Month: August 2020

കൂട്ട് …. ബേബി സബിന

യാമിനിതൻ കരം നീളവേ,ഏകാന്തവീചിയാൽനിറയും, ഉള്ളറയിലെചിന്തയാണെൻ കൂട്ട് മുഗ്ദ്ധസങ്കല്പത്താൽകോറിയെന്നകതാരിലെചമയചിത്രങ്ങളാലെന്നിലൊരു നിറക്കൂട്ട് നോവാലെൻമനംകുളിർന്നു മരവിക്കെ,വിറങ്ങലിക്കും വചസ്സാ-ണെന്നിൽ അക്ഷരക്കൂട്ട് അലതല്ലും ഹൃദന്തംതന്നി-ലായൊരാ സൗന്ദര്യധാമമേ,വാത്സല്യപ്പെയ്ത്താംഎന്നിലൊരു കൂട്ട് നീ ഉള്ളുരുകും തപമോടെ ഞാൻതിരയവേ,പതം പറഞ്ഞെൻമനം തഴുകിയൊരുറ്റ തോഴനാണെന്നിലെക്കൂട്ട് പരിഭവങ്ങളെന്നിൽകലഹമായസ്തമിക്കേഒട്ടൊരു സാന്ത്വനമായ്പ്രിയമോലും കൂട്ടായ് സ്നേഹമായെന്നിലണയൂ നീ മാന്തളിരുണ്ടുമദിച്ചുമധുഗാനമുയർത്തുംരാക്കുയിലിന്നീണംപകർന്നൊരു കൂട്ടായ് പൂനിലാവലതല്ലുമീ…

സ്ഥിതിസമത്വം ….. Vinod V Dev

ചേലങ്കര നാട്ടിലെ പുരോഗമനവാദികൾ പതിറ്റാണ്ടുകളായി ഈ അസമത്വത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. അവരെ സംബന്ധിച്ചു നീചവും മനുഷ്യത്വരഹിതവുമായ ഇത്തരമൊരു വ്യവസ്ഥിതിയ്ക്കെതിരെ പോരാടേണ്ടത് ആവശ്യവുമായിരുന്നു. അങ്ങനെയാണ് അധികാരിവർഗ്ഗത്തിന്റെ കണ്ണുതുറപ്പിയ്ക്കാൻവേണ്ടി വിപ്ളവാത്മകമായ ജനമുന്നേറ്റം ഉണ്ടായത്. സമരവും പ്രക്ഷോഭജാഥയുമൊക്കെയായി ചേലങ്കര നാടിന്റെ നിരത്തുകൾ സജീവമായ കാലം. ജന്മിത്വവ്യവസ്ഥിതി തകർന്നടിഞ്ഞു…

ഒറ്റമൈന … Baiju Thekkumpurath

ഒറ്റമൈനയായ് ഭൂവിൽ പിറന്നതല്ല..കാലമെനിക്കായ് കരുതിയ പേരിതത്രെ..ഓർമ്മകൾ പൂവിടും വാടിതന്നിൽഏറെ നല്ലകാലത്തിൻ്റെ കഥകളുണ്ട്..തോഴനോടൊപ്പം പാറിപ്പറന്നേറെമധുരമായ് പാടിയ പ്രണയകാലം..പൊയ്പ്പോയനാളിലെ മധുരിക്കുമോർമ്മകൾഒറ്റമൈനക്കെന്നും കൂട്ടിനുണ്ട്..ഇന്നീ മരത്തിൻ്റെ ചില്ലയിൽ മൗനമായ്ഒറ്റക്കിരിക്കുന്നൊരൊറ്റ മൈന..യാത്രയിൽ മാനുഷർ കാൺകിൽ ശകുനംകരയുമന്നവരെന്ന ചൊല്ലുമുണ്ട്..ദൃഷ്ടിയിൽപ്പെട്ടാൽ ശാപംചൊരിഞ്ഞിടുംദു:ഖമേകുന്നവൾ ഒറ്റമൈന.. ഒറ്റയായ്പ്പോയതെൻ കുറ്റമല്ലവിധിയേകിയെന്നിലീ കഥനഭാരം..പ്രാണപ്രിയൻ പോയ കൂട്ടിലുറങ്ങാതെമാറിയിരിക്കുന്നീ ചില്ലയൊന്നിൽ..ഈ…

