Month: October 2020

മൂകാംബിക …. Anilkumar Sivasakthi

ആദ്യാക്ഷരക്കനിവുതേടിഅമ്മതന്‍ തിരു മുൻപിൽഅഞ്ജലികൂപ്പി നില്പൂആയിരങ്ങൾ.ജീവിത പുണ്യത്തിന്‍തിരി തെളിക്കൂ..സപ്തസ്വര വീണ മീട്ടുംസംഗീത സായന്തനംപുലരിയായിമാറ്റുമോ നീ അമ്മേ..ജീവനില്‍ അറിവിൻനിറവേകുമോ (ആദ്യാക്ഷരക്കനിവുതേടി …). പാമരനല്ലോ ഞാന്‍കനിവിന്‍ അറിവായിനീ വിളങ്ങു.അമ്മേ മൂകാംബികേ..ഭുവനൈക സുന്ദരീമൂകാംബികേ ..മൂകമെന്‍ മാനസംനിറപൊന്‍ നാദമായിഒരുമാത്ര ധ്വനിയുണര്‍ത്തു.ദേവീ ശരണമമ്മേ ….. (ആദ്യാക്ഷരക്കനിവുതേടി )ദക്ഷിണ മൂകാംബികേപനച്ചികാടിൻ പുണ്യമേകൈതൊഴാം…

തീയിൽ കുരുക്കേണ്ട ചിന്തകൾ … VG Mukundan

ദുരന്തങ്ങളുടെ കടലിൽതുഴഞ്ഞ് തളരുന്നതുകൊണ്ടാകാംവിശപ്പിന്റെ നഗ്നതതെരുവോരങ്ങളിൽ അലയുന്നതുംഇരുട്ടിൽ വിൽക്കപ്പെടുന്നതുംതുന്നിക്കൂട്ടിയ സ്വപ്‌നങ്ങൾമണ്ണിടിഞ്ഞു തകർന്നതിനാലാവാംഏതു പെരുമഴയിലുംകണ്ണുകൾ നനയാത്തതുംകനൽ കത്തിതെളിയുന്നതുംമധുരംകിനിയുന്ന ഓർമകൾപോലുമില്ലാത്തതിനാലാകാംഉറുമ്പുകളരിയ്ക്കാത്തതുംതെരുവോര രാത്രികളിൽപായ വിരിയ്ക്കാതുറങ്ങുന്നതുംആകാശത്തിന് അതിരുകൾതിരിക്കാത്തതിനാലാവുംപക്ഷികൾ പട്ടിണികിടക്കാത്തതുംപട്ടയം കിട്ടാതെയുംഎവിടെയും ചേക്കേറുന്നതുംവഴിമുട്ടുന്ന ചിന്തകളുംവഴിതെറ്റിയ യാത്രകളുമാകാംജീവിതത്തെ ഇരുട്ടിലാഴ്ത്തുന്നതുംനിശബ്ദതയുടെ അഗ്ഗാധങ്ങളിൽമനസ്സ് വീണുപോകുന്നതും.. വി.ജി മുകുന്ദൻ(vgm)

ഓലയും, ഓർമ്മയും …. എൻ.കെ അജിത്ത് ആനാരി

തലയിൽകെട്ടിയ പനയോലതലയിൽ കേറിയ പനയോലതറയും പറയും പറയുമ്മുന്നേതലയിലെഴുത്തിന് പനയോലതറയിലിരുന്നു പഠിച്ചവർ നാംവിരലുകൾ മണ്ണിലുരഞ്ഞവർ നാംപനയോലക്കെട്ടേന്തിയ പഴമകൾനുണയാൻ ഭാഗ്യമെഴുന്നവർ നാംപനയോലയിലായ് നാരായംഉരയും കിരുകിരു ശബ്ദത്തിൽഅക്ഷരമങ്ങനെയേറുമ്പോൾപൊട്ടിക്കരയും ബാലകർ നാംഅമ്പലനടയിൽച്ചെന്നിട്ട്അഞ്ചു പൈസയതിട്ടിട്ട്ആശാട്ടിയമ്മ മരിക്കാനായ്നൊന്തുകരഞ്ഞൊരു ബാലൻ ഞാൻപനയോലയിലായ് ചൊല്ലിയവമഞ്ഞളുതേച്ചു പിടിപ്പിക്കുംതിങ്കൾ ചൊവ്വാ, ബുധനും വ്യാഴോംവെള്ളീമോർത്തു കരഞ്ഞീടുംഅനുജനൊടുത്തു കളിച്ചീടാൻതടസ്സം…

