Month: October 2020

മകളേ നിനക്കുവേണ്ടി …. Unnikrishnan Balaramapuram

കരുതുന്നു ഞാനെന്റെ കരളിനുള്ളിൽ,കനിവോടെ നിറയുമാ സ്നേഹം..കന്നിക്കിനാവിന്റെ ചാരുത ചാർത്തിയ ,കാത്തിരിപ്പിന്റെ സുഖനിമിഷം .നാളുകൾ എത്ര ഞാൻ എണ്ണിയെണ്ണി,വേളകൾ എത്ര ഞാൻ തള്ളിനീക്കി,നിമിഷങ്ങൾ അലസമായ് വീണുറങ്ങി,പുലരികൾ തെളിയാതെ സ്തബ്ധരായി.കണ്ണൊന്നടയ്ക്കാതെ വിണ്ണിനെ നോക്കി ,മൗനമായ് ചിന്തിച്ചിരുന്ന നേരം,ചന്ദ്രികച്ചാർത്തിലലിയുന്ന നക്ഷത്രം,എന്നെ നോക്കിക്കണ്ണ് ചിമ്മിനിന്നു.ഒരു കൊച്ച് തൊട്ടിലെൻ…

കൊച്ചിയിലെ തക്യാവും തങ്ങന്മാരും …… ( ഭാഗം – ഒന്ന് ) ….. Mansoor Naina

കൊച്ചി കരുവേലിപടിയിലെ തക്യാവിന് ചരിത്രത്തിൽ നിന്നും കഥകൾ പലതും പറയാനുണ്ട് . തുടക്കത്തിലെ ചിലത് പറയട്ടെ . കൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ മുസ്ലിം നൈനാ കുടുംബങ്ങളും – കോഴിക്കോട് സയ്യിദ് വംശത്തിന്റെ പിന്മുറക്കാരായ തങ്ങന്മാരും തമ്മിലുണ്ടായിരുന്ന ഒരുമയുടെ സാമൂഹിക രസതന്ത്രമാണ് കൊച്ചിയിലെ…

അറിയാതെ പോയത് …. Manoj Kaladi

നാടിനെ തഴുകി വരുന്ന കാറ്റിൽ പിച്ചി ചീന്തിയെറിയപ്പെട്ട എത്രയോ പെൺകുട്ടികളുടെ രോദനം അലിഞ്ഞു പോയിട്ടുണ്ടാകാം… അറിയാതെ പോയത് ഞാനും നിങ്ങളുമുൾക്കൊള്ളുന്ന സമൂഹത്തിന്റെയും വീഴ്ചയാണ്.. പെണ്ണെ നീ തൊട്ടാവാടിയല്ല….ചിന്തകൾ അഗ്നിയാക്കുക…ഉത്തർപ്രദേശിലെ ആ സഹോദരിക്ക് വേണ്ടി……അറിയാതെ പോയത്… ഹൃദയത്തിൽ നീറുന്ന നോവുമായുണ്ടൊരുഅമ്മ കരയുന്നു അകലങ്ങളിൽ.പെൺമക്കൾ…

വരുതിയിലായ ടൂറിസ്റ്റ് പാക്കേജ് ഗയിഡുമാരെയും, ടാക്സി ഡ്രൈവർമാരെയും കൊള്ളയടിക്കുന്ന ട്രാവൽസ് ഏജന്റുമാരെ കുറിച്ച് ടൂറിസം മന്ത്രി വായിച്ചറിയുവാൻ……. Mahin Cochin

സർ…. ഇന്ത്യയിൽ തന്നെ ടൂറിസ്റ്റ് മേഖലയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളം. ഓരോ വിദേശികളെയും , സ്വദേശികളെയും കൊണ്ട് ഞങ്ങൾ ഒരേ സമയം ഡ്രൈവറായും , ടൂറിസ്റ്റ് ഗൈഡായും ജോലി ചെയ്തു…

ചിറക് ….. Shaju K Katameri

തുടുപ്പാർന്ന വിരലാൽ നെറ്റിയിൽതലോടി ഉമ്മ വച്ച് പിന്നിലേക്ക്ചിറകിട്ടടിക്കാറുണ്ട് ചില വഴികൾ.പഠനകാലം പല വഴികളിലേക്കടർന്ന്പിരിയുമ്പോഴും കൂടെ കൂട്ടാറുണ്ട്നമ്മൾ നമ്മളറിയാതെചില മരുപ്പച്ചകൾ.വരികൾക്കിടയിൽ കയറിയിരുന്ന്കുത്തിയൊലിച്ച് പുളഞ്ഞ്ചിതലരിക്കും കാലത്തിന്റെമിടിപ്പുകളിൽ കൊക്കുരുമ്മിമനതാരിൻ തുമ്പത്ത്ആടിയുലഞ്ഞ് തിളങ്ങാറുണ്ട്ചില വാക്കുകൾ.തുന്നിച്ചേർത്ത ദുരിതജീവിതത്തിന്റെതീമരക്കാടുകളിൽ ഒറ്റയ്ക്ക്പിടഞ്ഞ് കത്തിയനോവുകൾക്കിടയിൽ ശലഭങ്ങളായ്പാറിപറന്ന് സ്വപ്‌നങ്ങൾക്ക്‌ചിറക് മുളപ്പിച്ച്, പുതുമഴയായ്പുണർന്ന ചില നന്മമനസ്സുകളുണ്ട്.വറുതിയുടെ…

