Month: September 2020

പ്രളയം …. Binu R

അടുപ്പിൽതിളയ്ക്കുന്നവെള്ളത്തിലരികഴുകിയിടുമ്പോൾഅരികത്തിരിക്കും എന്മകൻചുണ്ടുകൾനനച്ചുനുണഞ്ഞുകൊണ്ടുആർത്തിയോടെ കേഴുന്നുവിശക്കുന്നമ്മേ…കഴിഞ്ഞമഴയുടെ ഓർമപുതപ്പിനുള്ളിൽപണിയും പണവുമില്ലാതെകഴിഞ്ഞരാത്രിയിൽ അരികെപറ്റിച്ചേർന്നുകിടക്കവേതന്മകൻ തന്നോടുപറയാതെപറഞ്ഞുവിശക്കുന്നു വയറിനുള്ളിൽവിശപ്പ് എരിയുന്നുവയറിനുള്ളിലെ നെരിപ്പോടിനുള്ളിൽകനലെരിയുന്നു………അടുപ്പിൽ തിളക്കുന്നകഞ്ഞിയിൽനോക്കിത്തളർന്ന തന്മകൻതന്നോടുമൊഴിഞ്ഞു അമ്മേഒരുതാരാട്ടുപാടൂപാടിയുറക്കെൻവിശപ്പിനെവിറളിപിടിച്ചമനസ്സിനെ……മഴയായിപ്പിറന്നുവീണ ഈ നിമിഷത്തിനെശപിക്കാതെ ശപിച്ചു ഞാൻകണ്ണുനീരൊപ്പിഞാൻപാടാതേപാടി പറയാതെപറഞ്ഞുരാരീരാരീരംരാരോ…….തിളയ്ക്കുന്നകഞ്ഞിയുടെ മൂളക്കംരാവിൻചീവീടിൻശബ്ദമായിനിറയവേ എന്മകൻപുലമ്പികഞ്ഞിവെന്തുവമ്മേ …. !!!!!

” കൊച്ചി പഴയ കൊച്ചി തന്നെയാണ് , കൊച്ചീക്കാരും …. Mansoor Naina

പൗരാണിക പോർച്ചുഗീസ് – ഡച്ച് നഗരങ്ങളിലൂടെ സഞ്ചരിക്കുകയാണ് എന്ന് തോന്നും കൊച്ചിയിലെ ഫോർട്ട് കൊച്ചിയിലൂടെ നടന്നാൽ . പുരാതന യൂറോപ്യൻ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോർട്ട് കൊച്ചിക്ക് . ലിവിംഗ് മ്യൂസിയം എന്നാണ് വിദേശികൾക്കിടയിൽ ഫോർട്ട് കൊച്ചിയെ വിളിക്കപ്പെടുന്നത് . നാം ഇപ്പോൾ…

നിലാവോർമ്മ … Shyla Kumari

കിനാവുപോലെ പ്രാണനിൽപിണഞ്ഞ പ്രിയമോർമകൾമറഞ്ഞുപോയി കടുത്ത വേനലിൽതനിച്ചാക്കിയെന്നെ നിർദ്ദയംനിലാവുപോലെ പുഞ്ചിരിച്ചുപ്രിയദമായ വാക്കുകൾ മൊഴിഞ്ഞവർവേനലിൻ വറുതിയിലോർമളിൽതീകോരിയിട്ടു പറന്നകന്നു മൂകമായ്മാനസത്തിൽ വിങ്ങലേകിമഴവില്ലുപോലെ മാഞ്ഞു പോയിമനതാരിലെന്നും വിളങ്ങി നിൽക്കും സ്നേഹമേപ്രിയദമാകുമോർമകൾ.

പ്രശസ്ത പിന്നണി ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.

നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമ സംഗീതത്തിൽ നിറഞ്ഞു നിന്ന ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ബാധയെ തുടർന്ന് ചെന്നൈയിലെ എംജിഎം ഹെൽത്ത് സെന്‍ററിൽ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 നോടെ അദ്ദേഹത്തിന്റെ അന്ത്യം.എസ്പിബി എന്ന ചുരുക്കപ്പേരിൽ സംഗീതാസ്വാദകരുടെ…

കാവല്‍ ….. ശ്രീരേഖ എസ്

ഇന്നലെ വരെ നീയെന്റെജീവിത വസന്തമായിരുന്നു.എന്റെ സ്വപ്നങ്ങളുടെകാവല്‍ മാലാഖയായിരുന്നു..സ്നേഹത്തിന്റെ ഒരിറ്റുകണികപോലും ബാക്കി വെയ്ക്കാതെമോഹങ്ങളെ കരിച്ചുണക്കി ,വേനലായ്‌ മാറിയിട്ടും ,പുതിയ മേച്ചില്‍പ്പുറങ്ങള്‍തേടിയലഞ്ഞില്ല…വാര്‍ദ്ധക്യത്തിന്റെ മണല്‍ക്കാറ്റേറ്റ്,തളര്‍ന്നു നീയെത്തുമ്പോഴും,ഉപേക്ഷിച്ചുപോയ കിളിക്കൂടിനു,കാവലായി ഞാനുണ്ടാകുംനിനക്കായ് മാത്രം !സന്തോഷാശ്രുക്കളാല്‍ നിറംമങ്ങിയഎന്‍ കണ്ണുകളില്‍ , അപ്പോഴുംനിനക്ക് മാത്രം വായിക്കാന്‍ കഴിയും…അക്ഷരങ്ങള്‍ക്കു വഴങ്ങാത്ത ഒരു ഭാഷ!!

