Month: October 2020

യുക്തിവാദം. …. പള്ളിയിൽ മണികണ്ഠൻ

മതമഭിസാരികയാമൊരു തരുണിഅവളുടെ കൺമുനയിൽ തട്ടിമയങ്ങിവീണവരേകിയ ‘മധുരം’കൊതിച്ച് തലമുറ കൈനീട്ടീ.മതമതിനർത്ഥമഭിപ്രായംമറന്നുപോയൊരു പുരുഷാരംഉടച്ചുവാർത്തവരർത്ഥം, ഫലമതി‐ലുയർന്നുവന്നഭിസാരികമാർനിറങ്ങൾ പങ്കിട്ടുടുത്തു, പിന്നവർകറുപ്പ് ഭക്ഷിച്ചുദ്രവിച്ച ചിന്തകരന്ധതയോതിമനസ്സ് ഖണ്ഡിച്ചു.മതങ്ങളായ് സ്വയമകന്നുമാറിയമനസ്സുകാണാ ഹൃദയങ്ങൾകൊതിച്ചു സ്വന്തം മതമുയരാനവർരചിച്ചു ഗ്രന്ഥങ്ങൾ.ജനങ്ങളുണ്ടായി പിന്നവർമതങ്ങളുണ്ടാക്കിഅജ്ഞതയാമാ ‘നിത്യത’യിൽനി‐ന്നനവധി ദൈവവുമുണ്ടായി.ഉള്ളിൽനിന്നു ജനിച്ചൊരു ദൈവംഉന്നതനായ് മാറിഉണ്മ മറന്നൊരു മനുഷ്യൻ പിന്നീ‐ടന്ധതയും പേറി. (പള്ളിയിൽ…

ലിബിയയിൽ എഴ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി.

ലിബയിൽനിന്നും കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചിപ്പിയ്ക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് ലിബിയൻ സർക്കാരുമായും, ചില അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ടതായും വിദേശകാര്യമന്ത്രാലയം പറഞ്ഞു. ഏഴ് ഇന്ത്യക്കാരും സുരക്ഷിതരാണെന്നും അവരുടെ ഫോട്ടോകൾ കാണിച്ചിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.…

ചിതലുതിന്നാത്ത കവിതകൾ ……VG Mukundan

ചോരയുടെയും മാംസത്തിന്റെയുംമണമില്ലാത്ത ചിതലുതിന്നാത്തപഴയ കവിതകൾ തിരയുകയാണ്…!എഴുതിവച്ച കടലാസ്സുകളുംഅന്നത്തെ ചിന്തകളും കൈമോശം വന്നിരിക്കുന്നു!.ഓർമകളിൽ ചികഞ്ഞ്ചിതലുതിന്നാത്തവമാത്രംതപ്പിയെടുത്ത്‌പകർത്തിയെഴുതുമ്പോഴെല്ലാംഓരോ പുതിയ കവിത ജനിക്കുന്നുഇന്നത്തെ കവിതകൾ!!ചോരയൊലിയ്ക്കുന്ന ദുരന്തങ്ങളുടെ-ഭാണ്ഡങ്ങൾ കയറ്റി കിതയ്ക്കുന്നകവിതകൾ….!ജീവനില്ലാത്ത ജീവികൾ പെറ്റുപെരുകി അസ്വസ്ഥമാക്കുന്നജീവിതങ്ങളുടെ കവിതകൾ….!ആറടിമണ്ണും സ്വന്തമില്ലെന്നറിഞ്ഞ്ആകാശത്തിനുകീഴെഭൂമി എവിടെയെന്നന്വേഷിച്ചിറങ്ങിയആയിരങ്ങളുടെ വെയിൽകത്തുന്ന കണ്ണുകളുടെ കവിതകൾപലായനത്തിന്റെ കവിതകൾ….!എനിക്കുവേണ്ടത് മനസ്സുകരിയുന്നഈ കവിതകളല്ല!;മരിക്കാത്ത ഓർമകളിൽതെളിഞ്ഞുനിൽക്കുന്നചിതലുതിന്നാത്തഎന്റെ…

കഥയിലെ കഥകൾ …. ചെറുമൂടൻ സന്തോഷ്.

പറഞ്ഞു തുടങ്ങുന്ന പാഠമാണ് കഥ. കഥയിൽ കഥ ഇരിക്കുന്നിടത്തേയ്ക്ക് വായനക്കാരനെക്കൂട്ടിക്കൊണ്ട് വരുന്നവനാണ് കഥാകാരൻ. ”സെന്റ് ക്രോയക്സ് നദിയുടെ മുകളിൽ നിന്നു കൊണ്ട് ഓഹിയോയ്ക്കു തിരിച്ചു പോകുന്നതിനു മുമ്പത്തെ രാത്രിയിൽ ഞാനവളെ ചുംബിച്ചു.ഞങ്ങളുടെ ചുറ്റും നിശബ്ദത തളംകെട്ടി നിന്നിരുന്നു.കാറിനുനേരേ നടക്കുമ്പോൾ അവൾ എന്റെ…

അനുയാത്ര….ഷിബുകണിച്ചുകുളങ്ങര.

