ദാഹജലം ——– Swapna Anil
കാലമേറെയായ് കിടക്കുന്നു ശരശയ്യയിൽ.മരണം വാതിക്കലെത്തിനിൽക്കുമ്പോൾഓർത്തുപോയെൻ മകനേഒരുനോക്കുകാണ്മതിനായെൻമനം കൊതിച്ചുപോയി.നിൻ പദനിസ്വനം കേൾക്കുവാൻകാതോർത്തുകിടക്കവേദിക്കായദിക്കെല്ലാമെൻന്നരുമക്കിടാവിനേഈറനണിഞ്ഞ മിഴികളോടെ തിരയുന്നുമോഹങ്ങളും മോഹഭംഗങ്ങളും ഒഴികിടുന്നുനീർച്ചാലുകളായ് കൺകോണുകളിൽസമയരഥങ്ങൾ പായുന്ന നിമിഷങ്ങളിൽസായൂജ്യമണയുവാൻ നേരമായ് മകനേദാഹനീരിനായ് കേഴുന്നു ഞാൻഒരുതുള്ളിയെൻ നാവിൽ നീയിറ്റിച്ചീടുക.സ്വപ്നങ്ങളും ജീവിതഭാണ്ഡവുംഇറക്കിവച്ചുകൊണ്ടിനിഏകയായ് ഞാൻ യാത്രചൊല്ലിടട്ടെ. (സ്വപ്ന അനിൽ )