Month: October 2020

ഓർമ്മകളിലെ ചുവന്ന സൂര്യൻ …. Raj Rajj

ജനനം 1928 മാർച്ച്‌ 25 മരണം 1975 ഒക്ടോബർ 27 സ്വന്തം ജന്മസ്ഥലം തന്നെ പേരാക്കി മാറ്റിയ മഹാകവിയായിരുന്നുവയലാർ രാമവർമ്മ.ആദ്യ കാലങ്ങളിൽ കവിതകളായിരുന്നു അദ്ദേഹത്തിന്റെ കേളിരംഗം പിന്നെ നാടകഗാന രചനയിലേക്കും, ചലച്ചിത്ര ഗാനരചനയിലേക്കുംഅദ്ദേഹത്തിന്റെ തൂലിക വിസ്മയത്തിന്റെ ഇന്ദ്രജാലങ്ങൾ തീർത്തു.സാമൂഹ്യ അനീതിക്കും, വർഗീയതക്കുക്കുമെതിരെ…

പരീക്ഷ …. Vijith Ithiparambil

ഇനിയുമേറെ പഠിക്കുവാനുണ്ട്.താളുകളിനിയും മറിക്കുവാനുണ്ട്.ഒരിക്കൽ പഠിച്ചവ, മറന്നു വെച്ചവഒരുവട്ടം കൂടി ഉരുവിട്ടു നോക്കണംകൂട്ടിക്കിഴിക്കലും ഗുണനഹരണവുംഒരിക്കലും ചേരാകണക്കുകൾ ചേരവെശിഷ്ടങ്ങളെന്നും ശൂന്യമായ് മാറുംമാന്ത്രിക ഗണിതവുമറിയുവാനുണ്ട്ബന്ധങ്ങള്‍ ദൃഢമാകാൻ ഭാഷയറിയണംവാക്കുകള്‍ മുറിവുകള്‍ തീർക്കുമതറിയണംനല്ല മൊഴികള്‍ കേട്ടു പഠിക്കണംഅക്ഷരത്തെറ്റുകൾ വരുത്താതെ നോക്കണംമുൻപേ നടന്നവര്‍ കോറിയ ചിന്തുകൾചരിത്രമായ സംസ്ക്കാരചിത്തങ്ങൾനേർവഴിയറിയുവാൻ മനഃപാഠമാക്കണംഅടിത്തെറ്റിയാലവ കൈത്താങ്ങാകണംവഴിവിളക്കിന്നോരത്ത്…

മൊട്ടുകളുടെ ഭാഷമനോഹരമാണ്….. നിയാസ് വൈക്കം

പൂവിലേക്കുതനിയെ പരിണമിക്കുന്ന നിറവൈവിധ്യങ്ങൾവേർപെടുത്തിനോക്കൂ…കലർപ്പില്ലാത്ത ഒന്നിലേക്കത്വികസിക്കുന്നത് കാണാം.വേരിൽ നിങ്ങൾ അമ്പത്തൊന്നിനംവളങ്ങൾ ചേർത്തോളൂ…പക്ഷെ കൂമ്പിൽവിഷംകലർത്തരുത്..അതിൽ ചില ചില്ലക്ഷരങ്ങൾമാരകമായ സാംക്രമികരോഗങ്ങളുടെവൈറസ് വാഹകരാണ്..അത് പരാഗണം ചെയ്യപ്പെടും.കാടുകൾ ദ്രവിക്കും..അശാന്തമായ പുഴകളെകടൽ റദ്ദുചെയ്യും..സൂര്യൻ വെളിച്ചംമടക്കിവെച്ച്രാത്രിക്ക് കൂട്ടുകിടക്കും..ദഹനപ്രക്രിയകളിൽമാറ്റംസംഭവിച്ച ശലഭങ്ങൾവിശപ്പുപേക്ഷിച്ചു പ്യൂപ്പകളിൽനിന്നിറങ്ങാതെയാവും..കൂട്ടത്തോടെആത്മഹത്യചെയ്തമൊട്ടുകൾക്ക്പൊടുന്നനെയൊരു മിന്നാമിനുങ്ങ്ചിതകത്തിച്ച്അകാലചരമം പ്രാപിക്കും ..ആ ഇരുട്ടത്ത്…ഒരുതരിവെളിച്ചംതേടി നിങ്ങളലയും.അപ്പോഴാവുംകരയിലേക്കൊരു കടലുണരുക.

