ….വെറ്റിലയിൽ തീർത്തൊരു മാലയ്ക്കതാവട്ടേആഞ്ജനേയൻ വന്ന് കാത്തു നില്പൂ ….ചെത്തിപ്പു മാല…

കൺവെട്ടങ്ങൾ….. Sumod Parumala

ആഴങ്ങളുടെയാകാശംപരന്നുകിടക്കുന്ന മരുപ്പച്ചപിരാനകളുടെ ചെങ്കടൽ .മയിൽപ്പീലി കെട്ടിയകഴുകന്മാരുടെഒളിഞ്ഞ ചുണ്ടുകൾ .ചാകുവോളം നീണ്ട് നീണ്ട്ചൂണ്ടക്കൊളുത്തുകൾ .തിളയ്ക്കുന്നജലപ്പരപ്പിലേയ്ക്ക്കണ്ണുകളെരിഞ്ഞപരൽക്കുഞ്ഞുങ്ങൾ .അടഞ്ഞുപോയഭണ്ഡാരങ്ങൾക്കുള്ളിൽവിശപ്പിൻ്റെ ദേവരോദനംഅലറുന്ന പെരുമലകൾകുത്തിയൊലിയ്ക്കുന്നമരണച്ചാലുകൾ .നാവരിഞ്ഞ്കണ്ണുകൾ ചൂഴ്ന്ന്വന്യരതികളുടെമാംസഭോജനം .അഴുക്കുചാലുകളിൽറബ്ബറുറകൾക്കുള്ളിൽചീഞ്ഞുകിടക്കുന്നകുടുംബാസൂത്രണങ്ങളിലേയ്ക്ക്തൊഴിലില്ലായ്മയുടെമുഷ്ടിമൈഥുനം .വർണ്ണസങ്കരങ്ങളിലേയ്ക്ക്കൂർപ്പിച്ച് കുലച്ചഅസ്ത്രമുനകൾക്ക്രക്തശിലകളിൽഅഗ്നിപ്രതിഷ്ഠ .മഴവില്ല് കെട്ടിയവാഗ്ദാനങ്ങളിലേയ്ക്ക്പറന്നുവീണവരുടെവെന്തമരണങ്ങൾ .നീന്തിത്തളർന്ന്അവയവങ്ങളടർന്നലിഞ്ഞമരണങ്ങളിലൂടെപൊന്നുകെട്ടിയപള്ളിയോടങ്ങളിൽസ്വപ്നങ്ങളുടെകച്ചവടക്കാർ .തീയിലെഴുതിയെഴുതിവെന്തsർന്നവിരൽത്തുമ്പുകളിൽഉരുകിയിറ്റുവീഴുന്നജനാധിപത്യം .മരണമേ ,നീയെപ്പോഴുംജീവിതത്തെതുറിച്ചുനോക്കുന്നതെന്തേ ?

ചിറകറ്റ ദാഹങ്ങളേ … സുരേഷ് പാങ്ങോട്

ഈ മണ്ണിൽ അലിയാത്ത മോഹങ്ങളേചിറകറ്റ ദാഹങ്ങളേ…എന്നിൽ പടർത്തിയ പ്രണയത്തിൻ സ്വപ്നങ്ങൾമണ്ണിൽ അലിയുംവരെ മൊട്ടായിത്തന്നെ സൂക്ഷിക്കും ഞാൻ..അകലെയേതോ തണുപ്പിൽ വിരിയിച്ച പൂമ്പാറ്റയായിപാറിപ്പറന്നു നീ നടക്കുമ്പോൾഇവിടെ മോഹത്തിന്റെ താഴ്‌വരയിൽസ്വപ്നത്തിൽ അലിഞ്ഞു ഞാനുറങ്ങുന്നു..പുലരുവോളം കാണുന്ന സ്വപ്നങ്ങളിൽഒരു മാലാഖയായവൾ കൂടെയുണ്ടെന്നും…തേൻ നിറമുള്ള ചുണ്ടുകളിൽ നിന്നുതിരുംവാക്കുകളാലവൾ എന്നെ തളർത്തിടുന്നു…എങ്കിലും…