ദുഃസ്വപ്നങ്ങൾ … Shaju K Katameri

പാതിരാമഴ കുടഞ്ഞിട്ട പകുതികത്തിയ ദുഃസ്വപ്‌നങ്ങൾ.കരള് കുത്തി പിളർക്കുംവാർത്തകൾക്ക്‌ നടുവിൽനെടുവീർപ്പുകളായ്നമ്മളെരിഞ്ഞു തീരുമ്പോൾവാക്കുകൾ പൂക്കുന്ന മരത്തിൻ കീഴെതണല് കോറി വരഞ്ഞ ചിത്രങ്ങളിൽരക്തസാക്ഷി കുടീരങ്ങളുയരുമ്പോൾഓരോ മണൽതരിയുംനെഞ്ച് പൊള്ളിക്കുറിച്ച് വച്ചചില വരികളുണ്ട്.പതറുന്ന ചോദ്യത്തിനുംഉത്തരത്തിനുമിടയിലൂടെനീണ്ട്പോകുന്ന നിലവിളികളിൽപൊതിഞ്ഞുവച്ച മിടിപ്പുകൾ.ഓരോ ചോരതുള്ളിയുംനമ്മുടെ നെഞ്ചിലേക്ക്കൊത്തിവരയുന്നചില ചോദ്യങ്ങളുണ്ട്.കണ്ണീർ ചിത്രങ്ങളുണ്ട്.കത്തിമുനകളിലെരിഞ്ഞമരുന്നപ്രതീക്ഷയുടെ ചിറകുകൾ.കണ്ണ് കൊത്തി പിടഞ്ഞകത്തും കാഴ്ചകളിൽചോരക്കറ…

കുഞ്ഞേ നിനക്കായ് …. Shyla Kumari

അക്ഷരമഗ്നിയായ്നാവിൻതുമ്പിലെത്തണംഅറിവു നേടി വളരണംവെളിച്ചമായിത്തീരണംനാവിലിന്നെഴുതുമീഅക്ഷരം നിന്നിലെആത്മചൈതന്യമായ്നിറയുവാനാശംസകൾവാക്കിലും നോക്കിലുംകുലീനത ശീലിക്കണംവാക്കു കൊണ്ടൊരാളെയുംനോവിക്കാതിരിക്കണംഅച്ഛനമ്മ, മാതൃഭാഷമാതൃരാജ്യമെന്നിവആർദ്രമാംവികാരമായ്മാനസേ വിളങ്ങണംനല്ലതു പറയണംനന്മ മാത്രം ചെയ്യണംതിന്മയെ അകറ്റി നിർത്തിജീവിതം നയിക്കണംവിത്തമാർജ്ജിക്കണംനല്ല മാർഗത്തിലൂടെയെന്ന്ചിത്തത്തിനുള്ളിൽഎപ്പൊഴും നിനയ്ക്കണംജാതിയൊന്നേയുള്ളുമനുഷ്യജാതിയെന്നു നീമറന്നിടാതെയെപ്പൊഴുംവളരണം മിടുക്കനായ്.കെട്ടകാലമാണിത്കെട്ടിടാതെ നോക്കണംകുഞ്ഞുപൈതലേ നിനക്കായിനേരുമാശംസകൾഇന്ന് അക്ഷരം കുറിക്കുന്ന എല്ലാ കുഞ്ഞുമക്കൾക്കുമായി സമർപ്പിക്കുന്നു..

കാറ്റ് …. Sathi Sudhakaran

പാലക്കാടൻ കാറ്റേ പൂങ്കാറ്റേപാവാട പ്രായമെത്തിയ പൂങ്കാറ്റേപൂമലയിൽ നിന്നൊഴുകി വരുന്നൊരു കുളിർ കാറ്റേiപാലക്കാട്ടു ചുരങ്ങൾ താണ്ടിനാടാകെ കുളിർ മഴ തൂകിസൂര്യകാന്തിപ്പൂക്കളിറുത്തുംകരിമ്പനതൻ കാട്ടിലൂടെ കിന്നാരം ചൊല്ലി നടന്നുംമന്ദം മന്ദം ഒഴുകി വരുന്നതു കണ്ടില്ലേ…നിരനിരയായ് വിളഞ്ഞു നില്ക്കണ പാടത്ത്കുഞ്ഞാറ്റക്കിളി പാറി നടക്കണ കണ്ടില്ലേ…നെൽക്കതിരുകൾ കൊയ്തെടുക്കാൻകാലമായ്കൊയ്ത്തരിവാൾകൊണ്ടു വരാമോ…