തെയ്യാമ്മായിയെ അറിയത്തില്ല…. വൈഗ ക്രിസ്റ്റി

നിങ്ങക്കറിയാവോന്നറിയത്തില്ലതെയ്യാമ്മായിയെവീട്ടുമുറ്റത്ത് ,കാലേ തൊടലിട്ടു കെടക്കുന്ന തെയ്യാമ്മായിഇച്ചമ്മച്ചീടേംകൊച്ചുകുട്ടി മാപ്ളേടേംഒൻപത് മക്കളിൽരണ്ടാമത്തെ ത്രികോണത്തിൻ്റെമധ്യ കോൺ …മനസിലായോഅഞ്ചാമത്തേ സന്തതിപള്ളിക്കു കൊടുത്തേക്കാവെന്ന്കൊച്ചുകുട്ടി മാപ്ള നേർന്നത് ,മക്കൾടെണ്ണംകൈയിലൊതുങ്ങാതങ്ങ്വളന്നപ്പഴാണ് .തിന്നേം കുടിക്കേം ഒറങ്ങേംചെയ്യുന്നതിന്കൊഴപ്പമൊന്നുമില്ലകപ്പയും കാന്താരീംമുറ്റത്തെറമ്പേ കൂട്ടിയ അടുപ്പേലിട്ട്തെളപ്പിച്ച വെള്ളോമുണ്ടല്ലോപിന്നെ രണ്ടു പായ മതി ഒക്കെത്തിനും കൂടെപക്ഷെ ,അതല്ലല്ലോ പ്രശ്നംഓരോന്നിനെയായി കെട്ടിക്കണ്ടേഒള്ളതിലേഴും…

എന്റെ സിദ്ധാർത്ഥൻ തിരിച്ചു വന്നു….. Jisha K

അങ്ങെനെ അപ്രതീക്ഷിതമാ യൊരു ദിവസംഎന്റെ സിദ്ധാർത്ഥൻ തിരിച്ചു വന്നു..അവൻ പോയതിൽ പിന്നെഎന്റെ ഇമകളിൽ നിന്നും പീലികൾ കൊഴിഞ്ഞു പോയിരുന്നു..തുറന്നു പിടിച്ച വെളിച്ചമോഇരുട്ടോ ഏതാണെന്നറിയില്ലകണ്ണിലേക്കു തുളഞ്ഞു കയറുക പതിവായിരുന്നു..പടിക്കപ്പുറം ഒരു നിമിഷത്തിന്റെ ശങ്ക അവനുണ്ടായിക്കാണണം..പതിവ് പോലെ വാതിൽ പടികൾസ്വാഗതം പറയാൻമറന്നു പോയിരുന്നു..ഞാൻ അടുക്കളയിൽപല…

അക്ഷരരൂപിണി…… കനകമ്മതുളസീധരൻ

വാണീഭഗവതിസരസ്വതീദേവീവാണീടേണമിന്നീകുരുന്നിൻ നാവുകളിൽഓംകാരമായ് വിളങ്ങിടേണമമ്മേ…അണുവുമടവും പൊരുളുമറിയാ-കുരുന്നുകൾക്ക്ഗർവ്വംകലരാതെനന്മയെക്കുറിക്കുവാൻഅകമേവിലസുകദേവീമൂകാംബികേ…ശക്തിസ്വരൂപിണിദേവീവിലാസിനിയരുളുകഅക്ഷയവാഗ്മയചരിതം.അന്ധകാരമകറ്റിഅക്ഷമയില്ലാതകമേവിലസുകയമ്മേ ഭഗവതീലക്ഷ്മീഗണപതി തമ്പുരാനേ.നവാക്ഷരീമന്ത്രസ്വരൂപിണീദുർഗ്ഗേഭഗവതീ ശക്തിരൂപിണീപ്രദക്ഷിണവഴിയരുളുംപ്രപഞ്ചചലനംപ്രഭാപൂർണ്ണമീക്കുരുന്നുഹൃദയകമലങ്ങളിലെഴുതുകസകലസരസ്വതിആനന്ദമോഹിനിആത്മവിദ്യാസ്വരൂപിണീ…കുടജാദ്രീസൗപർണ്ണികാമൃതംഅറിവിന്നകമലരായ്ഞങ്ങൾക്കേകുകസിദ്ധിദാത്രീദേവീ..അമ്മേ….. മൂകാംബികേ…