കോട്ടയം പ്രസാദ് അരങ്ങൊഴിഞ്ഞു…. Kpac Wilson

പ്രിയപ്പെട്ട കൂട്ടുകാരാ…അരങ്ങ് നിശ്ചലമായതിൻ്റെ വേദനയിൽമനം നൊന്താണോ നീ യാത്രയായത്.നിൻ്റെ ജീവിതംനിൻ്റെ മനസ്സ്നാടകം നാടകമെന്ന് എത്ര വിങ്ങിയിരുന്നു എന്ന്ഈ വാക്കുകൾ പ്രതിഫലിപ്പിക്കുന്നു. യാത്രാമൊഴി പ്രിയപ്പെട്ടവനേ… (കോട്ടയം പ്രസാദിൻ്റ പോസ്റ്റ് ) എൻെറ നാടകമെന്നത് എൻെറ ജീവിതമായിരുന്നു, പതിനാലാം വയസ്സുമുതൽ എൻെറ ചിന്തയിലും രക്തത്തിലും…

ചിങ്ങപ്പാടം കദനങ്ങൾ ….Vasudevan K V

സങ്കര വിളകൾ വളക്കൂറ്ഊറ്റിയ പൊടി മണ്ണിൽമുള പൊട്ടുന്നതൊക്കെയും പതിരായി വളരും നാളുകൾ.പ്രളയം നക്കിയ വാക്കുവരമ്പത്ത്ഞണ്ടിന് മാളങ്ങളിൽ മൗനങ്ങൾപതിയിരിക്കുന്നുമട വീണ പാടത്തു മിഴിച്ചാലിലൂടെപായുന്നു കോരികെട്ടിയപ്രളയ നോവുകൾവെയിൽ ചൂട് തേടിതലപൊക്കാനാവാതെ കതിരുകൾക്കും കദനം.മൂത്തുവിളയാതെ മണ്ണിനെ പുൽകി നെൽച്ചെടികൾ ദയാവധം കാത്തു കിടപ്പ്.കടം തീരും കിനാവിൻതലപ്പുകളിൽ…

മത്തായി മൂന്നാഴ്ചയായി മോര്‍ച്ചറിയിലാണ്.

പത്തനംതിട്ട ജില്ലയിലെ റാന്നിയിലുള്ള മാര്‍ത്തോമ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ഒരു മൃതദേഹം കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി സംസ്‌കരിക്കാതെ കിടക്കുകയാണ്. വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കര്‍ഷകന്‍ പി.പി മത്തായിയുടെ കുടുംബമാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ മൃതദേഹം സംസ്‌കരിക്കില്ല എന്ന്…

തനുഷ്കയുടെ വീട് ….. Shaji Nayarambalam

സൂര്യൻ കെട്ട ദിനങ്ങൾ, മലയുടെ-യങ്ങേക്കോണിലുരുണ്ടു വരും മഴ,തട്ടിയുടച്ചു കുതിച്ചൊഴുകിപ്പാ-ഞ്ഞെത്തിയതാരുമറിഞ്ഞെങ്കിലു-മൊട്ടുകുരച്ചു കുതിച്ചവൾ നീ കുവി,പൊട്ടിയൊലിച്ചു വരും മലവെള്ളംപാഞ്ഞൊഴുകും വഴി വീണുടയുന്നവ-രാരെന്നറിയാതോടി നടന്നു. ദൈവം വൻ മല വെട്ടിയൊരുക്കി-പ്പാർപ്പിച്ചവരാ,ണവരുടെ പുർവ്വികർനട്ടു നനച്ചു വളർത്തിയ പച്ച-പ്പിൻ്റെയിളം കിളിർ നുള്ളിയപോലെ,പെയ്ത ദയാശ്രയദൃക്കാൽ സൂക്ഷ്മംകിള്ളിയെടുക്കുകയാവാം; കണ്ണിൽകാളിമ തിമിരം ബാധിച്ചവനേകളിയിൽ…

