പാഴ്ജന്മം ….. Swapna Anil
വെറുക്കപ്പെട്ട ജന്മമെന്ന് പഴിപറയുമ്പോഴുംവെറുക്കപ്പെടാതിരിക്കാൻചെയ്തുപോയ ഓരോ അപരാധവുംപേക്കിനാവും കണ്ട് സ്‌തംഭിച്ചു നിൽക്കവേഉറഞ്ഞു തുള്ളുന്നവൻവെളിച്ചപ്പാടെന്നപോൽവാൾമുനയിൽ തൂങ്ങിയാടുന്ന രക്തത്തുള്ളിക്കണക്കേആടിയുലയുന്നെൻ ജീവിതംപോയ്മറഞ്ഞ വസന്തവും ഗ്രീഷ്മവുംപെയ്യാതെപെയ്യുന്നു മനതാരിലെങ്ങുംവസന്തത്തിൻ പൂക്കൾതേടിഞാനലയുന്നു വൃന്ദാവനത്തിലും.ഓരോ പുഷ്പവാടിയിലുംവിടർന്നുനില്ക്കുന്ന ശവംനാറിപ്പൂക്കളേപ്പോൽബലിയടങ്ങുന്നെൻ ജീവിതംസ്നേഹത്തിൻ ബലിക്കല്ലിൽ. (സ്വപ്ന അനിൽ )