Month: September 2020

ഗന്ധർവ്വ കിന്നരം … Shibu N T Shibu

ആർക്കും കൊടുക്കില്ല ഞാൻ നിന്നേ ,ആ കരിവരിവണ്ടിന്റെ കിന്നാരം മൃദുകോമളാംഗിയാം പൂവിനേ തളർത്തീടുന്നു …..കാത്തുസൂക്ഷിച്ചൊരാ സൗരഭം മുഴുവനായ്ഈ കശ്മലൻ വന്നയ്യോ തട്ടിത്തെറിപ്പിക്കുന്നു …..ഗന്ധർവ്വൻ വന്നീടും , പോവുക നീ ഇന്ന് കരിവരിവണ്ടേ,നിണമണിഞ്ഞ ചിലമ്പണിഞ്ഞ് ഞാനീന്ന് തുള്ളിയുറയും …..പാലല കടലലകൾക്കുമീതേ യാനത്തിൽ,പരിവാരം വന്നിതു…

ഒരു പ്രവാസി കൂടി മരിച്ചു

ജിസാൻ അൽബാബ്ഗി കമ്പനിയിൽ സ്പെയർ പാർട്സ് വിഭാഗത്തിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നാഗർകോവിൽ സ്വദേശി എം.എസ് മൻസിലിൽ മുഹമ്മദ് സാലി മാഹീൻ (53) ആണ് തെക്കൻ സൗദിയിലെ ജീസാനിൽ മരിച്ചത്.കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ച മുൻപ് ഇദ്ദേഹം…

പിന്നെയും ചിലർ. …. Roy Thomas

ഞാനില്ലാതാകുമ്പോൾനീയെന്നെതേടി വരും.ഞാനുള്ളപ്പോൾമറന്നുവെച്ചയിടങ്ങളിൽനീയെന്നെതേടും.ശരിതെറ്റുകളെ കീറിമുറിച്ച്നമ്മൾ രണ്ടായിടങ്ങളിലെൻ്റെസത്യം നീ തിരയും.എൻ്റെ കാഴ്ചകൾ കേൾവികൾതിരിച്ചറിവുകൾ നിനക്കുചുറ്റിലും ചിതറിക്കിടക്കും.എൻ്റെ സത്യബോധത്തിൻ്റെനീറുന്നഗന്ധം സുഗന്ധദ്രവ്യങ്ങളുടെമടുപ്പിക്കുന്ന ഗന്ധങ്ങളിൽമുഖംപൂഴ്ത്തി നിന്നെനോക്കി ചിരിക്കും.നീയെന്നെതേടിവരുമ്പോൾഞാൻ മരിച്ചവനായിരിക്കും.ഞാനെന്നബോധ്യങ്ങളിൽനാമാടിത്തിമിർത്തവേഷങ്ങൾമൗനംപൂണ്ടു വാല്മീകങ്ങളിൽ ചേക്കേറിയിരിക്കും.ശരിതെറ്റുകളുടെ നിരർത്ഥകതനാം തിരിച്ചറിയുമ്പോൾനമ്മിലൊരാൾ മരിച്ചവനായിരിക്കും.നീ മരിച്ചവനെങ്കിൽനാം രണ്ടായിടങ്ങളിൽഞാൻ നിൻ്റെ സത്യം തിരയും.നിൻ്റെ ചേതനകളൊക്കെയുംഎൻ്റെ ചുറ്റിലും ചിതറിക്കിടക്കും.നിൻ്റെ സത്യബോധത്തിൻ്റെ…

അകത്തേക്കുള്ള വഴി …. കെ.ആർ. രാജേഷ്

ജയിൽ വാർഡൻമാരുടെ ഓഫീസിന്റെ വരാന്തയിലിരുന്ന് പതിവ് പത്രവായനയിൽ മുഴുകിയ കൈമളിനെ ഉണർത്തിയത്,പ്രധാനഓഫീസിന് സമീപത്തുനിന്നുയർന്ന ബഹളമായിരുന്നു, ” ആരെയാണ് സാറേ അവിടെ വരവേൽക്കുന്നത് “” നിങ്ങളുടെ നാട്ടിൽ കഴിഞ്ഞദിവസം നടന്ന കൊലപാതകകേസിലെ, പ്രതികളെയാണ്, കൊണ്ടുവന്നിരിക്കുന്നത്, എല്ലാവനും ക്രിമിനലുകൾ, വാർഡന്മാർ മാറിമാറി കൈത്തരിപ്പ് തീർക്കുകയാണ്,…

നീലക്കുറിഞ്ഞി …. Baiju Thekkumpurath

(ഋതുഭേദങ്ങളോടൊപ്പമല്ലാതെ ഒരു വ്യാഴവട്ടക്കാലം വസന്തത്തിനായ് കാത്തിരിക്കുന്നവൾ നീലക്കുറിഞ്ഞി.. 12 വർഷത്തിലൊരിക്കൽ ഒരുമിച്ച് പൂക്കുന്ന നീലക്കുറിഞ്ഞിയെ 1838 ലാണ് കണ്ടെത്തിയത് … വരും തലമുറയെ കാണാൻ കാത്തുനിൽക്കാതെപൂക്കൾ വിരിഞ്ഞ് 3 മാസം വരെ ജീവിച്ച് എന്നേക്കുമായ് നീലക്കുറിഞ്ഞി മടങ്ങുന്നു…) പൂക്കാലമേറെ വന്നു പോയെങ്കിലുംവന്നില്ലൊരിക്കലും…

