Month: October 2020

കോവിഡ് സുഖപ്പെടുത്തുന്ന കണ്ടുപിടിത്തം

വിവിധ രാജ്യങ്ങളിൽ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്ന ഘട്ടത്തിലെത്തി. റഷ്യ ഉൾപ്പടെ ചില സ്ഥലങ്ങളിൽ വാക്സിൻ പുറത്തിറക്കുകയും ചെയ്തു. അതിനിടെ അനിക ചെബ്രോലു എന്ന 14കാരി വാർത്തകളിൽ ഇടംനേടുന്നത് കോവിഡ് 19ന് പ്രതിവിധിയിലേക്ക് നയിക്കുന്ന കണ്ടെത്തൽ നടത്തിക്കൊണ്ടാണ്. അമേരിക്കയിലെ ടെക്സാസിലെ ഫ്രിസ്കോയിൽ താമസിക്കുന്ന…

നിദ്രാവിഹീനം … (ഗസൽ )…. GR Kaviyoor

ഉറങ്ങുവാൻ കിടന്നിട്ടുംകണ്ണടച്ചിട്ടും കണ്ടില്ലകനവുകളൊരായിരംനിന്നെക്കുറിച്ചോർത്ത്കിടന്നു തിരിഞ്ഞു മറിഞ്ഞുനിൻ മണമിന്നും മറക്കാനായില്ലനീ തന്ന അകന്നൊരോർമ്മതൻമുല്ലപ്പൂവിൻ ഗന്ധവും പ്രിയതേഇഴയകന്നു ഇമയകന്നുഇഴഞ്ഞു രാവ് പകലായിഇറയത്തു മഴതുള്ളിയിട്ടുഈണങ്ങൾ താളമായിവിരഹക്കടലിൽ മുങ്ങിപ്പൊങ്ങിവിരസതയകറ്റി അകന്നുയങ്ങുവിശ്രമമില്ലാത്ത നാദ ധാരയുടെവീചികൾ അലയടിച്ചു ഗസലായിഉറങ്ങുവാൻ കിടന്നിട്ടുംകണ്ണടച്ചിട്ടും കണ്ടില്ലകനവുകളായിരംനിന്നെ കുറിച്ചോർത്തു പ്രിയതേജി ആർ കവിയൂർ

സിറ്റി ഗ്യാസ് പദ്ധതി.

സിറ്റി ഗ്യാസ് വിതരണ പദ്ധതി എറണാകുളം ജില്ലയിലെ മുഴുവൻ താലൂക്കുകളിലും നടപ്പാക്കാൻ തീരുമാനം. നിലവിൽ കരിങ്ങാച്ചിറ – കുണ്ടന്നൂർ – ഇടപ്പള്ളി – ആലുവ വരെ പ്രകൃതി വാതക പൈപ്പ് ലൈൻ ലഭ്യമാണ്. തുടർന്ന് അങ്കമാലിയിലേക്കും പെരുമ്പാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.…

ജീവന്റെ വിത്തുകൾ…. Lisha Jayalal

പതിവുതെറ്റിതുടങ്ങുന്ന നേരത്ത്പതിരായി പോകുന്നുജീവന്റെ വിത്തുകൾകുന്നോളമാശകൾകൂട്ടിനിറച്ചൊരുഇഷ്ടങ്ങളൊക്കെദൂരെ മറഞ്ഞുപോയ്നുരഞ്ഞുപൊങ്ങുന്നലഹരിയിൽ മയങ്ങവെഉടഞ്ഞ ജീവിതംകാൽപന്തുപോലെയായ്നൊന്തുപെറ്റമ്മയെകണ്ണീർ കടലാക്കിതെറ്റിന്റെ പാതയിൽസഞ്ചരിച്ചീടുന്നുകൂടപ്പിറപ്പിനെകുത്തിനോവിക്കുന്നുകെട്ടിയ പെണ്ണിനെകണ്ണീരിലാഴ്ത്തുന്നു.എന്തിനാണിങ്ങനെപാപികളാകുന്നുസ്നേഹിച്ചുജീവിയ്ക്കകൂട്ടരേ എപ്പോഴും.Lisha Jayalal

എൻ. ഗോവിന്ദൻകുട്ടി …. Kvenugopal

എൻ. ഗോവിന്ദൻകുട്ടിയുടെ 96-ാം ജന്മദിനം.(17-10-1924)അദ്ദേഹം ഒരു പത്രാധിപരായിരുന്നു – എത്ര പേർക്കറിയാം. ഒരോർമ്മ – 1940-കളിൽ അന്നത്തെ പ്രതികൂല സാഹചര്യത്തിൽ പോലും, എൻ. ഗോവിന്ദൻകുട്ടി സമൂഹത്തിൽ നിലനിന്നിരുന്ന ദുഷിച്ച പ്രവണതകളെ, യാഥാർത്ഥ്യങ്ങളെ അതിശക്തമായ ഭാഷയിൽ കഥകളിലൂടെ പകർത്തികാട്ടി തൂലിക പടവാളാക്കി. ഈ…