കവികൾ …. Pavithran Theekkuni

ഇരുട്ടിലേക്ക് അമ്പെയ്യുന്നവർമുറിവുകളെവസന്തമാക്കുന്നവർഒരു തരി ഉപ്പിൽഉൾക്കടൽ നിറയ്ക്കുന്നവർഒരു തുള്ളി മഞ്ഞിൽഹിമാലയം കീഴടക്കുന്നവർകൽപ്പാന്തകാല പ്രണയ സംജ്ഞകൾക്ക്ജീവിതം ബലി കൊടുത്തവർമരണത്തേക്കാളുംഭയാനകമായ മൗനങ്ങളുടെകൂട്ടുകാർഏകാന്തതകളുടെസെമിത്തേരിയിൽഅവസാനത്തെ സ്വപ്നവുംമെഴുകുതിരിയാക്കുന്നവർകള്ളിമുള്ളുകളുടെകടവിൽകാലത്തെഅലക്കി വെളുപ്പിക്കുന്നവർകാത്തിരിപ്പുകളുടെരാജ്യത്ത്കാണാതായവർഇടിമിന്നലുകളുടെഘോഷയാത്രയിൽമുന്നേനടപ്പവർഎഴുതി തീരാത്തഒരു താളിൽഒരു മരം ഉറങ്ങാതിരിക്കുന്നുവെന്ന്തിരിച്ചറിഞ്ഞവർമാനിഷാദയിൽനിന്ന്കവിതയുടെ പിടച്ചിലുകളിലേക്ക്നാടുകടത്തപ്പെട്ടവർഭൂമിഒരു തോന്നലാണെന്നുംആകാശംആത്മാവിലേക്കുള്ള ആഴമാണെന്നുംജീവിതത്തിന്റെഭാഗപത്രത്തിൽ ഒപ്പിട്ടവർകവികൾയാത്രകൾക്ക് അന്നമായവർമാറ്റങ്ങൾക്ക്രക്തസാക്ഷികളായവർകവികൾപിറവിക്കു മുമ്പേമരിച്ചു പോയവർ !

ഞാൻ പെറുവേല ….. വൈഗ ക്രിസ്റ്റി

കല്യാണത്തിൻ്റന്ന് രാത്രികെട്ടിയോൻ്റെ വിയർപ്പുനാറുന്നമുറിയിലേയ്ക്ക് ,നാത്തൂന്മാർ കല്യാണിയെതളളിയാക്കി വാതിലടച്ചതിൻ്റെപിന്നാലെയായിരുന്നു പ്രഖ്യാപനംഞെട്ടിത്തിരിഞ്ഞ ,വേലുവിൻ്റെ കക്ഷത്തിൽ നിന്ന്നീണ്ടു നിൽക്കുന്ന ,ചെമ്പൻ രോമങ്ങൾ കണ്ട്കല്യാണിക്ക് ഓക്കാനം വന്നുകട്ടിലിൽ നിന്ന് ,കെട്ടിയോൻ കള്ളു കച്ചോടക്കാരൻവേലു പിടഞ്ഞെണീറ്റുവീണ്ടുമിരുന്നുആദ്യരാത്രിയല്ലേ …പെണ്ണിന് പേടിയില്ലേ…വയറ്റിലെ കള്ള് മുരണ്ടുപാൽ പാതി കുടിച്ച്,പെണ്ണിന് കൊടുക്കുമ്പോൾഅയാളുടെ കണ്ണുകളിൽഒരശ്ലീലച്ചിരി തുറന്നടഞ്ഞുകല്യാണിക്ക്…

ഓണപ്പാട്ട്. …. Vinod V Dev

പൊന്നിൻചിങ്ങത്തേരേറിഓണനിലാവുവന്നേ…!പൂക്കൈത നാണത്തോടെ ഓണക്കോടിയണിഞ്ഞേ..!തുമ്പച്ചെടി താളംതുള്ളി പൂക്കാവടിയേന്തുന്നേ…!മുക്കുറ്റിപ്പൂ വിടർന്നേ …! കോളാമ്പിപ്പൂവിടർന്നേ..!ചിങ്ങത്തിരുവോണത്തന്നൽമാവേലിപ്പാട്ടുകൾപാടി…!കമുകിൻപൂനിര തിങ്ങിനിറഞ്ഞേ …!നെയ്യാമ്പലു കണ്ണുതുറന്നേ …!ഓണത്തപ്പൻ വരവറിയിച്ചേ ..!ഓണത്തപ്പൻ വരവറിയിച്ചേ …!ധർമ്മച്ച്യുതി പോയ്മറഞ്ഞേ …!സമ്പൽക്കൊടി പൊങ്ങിയുയർന്നേ …!തിരുവോണച്ചിറകുമുളച്ച്ഓണക്കിളി പാറിവരുന്നേ ..!മാമലനാടുണർന്നു വരുന്നേ …!വിനോദ്.വി.ദേവ്

വാതച്ചൂട് …. Hari Chandra

ടാപ്പിങ്തൊഴിലാളിയായ വറീത് പെണ്ണുകെട്ടിയത് ഏതാണ്ട് അമ്പതുവയസ്സ് കഴിഞ്ഞിട്ടാണ്… അപ്പനു ശേഷം അമ്മച്ചിയും പോയേപ്പിന്നെയാണ് അയാൾക്കൊരു തുണ വേണമെന്ന് തോന്നിയത്. അങ്ങനെയാണ്, രണ്ടാംകെട്ടാണേലും സുന്ദരിയായ കൊച്ചുത്രേസ്യയെ മിന്നുകെട്ടിയത്. അവളുടെ ആദ്യഭർത്താവിന് ഭ്രാന്തായിരുന്നത്രേ!പുതിയ ദാമ്പത്യം തുടങ്ങിയിട്ടിപ്പോൾ കൊല്ലം നാലായി, അതിനിടെയാണ്, വറീതിനെ ആമവാതം പിടികൂടിയത്……