നാൾ വഴി ചിന്തകൾ …. Hari Kuttappan

അളന്ന് തൂക്കിയാലുമളവില്ലാത്തൊരുആഴിതൻ പരപ്പാണിന്നെന്റെ ചിന്തകൾആശയോടടുക്കുന്ന മനുഷ്യകോലങ്ങളിൽഅള്ളിപിടിച്ചിതിയി ബീജത്തിൻ വേരുകൾഎന്തു ഞാൻ ചിന്തിപ്പൂ ഓരോരോ രാത്രിയുംഏന്തിവലിഞ്ഞൊരാ വയസ്സന്റെ കണ്ണുകൾഎങ്ങലടിക്കുമെൻ നെഞ്ചത്തു പതിയുന്നഎത്ര മറച്ചാലും മറയാത്തയീ നഗ്നതഅത്രയും സൗന്ദര്യം പാരിലിന്നപമാനംമടിക്കുത്തിനരുകിലെ പൊക്കിൾചുഴിയിലുംമഴനനഞ്ഞൊട്ടിയ നാരിതൻമേനിയുംമാടി വിളിക്കാതെ കമകണ്ണ് ഇഴയുന്നുഒളിക്കേണ്ടതെന്തെയീ മനസ്സിന്റെ നഗ്നതഒളികണ്ണിട്ടുതിരയുമീ കണ്ണിന്റെകാമത്തെഒളിപ്പിച്ചുവെച്ചപ്പോൾ ഒടുങ്ങാത്തൊരാവേശംഒക്കെയും കാണുമ്പോൾ…

വളരണം മാനവമനസ്സുകൾ …. Rajesh Chirakkal

പുസ്തകങ്ങൾ പൂജക്ക് വച്ചു…ആയുധങ്ങൾ പൂജയിൽ ആണ്.ചിന്തിക്കുവാൻ സമയം ഉണ്ട്,ശാസ്ത്രം വളരുന്നുണ്ട്.നാം അങ്ങ് ചൊവ്വവരെ എത്തി,പക്ഷെ വളരുന്നില്ല മനസ്സുകൾ…!മാനവ മനസ്സുകൾ എന്തോ അറിയില്ല,മതഗ്രന്ഥങ്ങളിൽ എല്ലാം…അന്യ മതങ്ങളെ സ്നേഹിക്കാൻ,പറയുന്നു ദൈവങ്ങൾ,എന്തേ ചെയ്യുന്നില്ല..!പഠിച്ചവരാണ് നാം നമുക്ക്,കുഴികൾ വെട്ടണോ സോദരേ…നമ്മുടെ ഭാവി തലമുറ,നമ്മെ കണ്ടു പഠിക്കണം.അവർ പറയണം…

മന്ദബുദ്ധികൾ …. Sivan Mannayam

ഹോ! ഈശ്വരാ! എൻറ പെമ്പ്ര ന്നോരൊരു മന്ദബുദ്ധിയായത് എൻ്റെ ഭാഗ്യം.പെണ്ണുങ്ങളായാൽ ഇങ്ങനെ മന്ദ ബുദ്ധികളാകണം, ഒട്ടും കുറയരുത്.എന്തായാലും ദൈവം അറിഞ്ഞുതന്നെയാണ് ഇങ്ങനെയൊരു പെമ്പ്രന്നോരെ തന്നത്. ദൈവമേ കൈതൊഴാം…എൻ്റെ ഭാര്യ ഒരു മന്ദബുദ്ധിയാണെന്ന് എനിക്ക് മനസിലായത് എൻ്റെ കല്യാണം നിശ്ചയിച്ചപ്പോഴാണ്. എന്നെ കെട്ടാൻ…

നാരീഭോജകർ …. Manoj Mullasseril

കാടത്തംകാട്ടിടും നാട്ടിൻ കാട്ടാളന്മാരെനേരിൻ്റെ നേരായ മൂർച്ചയാൽഛേദിച്ചീടേണം പാണി!ഇരുളൊന്ന് വീണീടും നേരംകാമജ്വാലയാൽ ജ്വലിച്ചീടുന്നു നിൻ മിഴികൾപതിയിരുന്ന് നി കെണിയിൽപ്പെടുത്തിയതുംനിന്നിച്ഛയ്ക്ക് പാത്രമാക്കിയതുംആമോദമെന്തന്നറിയാത്തവളെ !മതിവരാതെ നീ അറത്ത് മാറ്റിയ നാവ്ആയിരം നാവായ് പുനർജനിച്ചീടും!അടിയാളനായി, ഭീരുവായികാലം താണ്ടിടാതെപെണ്ണിൻ്റെ മാനം കാത്തീടാൻമൗനം വെടിഞ്ഞീടുക ഭാരതപുത്രന്മാരെ!ഉരുക്ക്പോലുറച്ച കരിങ്കൽ കഷണങ്ങളെ തച്ചുടയ്ച്ചീടുന്ന…