‘അദൃശ്യ ആയുധം’

വലിയൊരു വൈദ്യുതകാന്തിക സ്പന്ദനം അയച്ച് അമേരിക്കയുടെ വൈദ്യുതി വിതരണശൃംഖല തകര്‍ത്ത് ഇരുട്ടിലാഴ്ത്താന്‍ ചൈന ശ്രമിക്കുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. കൂടാതെ, അണ്വായുധം ആദ്യം പ്രയോഗിക്കാനും ചൈന മടിക്കില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു. അണ്വായുധം ആദ്യം ഉപയോഗിക്കില്ലെന്നു പറയുന്ന, എന്‍എഫ്യു (‘No First…

ചിങ്ങം പിറക്കവേ…. എൻ.കെ അജിത്ത് ആനാരി

ഭൂതകാലത്തിൻ്റെ മുറ്റത്തു പാറുന്നൂമൂകമായ് തുമ്പികൾ വട്ടത്തിലായ്പീതവും ശ്യാമവുമൊന്നിച്ചു ചേർന്നുള്ളകുഞ്ഞിച്ചിറകുകൾക്കെന്തുഭംഗി മുക്കുറ്റി വെമ്പുന്നു പൂക്കൂവാൻ നന്നായിമുറ്റത്തെയത്തക്കളത്തിലേറാൻചെറ്റെഴുമായിരം വർണ്ണം വിരിക്കുന്നുപുഷ്പങ്ങളോണം വിളിച്ചുചൊല്ലാൻ ചെറ്റപ്പുരകളിൽ ചാണകം തേക്കുന്നുമുറ്റങ്ങൾ ചെത്തി വെടിപ്പാക്കുന്നുഊഞ്ഞാലുകെട്ടുവാനായത്തിലാടുവാൻകുതൂഹലത്തോടെ ശൈശവങ്ങൾ കർക്കടകത്തിൻ്റെ പട്ടിണിപ്പാട്ടുകൾ,ചേട്ടയോടൊപ്പം പടിയിറക്കിപൊൻവെയിലെത്തുന്നു, മിന്നിത്തിളങ്ങു-ന്നൊരുത്സവംവന്നെന്നു ചൊന്നിടുന്നു കാറൊളിതുള്ളിക്കളിച്ചതാം മാനത്തുവാരൊളിമെല്ലെയുദിച്ചിടുമ്പോൾസൂര്യബിംബത്തെ മറച്ചതാം മേഘങ്ങൾപെയ്തൊഴിഞ്ഞീമണ്ണ് കന്യകയായ്…

എന്നിട്ടും ഞാന്‍ അമ്മയോട് സംസാരിച്ചില്ല ….. റോയി ആൾട്ടൻ

ഒരു സുഹൃത്തുണ്ടായിരുന്നു .. ആത്മാര്‍ത്ഥ സുഹൃത്ത് . അഞ്ചാം ക്ലാസ്സുമുതല്‍ ഒന്നിച്ചു പഠിച്ചവന്‍പഠിക്കാന്‍ അതി സമര്‍ത്ഥന്‍ … അച്ഛനും അമ്മയും പ്രേമ വിവാഹം ആയിരുന്നു . വ്യത്യസ്ഥ മത വിശ്വാസികള്‍ … പക്ഷെ പ്രണയത്തിനു എന്ത് മതം അവര്‍ക്ക് ഞാനും പ്രിയപ്പെട്ടവന്‍…