ദളിതരുടെ നരകമോ, ഉത്തരേന്ത്യ? …. Rajasekharan Gopalakrishnan

ദളിത്-പിന്നാക്ക സമുദായക്കാരോടുള്ള മനുഷ്യത്വരഹിതസമീപനത്തിൻ്റെ പ്രാകൃത -രൂപം പഴയപടി ഇന്നും നിലനിൽക്കുന്ന വിശാലഭൂമിയാണ് വടക്കേയിന്ത്യ.ദീർഘകാലം കോൺഗ്രസ്സും, പലവട്ടം ദളിത് നേതാവായ മായാവതിയും ഭരിച്ച നാടായ U.P യിലെ സ്ഥിതി മാത്രം മതി ഈ സത്യം നമ്മെ ഓർമ്മിപ്പിക്കുവാൻ.പിന്നാക്ക – ദളിത് സമൂഹത്തിൻ്റെ അരക്ഷിതാവസ്ഥ…

കഴുകന്മാരുടെ നാട്‌…….. ആനന്ദ്‌ അമരത്വ

ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾ“എന്റെ മോൾ, എന്റെ മോൾ “എന്നൊരു വിതുമ്പലു കേട്ടു.എന്റെ നാടിന്ന്പെണ്ണുടലുകൾക്ക്‌ മേലെവട്ടമിട്ട്‌ പറക്കുന്നമാംസ ദാഹികളായകഴുകന്മാരുടെ നാടാണ്‌.തളർ വാതം വന്ന് കിടപ്പിലായഅമ്മയെപ്പോലെ എന്റെ നാട്‌.ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾനാലു കഴുകന്മാർ കൊത്തിക്കീറുന്നഒരു പെൺ മാനിനെ കണ്ടു.തിന്നു തീർത്തതിന്റെതെളിവ്‌ കിട്ടാതിരിക്കുവാൻതെളിവ്‌ പറയുന്ന നാവ്‌…

നിഷ്കാസിതമാവാത്ത കവിതകൾ. …. ചെറുമൂടൻ സന്തോഷ്.

”മറവിയൊരുകാരണമായ്മൊഴിഞ്ഞ്-കൈകഴുകുന്നവൾവീണ്ടും പറന്നു പോകുന്ന-യിരുളിലേയ്ക്ക്,സംശയഗ്രസ്തരുടെകുറുങ്കണ്ണിൽ നിന്നുമൊരുനിസ്സഹായ കാമുകൻഎരിഞ്ഞുപാളുന്നു” (‘നിർവ്വചനം’)പുതു കവിതയുടെ പ്രത്യേകതകളെത്തേടിയിറങ്ങുമ്പോൾ കണ്ണിൽ തടയാതെ പോയേക്കാവുന്ന ചിലതുകളിൽ അടിഞ്ഞു കിടക്കുന്ന കവിതാ ഗുണം നല്ലൊരു കാഴ്ചയാണ്.ചിലപ്പോൾ ഒരു വാക്കോ ഒരു വരിയോ തന്നെ പൂർണ്ണമായും കവിതപ്പെടുന്നിടത്താണ് പുതു കവിതയും കവിയും പൂർവ്വ മാതൃകകളിൽ…

നിനക്കായ് … Pattom Sreedevi Nair

പ്രിയതെ നിനക്കായ് വിരിയുന്നപൂക്കൾവിതുമ്പും പ്രകാശംഇന്നെൻ പ്രസാദം …തിരി നീട്ടി നിന്നുചിരിക്കുന്ന സൂര്യൻ,തെളിക്കും പൊൻ കതിർഎന്നുംവിളക്കായ്മനസ്സിൻ നിലാവത്ത്നമുക്കൊന്നിരിക്കാംമാനത്തെ നക്ഷത്രകൂട്ടരെക്കാണാം ,ആശയുംആശാകിരണവുംപതിവുപോൽജാലകവാതിലിൽമുട്ടിവിളിക്കാം !പ്രണയ മനോഹരഗീതങ്ങൾ നിൻ ചുണ്ടിൽപ്രേമപരാഗമായ്ഉതിർനിന്നു വീഴാം !….വ്യർത്ഥമാം ചിന്തകൾഎന്നും സന്ധ്യതൻകുങ്കുമച്ചോപ്പിൽനിഴൽവീണ്ടും വിരിക്കാം..കുങ്കുമമില്ലാത്തസന്ധ്യതൻ നെറ്റിമേൽഎന്നും പ്രേമത്തിൻതിലകംഞാൻചാർത്താം !(പട്ടംശ്രീദേവിനായർ)

❢ അഴക് ❢ ….വിഷ്ണുമായ ❤️

“ആരാ ശാരദേച്ചി വന്നത് ?? “ മുകളിൽ നിന്നും താഴേക്ക് ഏന്തി വലിഞ്ഞു നോക്കി കൊണ്ട് സുജാത ചോദിച്ചു…. “ബ്രോക്കറാ കുഞ്ഞേ…… “ “കയറി ഇരിക്കാൻ പറയൂ.. ഞാൻ ദാ വരുന്നു……. “ “ശെരി കുഞ്ഞേ….. “ “അഖി……….” ” അടച്ചിട്ട…