കാർവർണ്ണൻ …. ഷിബുകണിച്ചുകുളങ്ങര

പലതും പ്രതീക്ഷിച്ചുകോവിലിന്നുള്ളിൽ ഞാൻ ,വജ്രാഭരണ വിഭൂഷിതനെന്നുനിനച്ചിതു,ചന്ദ്രകാന്തം നിറച്ച താലങ്ങൾചുറ്റിനെന്നും നിനച്ചിതു ,വൈഡൂര്യമാലകളാലംകൃതമെന്നുംനിനച്ചിതു പഴുതേ ഞാൻ …തിക്കിൽ തിരക്കിൽവശംകെട്ടിതു –ഞാൻ നിൻ മുന്നിൽ വന്നപ്പോൾകണ്ടതോ ഭഗവാനേ….മഞ്ഞപ്പട്ടുടയാടയൽ പാതിമറച്ചോരു പൂവുടലും,നിറതിങ്കളിൻ ശോഭ പോൽവിളങ്ങീ വിളയാടും,കാർവർണ്ണനേ തന്നേഭഗവാനേ പൊറുക്കേണം…ഒരു ചെറിയ മയിൽപ്പീലി നിറുകയിൽചൂടിയ കണ്ണനേ കാണുകിൽ,എന്റെ…

അക്ഷരവന്ദനം………. Madhavi Bhaskaran

ദേവി ! മൂകാംബികേ, അമ്മേ! ഭഗവതീ !വീണമീട്ടും ദിവ്യസംഗീതസാധികേ |ദേവീ, മനോഹരീ! നിൻ പാദപങ്കജംഎന്നുംനമിച്ചീടാം മൂകാംബികേ! ദേവി, നിൻ സ്വരരാഗസുധയിൽ മയങ്ങി ഞാൻനിൽക്കവേ നൽവരം നൽകീടണേ!നിൻപദതളിർ മാത്രമാശ്രയമംബികേ മാനസത്തിൽ പ്രഭ തൂകീടണേ!.മായാമയൂരസദൃശയാമംബികേമായാമനോജ്ഞയാം വരദായികേനിൻ പാദപങ്കജം കുമ്പിടും ഭക്തർക്കുവിജ്ഞാനമേകണേ ജ്ഞാനാംബികേ!കാരുണ്യ പൂരകടാക്ഷമേകി നിത്യംഅക്ഷരലക്ഷത്തിൻ…

ഹൃദയപൂർവ്വം അബിക്ക് …. Shihabuddin Purangu

ഞാൻതപിച്ചയത്രയുംനീ വെളിച്ചമാവുകമകനേ …ഞാനലഞ്ഞമരുവിനത്രയുംനീ തണലാവുകമകനേ …ഞാൻഊർന്നുപോയതിലേറെനീ നിറവാവുകമകനേകനൽവഴികളിൽവാഴ് വുലർന്നൊരുവന്റെആത്മാവിനർത്ഥനമായ്പിറന്നവനേപർവ്വതങ്ങളുടെഔന്നിത്ത്യത്തേക്കാളേറെസാഗരങ്ങളുടെആഴങ്ങളേക്കാളേറെനിന്നിലെ നിന്നെനീദീപ്തമാക്കുകഏത് നക്ഷത്രവുംകനവ് കാണുന്നആകാശമാവുക …ശിഹാബുദ്ധീൻപുറങ്ങ്

അമ്മ മലയാളം ….. Kurungattu Vijayan

എല്ലാവര്‍ക്കും വിജയദശമിയാശംസകള്‍അക്ഷരം അഗ്നിയാണ് അറിവിന്റെ രക്ഷാകവാടമാണ്! അമ്മ മലയാളം നന്മ മലയാളംആശാന്‍റെ ആശയം തൂവും മലയാളംഇടശ്ശേരി തന്ന പുണ്യ മലയാളംഈണത്തില്‍ പാടും കിളിപ്പാട്ട് മലയാളംഉള്ളൂര്‍ കാവ്യധാര തൂകും മലയാളംഊഞ്ഞാല്‍ പാട്ടിലുലഞ്ഞാടും മലയാളംഋഷികള്‍ ഭാഷ്യം മെനഞ്ഞ മലയാളംഎല്ലാം തികഞ്ഞുള്ള ഭാഷ മലയാളംഏഴഴകൊത്ത ഭാഷയാം…