പഴയ അമ്മമാരും പുതിയ അമ്മമാരും തമ്മില്‍ കുറെ വ്യത്യാസങ്ങളുണ്ട്.
പഴയ അമ്മയായിരിക്കും ഒരു വീട്ടില്‍ ആദ്യം എഴുന്നേല്‍ക്കുന്നതും എല്ലാവരും ഉറങ്ങിയ ശേഷം അവസാനം ഉറങ്ങുന്നതും .ആ അമ്മയ്ക്ക് നേരം പുലര്‍ന്നത് മുതല്‍ പിടിപ്പതു പണിയായിരിക്കും . മുറ്റമടിക്കണം,ഭക്ഷണം ഉണ്ടാക്കണം ,അടുപ്പില്‍ ഊതണം,വിറക് ഉണ്ടാക്കണം ,ഓലക്കൊടി ശേഖരിച്ചു വെക്കണം ,നിലം തുടക്കണം ,അലക്കണം…