മടിപിടിച്ചു വിടരുവാൻവെമ്പുമെൻഇമയനക്കത്തിൽഞാൻ കണ്ടു മതി മറന്നു,ചുകന്ന് തുടുത്തൊരാപൂർണ്ണ ബിംബത്തേ …..വിഷലിപ്തമാം തമസ്സിലേകണികകൾ വെളുത്തീയംകണ്ടപ്പോൾഓടിയൊളിച്ചുവോ…?എന്നിട്ടും മതിയാകൺപീലികളേഇറുക്കിയടപ്പിച്ചവൻഎന്തിനോ –വേണ്ടി വീണ്ടും ചുമന്ന്തുടുക്കുന്നിതു …..പിന്നേയും ? ഷിബുകണിച്ചുകുളങ്ങര.

തരം തിരിയും തരം …. Janardhanan Kelath

തരം തിരിയും തരംദിക്ക് തിരിയാത്ത പ്രായം!ഉദയസൂര്യനെ നോക്കി നിൽകുമ്പോൾഅമ്മ പറഞ്ഞു;സൂര്യൻ ഉള്ള ദിക്ക് കിഴക്ക്,വലതു വശം തെക്ക്,പിൻവശം പടിഞ്ഞാറ്,ഇടതു വശം വടക്ക്!തലക്കു മുകളിൽ വന്ന മധ്യാഹ്നസൂര്യനെനോക്കി നിൽകുമ്പോൾ സംശയം തീർക്കാൻഅമ്മ അടുത്തില്ലായിരുന്നു!അസ്തമയ സൂര്യനെ നോക്കി നിന്ന്,അമ്മ ചൊല്ലി തന്നപടി, ഒട്ടും തെറ്റാതെപറഞ്ഞൊപ്പിച്ചു,…

ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവ്.

കൊറോണ വൈറസിന്റെ ഏറ്റകുറച്ചിലുകള്‍ മാറി മാറി വരുന്നു. ഇപ്പോള്‍ വൈറസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ആസ്മാ രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കാന്‍ സാദ്ധ്യത കുറവാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍. പ്രായമായവര്‍ക്കും പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് അപകട…

ഉർവ്വശിയുടെതിരോധാനവും, ബ്രേക്കിംഗ് ന്യൂസുകളും…. കെ.ആർ. രാജേഷ്

“സീറോകടവിൽ നിന്ന് വടക്കോട്ട് പോകുമ്പോഴാണ് മെമ്പർ പവിഴപ്പന്റെ വിളി വരുന്നത്”“വടക്കോട്ട് നീ എവിടെ പോയതാണ്?”ഇടത്കൈയ്യുടെ ചൂണ്ടുവിരൽ കൊണ്ട് തന്റെ വലതു ചെവിയുടെ പിന്നിലായുള്ള മുടിയിഴകളിൽ ചൊറിഞ്ഞു നാണം കലർന്ന ഒരു ചെറുചിരിയോടെ പഞ്ചമൻ മറുപടി നല്കി,” അത് സാറെ ഞാൻ ഇടയ്ക്കിടെ…

ഓർമപ്പൂക്കൾ …. Binu R

രാവേറെയായ് നിനച്ചിരിപ്പതെല്ലാംവെൺകൊറ്റപൂംകുലപോൽവിടർന്നു നിൽപ്പുണ്ടോരോകനവുകളിൽ ചിരി മറയാകാലങ്ങളിൽ ഇരുവണ്ടിണകളുടെശീൽക്കാര ശബ്ദങ്ങളിൽ….. !മണ്ണിനടിയിൽ നിന്നും ഉയർന്നുവരും ഈയലുകളുടെ ഈശലുകൾ –ക്കിടയിൽ തെളിഞ്ഞുവരുന്നുണ്ടൊ –രോർമ എൻ കണ്ണിനാനന്ദമാംഒരു നിറചിരി എൻ ജീവിതാനന്ദ –രേണുക്കളായ് വന്നുകേളികൊട്ടുമെന്നു നിനച്ചുപോയ്……!കാലം എറീടും ഒരുച്ചയിൽകാലം മാറിത്തീർന്നുപോയൊരുസായംസന്ധ്യയിൽ കണ്ടുഞാൻ ആനറും പാല്പുഞ്ചിരി ഒരുകോണിലൂടെവന്നെൻ…

‘മൂ’എന്നൊരൊറ്റയക്ഷരം മാത്രം കിട്ടുന്നൊരു ജനത” …. ചെറുമൂടൻ സന്തോഷ്.

കാഴ്ചപ്പാടുകളെ കവിത കൊണ്ട് കാലത്തോടു ചേർത്തു നിർത്തുന്നവനാണ് / അവളാണ് കവി.അവൻ്റെ/അവളുടെ കണ്ണുകൾക്ക് മനസ്സുകൊടുക്കുന്ന ലിഖിത മറുപടികളാണ് കവിതകൾ.പുതിയ കവികൾ ജീവിതത്തിൻ്റെ ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾക്കൊപ്പം തന്നെ നടക്കുന്നവരാണ് അതുകൊണ്ടുതന്നെ മികച്ച കവിതകൾ കൊണ്ടു മാത്രമേ അവരെ തിരിച്ചറിയാൻ കഴിയുകയുള്ളൂ.ഇങ്ങനെ ഈ…