മാംസാധിഷ്ഠിതമല്ല ലിംഗപരവും. … Vasudevan K V

‘എന്റെ നീലാകാശം’ എന്ന പേരിലാണ് അവൾ താളുകളിൽ. പെണ്കാമനകൾ മുറ്റി നിൽക്കുന്ന വരികളാൽ സമ്പന്നം അവളുടെ പോസ്റ്റുകൾ. ‘പ്രണയവും കൈയോട് കൈയും മെയ്യോട് മെയ്യും ചേർത്ത് നീലാകാശ ച്ചോട്ടിൽ ഇറങ്ങി നടക്കാനുള്ള അവളുടെ അദമ്യ മോഹം ‘ വരികളിൽ തുളുമ്പിയപ്പോൾ… അവൾ…

പൊന്നോണത്തപ്പൻ. …. Rajasekharan Gopalakrishnan

ഓണനിലാവെത്തിഓണനിലാവെത്തിഓർമ്മ തൻ പാലാഴി –യൊഴുകിവന്നെത്തി.സ്വർഗ്ഗസമാനമീഭാർഗ്ഗവ നാടിൻ്റെസ്വപ്ന സമൃദ്ധി തൻനഷ്ടവിസ്മയമേ!സൗവർണ്ണ ശോഭിതഗതകാലരാജൻതൃക്കൺപ്പാർക്കാനെത്തുംപൊന്നോണനാളെത്തി.പൂത്താലമേന്തിയപൂമങ്കമാർ ചാലെപൂത്തിരുവാതിര –യാടിക്കളിക്കുന്നു.ഉച്ചനീചത്വത്തിൻദുഷ്ചിന്ത തീണ്ടാത്തൊ-രുത്തുംഗ സംസ്കാര –സമൃതിഗാഥ പാടി.വർണ്ണാടയില്ലാത്തവഴിയോരപ്പൂവും‘വർണ്ണാശ്രമ’ ത്തിലെ‘നിന്ദിത ‘ പ്പൂക്കളുംഹൃദയത്തിൽ ചൂടിസ്നേഹാദ്രം ലാളിച്ചത്രൈലോക വന്ദിത –ന്നസുര മാവേലി!തിരുവോണനാഥാഎഴുന്നള്ളൂ വീണ്ടും.പൊന്നോണത്തപ്പനേഎഴുന്നള്ളിയാലും.

അനുഭവസാക്ഷ്യങ്ങൾ…. M B Sree Kumar

അതിരാവിലെ നിലാവലിഞ്ഞുതീരുന്ന വേളയിൽഇടവഴിയുടെ അറ്റത്ത്.സന്ധ്യയിൽവിജനമായതീവണ്ടി ആപ്പീസിനടുത്ത് .തീവണ്ടി വരുന്നതും കാത്ത്…ഭൂസ്പർശ വേളയിൽഎത്രയെത്ര ശരീരങ്ങളുംആത്മാക്കളുമാണ്എൻ്റെ ഹൃദയത്തിൽവീർപ്പുമുട്ടുന്നത്.ഞാൻ ഏകനല്ല.നിശബ്ദമായിഹൃദയം സംസാരിക്കുന്നത്കണ്ണുകളുടെആഴങ്ങളിലെചാറ്റൽ മഴയാണ്.രണ്ട്………..രണ്ട് മണിക്കൂർ എങ്കിലുംകഴിഞ്ഞു കാണുംഞാൻ ,തീവണ്ടി ആപ്പീസിലെകാത്തിരുപ്പ് സ്ഥലത്തെഒരു ഒഴിഞ്ഞ മൂലയിലാണ്.തിരിച്ചറിവ്.ചക്രങ്ങൾതിരിയുന്ന ശബ്ദത്തിലാണ്തലച്ചോറിലെ സ്പന്ദനങ്ങൾ.നിശബ്ദതയുടെ ഇടനാഴികളില്‍മോഹനം ഒഴുകുന്നു.നീ വരുന്ന കാലൊച്ചയാണ്.എന്‍റെ പിരിമുറുക്കങ്ങൾനിൻ്റെ തിരിച്ചു…

കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചു.

പത്തനംതിട്ട: കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ. ആറന്മുളയിൽ ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലാണ് പിടിയിലായത്. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടെയാണ് പീഡനം.രണ്ടു…

”നോവുരുക്കങ്ങളുടെ നീർമാതളത്തോട്ടം” …

“ചീഞ്ഞ മനസ്സുകളിൽ നിന്നും ഇരുളിൽ നീണ്ടു വരുന്ന കാമ വിരലുകളെച്ചെറുക്കാൻ നിരാലംബരായ പെൺ നിറങ്ങൾ ചീഞ്ഞ തക്കാളിയും ചുവന്ന മഷിയും ഉപയോഗിക്കുക തന്നെ വേണം.” ആംഗലേയ സാഹിത്യം ആഘോഷമാക്കിയ ബോധ ധാരാ രീതിയുടെ നൂലിഴ പൊട്ടാത്ത ഭാവ ഗരിമയിൽ താൻ കണ്ടറിഞ്ഞ…