കർഷക സമരങ്ങൾ …. Sijin Vijayan

രാജ്യത്തുടനീളം നടക്കുന്ന കർഷക സമരങ്ങൾ ഒരു ജനതയുടെ ജീവനും ജീവിതത്തിനും നിലനിൽപ്പിനും വേണ്ടിയുള്ള ചെറുത്തു നിൽപ്പാണ്. പൗരത്വ ബില്ലിന് എതിരെയുള്ള പ്രക്ഷോഭങ്ങളും അങ്ങനെ തന്നെ. ലോകത്ത് അവൈലബിൾ ആയ ഏത് ഡയലുട്ടറിൽ ലയിപ്പിച്ചാലും ഇതിലും ചെറുതാക്കി ആ സമരങ്ങളെ കാണാൻ കഴിയില്ല.…

കൃഷ്ണസങ്കീർത്തനം…….ഡോ: അജയ് നാരായണൻ

ദ്വാപരയുഗത്തിൽ കാലിച്ചെറുക്കന് ദ്വാരകാപുരിയിൽ പോയിടേണം കംസവധത്തിന്നൊരുങ്ങിടേണം പിന്നെ യാദവനായി മരിച്ചീടണം…ഓലക്കുഴൽവിളി വേണ്ടെന്റെ ചെക്കന് ഗോക്കളെ മേയ്ക്കുവാൻ ത്രാണിയില്ല കോലക്കുഴലിന്റെ താളത്തിലാടുവാൻ കാമിനി രാധയെ കാണുകില്ല!ഗോരോചനക്കുറി നെറ്റിയിൽ ചാർത്തില്ല പീലിത്തിരുമുടി ചൂടുകില്ലാ വൃന്ദാവനത്തിലെ ഗോപികൾ നേദിച്ച മാലകൾ നന്ദനൻ ചാർത്തുകില്ല.ശാസിച്ചുണർത്തുവാനമ്മയില്ലാ, പുതു- ഗാഥകളോതുവാനച്ഛനില്ലാ…

സാമൂഹ്യമാധ്യമങ്ങളിലെ ഗ്രൂപ്പുകളുടെ ലക്ഷ്യം എന്താണ്?….. ആന്റെണി പുത്തൻപുരയ്ക്കൽ

സാമൂഹ്യമാധ്യമങ്ങളുടെ പ്രചാരം വളരെ കൂടുതലുള്ള ഇക്കാലത്ത് നമ്മിൽ പലരും വിവിധ സാമൂഹ്യമാധ്യമഗ്രൂപ്പുകളിലെ അംഗങ്ങളായിരിക്കും. ഇന്നലെ ഒരു ഗ്രൂപ്പിൽ ഒരാൾ, ഒരു മതത്തോട് ബന്ധപ്പെട്ട ഒരു പോസ്റ്റിട്ടു. ഇതു ആക്ഷേപഹാസ്യമായ ഒന്നാണെന്ന് ഏതാനും പേർ അഭിപ്രായപ്പെട്ടു. ഈ പോസ്റ്റിന്റെ പേരിൽ വളരെയേറെ വൈകാരികമായ…

രാഗമാല്യം ….. Sreekumar MP

വിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് ?മറഞ്ഞിടാത്തനിറഞ്ഞ നിൻ ചിരിപറഞ്ഞതെന്താണ്?മറഞ്ഞിരുന്ന്മനം കുളിർക്കുംമധുരമെന്താണ്മറന്നു പോയമണിക്കിനാക്കളോർത്തെടുക്കയൊമുറിഞ്ഞുപോയരസച്ചരട്കോർത്തെടുക്കയൊനിറഞ്ഞിടുന്നമധുകണങ്ങൾനുകർന്നിരിപ്പാണൊഒലിച്ചിറങ്ങുംആനന്ദാമൃതനിർവൃതി കൊൾകയൊപ്രകൃതി നിന്നിൽനിറഞ്ഞ കാന്തിചൊരിഞ്ഞു തന്നില്ലെവസന്ത മിന്ന്വിരുന്നു വന്ന്നിന്നിൽ നിറഞ്ഞില്ലെവസുന്ധര തൻപുണ്യ മാകവെനിന്നിൽ പകർന്നില്ലെവിടർന്ന ചുണ്ടിൽതഞ്ചും മധു നീയാർക്കായ് കരുതുന്നുഇതൾ വിടർത്തികരൾ വിടർത്തിയിളകിയാടുവാൻഇതിലെ വരും നിൻരാജകുമാരനാരെന്നറിയാമൊവിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് !മറഞ്ഞിടാത്തനിറഞ്ഞ നിൻ…

തുടുത്ത പ്രഭാതത്തിനായി കാത്തിരുന്ന ആരോ ഒരാൾ. ….. ബിനു. ആർ.

പലതുള്ളികൾ ഒരുമിച്ച് നൂലുപോലെ മുഖത്തേക്ക്‌ പതിച്ചു. തണുപ്പ് ആരോ നുള്ളിയതു പോലെ മുഖമാകെ. അത് കഴുത്തിലൂടെയും നെഞ്ചത്തും പുറത്തും കൈകളിലും മറ്റുപലയിടങ്ങളിലും വ്യാപിച്ചു. തണുപ്പ് മരപ്പായി തല മുതൽ അടി വരെ കയറിയിറങ്ങി. കൈകൾ കൂട്ടിയോന്നു തിരുമ്മി ദേഹമാസകലം കൈയൊന്നോടിച്ചു. വെള്ളം…