പൂവായി തന്നെ നിൽക്ക നീ….. സുരേഷ് പാങ്ങോട്

കൊഴിഞ്ഞു വീഴാറായ പൂവിന്റെഇതളിൽ പറന്നു വന്നിരുന്ന വണ്ടാണ് ഞാൻ.മഞ്ഞുവീണു നിൻ ഇതളുകളിൽതളം കെട്ടിയ തേൻ തുള്ളികൾ അലിയിച്ചിട്ട്‌പറന്നു പോകാൻ കഴിയില്ലെനിക്ക്.പ്രണയിച്ച പൂവുകൾ എന്നിൽ വിടർത്തിയഹൃദയതാളം പലവട്ടം കൊഴിഞ്ഞുപോയി.പലനാളുകൾ ഞാൻ പറന്നു കേറിയ മലകളിലെമഞ്ഞുതുള്ളികൾ എന്നെ പുതപ്പിച്ചശീതള തണുപ്പാണ് എന്റെ പ്രണയം.മൗനം എന്റെ…

സുഹൃത്ത്. …. Binu R

ആകാശത്തിന്റെ കറുത്ത വിരിപ്പിൽ നിന്നും മഴ നൂലുപോലെ ഭൂമിയിൽ വീണു. ഒരാഴ്ചയായിട്ട് കാലവർഷം തിമിർത്തുപെയ്യുകയാണ്. ഇന്നുരാവിലെ മുതൽ ഇത്രയും നേരമായിട്ടും വെയിൽ മാത്രമായിരുന്നു മുഖപ്പ്. അതുകൊണ്ടാവും മഴ ചാറിയപ്പോൾ സുരേന്ദ്രനെ ഓർത്തത്. അപ്പോൾ ഒരു ഷർട്ടുമെടുത്തിട്ട് പുറത്തേക്കിറങ്ങി. ചാറ്റൽ മഴയത്ത് മുറ്റത്തുനിന്നും…

‘ഓരോ പ്രായത്തിലും ഓരോആഗ്രഹങ്ങൾ ആയിരുന്നു…..Abdulla Melethil

കുട്ടി ആയിരുന്നപ്പോൾ രാവുംപകലുമില്ലാതെ വർഷത്തിൽ ഒരിക്കൽഓലമെടഞ്ഞു നടു നിവർത്താനും ചുരുക്കാനുംപണിപ്പെടുന്ന ഉമ്മയെ കാണുമ്പോൾഎന്റെ വീടും ഓട് മേഞ്ഞിരുന്നെങ്കിൽഎന്നായിരുന്നു..പുര പൊളിക്കുമ്പോൾ കഴുക്കോലിനേക്കാൾകരിയിൽ തളർന്ന് നിൽക്കുന്ന ഉമ്മയെകാണുമ്പോഴും ഈ പണിക്ക് പുറത്ത്നിന്നൊരു സഹായിയെ വിളിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽഎന്നായിരുന്നു.. മുകളിൽ ഇരുന്ന് പുര മേയുന്നഉപ്പാക്ക് ചെറിയ…

അരുൺമാത്യുവിന് ആദരാജ്ഞലികൾ … Vishnu Sivadas

നേരിൽ കണ്ടതില്ലൊരിക്കലുംനേരിൽ കേട്ടതില്ലൊരിക്കലുംഎങ്കിലും കവിതയിലൂടെ നിന്നെഞാനറിയുന്നു ,പ്രിയ സൗഹൃദയമേ …ചേർത്തുപിടിക്കുവാനാരുമി-ല്ലാത്തയീ ലോകത്തിൽചാർത്തപ്പെടുന്നതിതൊന്നുമാത്രമോയീ ,ആത്മഹത്യ !മരണമിത്ര നീചമായി പകർത്തിയമൗനസമ്മതങ്ങളേ …നിങ്ങൾക്കു നാണമാകില്ലേകുറ്റമോതുവാനീ ,ആത്മഹത്യയെ ?കളിവീട് മെതിച്ചു നീകെട്ടിയകുടിലിൽഇന്നു വിരുന്നെത്തുമീപക്ഷികൾനിൻ കവിതപാനം ചെയ്ത് പറന്നിടട്ടെ !ദിവസമേ ,നീ നിറച്ചിട്ടവേദനമാറുവതെങ്ങനെഉണർന്നിരിക്കട്ടെ വീടുമീ ലോകവുംപ്രിയ സൗഹൃദയമേ 🌷

സൗഹൃദങ്ങൾ …. Suni Pazhooparampil Mathai

ചില സൗഹൃദങ്ങൾ ഉണ്ട്…അവർ നമ്മോടു ചേർന്നുനിന്നുകൊണ്ട്…നമ്മുടെ ചിറകുകൾക്ക് ശക്തി നൽകി നമ്മെ, നമ്മുടേതായ ലോകത്ത് പറന്നു നടക്കാൻ അനുവദിക്കും.ചില സൗഹൃദങ്ങൾ നമ്മുടെ ലോകത്ത് വന്നു…നമ്മെ, അവരുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും…എന്നിട്ട് അവരുടെ ലോകത്ത് മാത്രം പറക്കാനായി നമ്മുടെ ചിറകുകൾ കെട്ടിയിടും. ഇനിയും ഒരു…