Month: December 2020

അക്ഷരബീജങ്ങൾ …… നിഹ ഫിലിപ്പ്

വൃണപ്പെടുത്തുന്നഅക്ഷരബീജങ്ങളിൽവേദനിപ്പിച്ചും ഒരേ സമയംസ്വയം വേദനിച്ചുംഎനിക്കു ചുറ്റും നിറഞ്ഞസ്നേഹവലയത്തെമനസിന്റെ അന്ധകാരംകൊണ്ട്മൂടിവെച്ചിട്ടുംഓങ്കാര ശ്രുതിക്കേട്ടാലുണരുന്നഅലസ മയക്കവുംപിന്നെപ്പലവുരു തഴുകിപോകുന്നമഞ്ഞു പുതച്ച തെന്നലായുംഇടക്കെപ്പോഴോ ഉരുവാകുന്നശൂന്യതയിൽ മുളപൊട്ടിയ വിരഹമായുംപോകെപ്പോകെ ആഴമേറുന്നകാത്തിരുപ്പുകളുംദീർഘമായ ഘടികാര ശബ്ദവുംനോവിന്റെ ചൂളംവിളികളുയിരുന്ന ഹൃദയതാളവുംകടക്കണ്ണിലെ നീർതിളക്കവുംഹൃദ്തടത്തിലൊരു മുറിപ്പാടായിഇറ്റിറ്റു വീഴുന്ന സ്നേഹത്തുള്ളികളാൽനീറുന്ന ഉണങ്ങാത്ത മുറിപ്പാടുകൾ..നീ പെയ്യാൻ വെമ്പുന്നൊരുമഴമേഘമാകയാൽഓടിയോളിക്കുന്ന തെന്നലായ് ഞാനുംപിന്നെയെപ്പോഴോ…

യു ഏ ഖാദർ. ….. Aravindan Panikkassery

കോഴിക്കോട്ടെ സായാഹ്നങ്ങളിൽ പതിവായി കാണാറുണ്ടായിരുന്ന ഒരുമുഖം – യു ഏ ഖാദർ. കല്ലായി റോഡിൽ അപ്സര തിയറ്ററിനടുത്ത് ‘പഞ്ചവടി ‘എന്ന ഹോട്ടൽ തുറന്നതോടെ കോഴിക്കോട്ടെ സാഹിത്യകാരന്മാരിൽ പലരേയും അടുത്ത് കാണാൻ അവസരമൊരുങ്ങി. തണുപ്പ് കാലത്ത് തെരുവുകളിൽ കമ്പിളി വസ്ത്രങ്ങൾ വിൽക്കുവാൻ ഉത്തരേന്ത്യൻ…

എല്ലാം വെറും തോന്നലാണ് …. Rafeeq Raff

സ്നേഹം, പ്രണയം, മണ്ണാങ്കട്ട !എന്നാൽ, മണ്ണാങ്കട്ടയാണുദാത്തമായ ചിന്ത.കാരണമതിനു സ്ഥായിയായൊരു സ്വഭാവമുണ്ട്,നിറമുണ്ട്, മണമുണ്ടലിവുമുണ്ട്.അമ്പട ഞാനേ…നിനക്കൊരു തോന്നലുണ്ട്.നീയാരൊക്കെയോ ആണെന്ന്,നിനക്കാരൊക്കെയോ ഉണ്ടെന്ന്,നിന്നെയാരൊക്കെയോ, എവിടെയൊക്കെയോകൺ പാർത്തു കാത്തിരിക്കുന്നുണ്ടെന്ന്.എല്ലാം വെറും തോന്നലാണു ഹേ…നിഷ്ഫലം, നിരാലംബം, നിനക്കാരുമില്ല.നിനക്കെന്നല്ല, ആർക്കും ആരുമില്ല.എല്ലാം വെറും തോന്നലാണു ഹേ…അറിവിന്റെ നിറവിലെത്താത്ത തോന്നൽ.അറിവിൻ നിറവിലെത്തിയാലേ നീയറിയൂ…ആരും…

മറുപേരുകൾ …. പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ

നിങ്ങളവരുടെതണുപ്പിന്റെ മുള്ളുകൾകുത്തിപ്പറിച്ചുചോരയിറ്റുന്നവരണ്ടുപൊട്ടിയ ചുണ്ടുകൾകാണുന്നില്ലേ ..?പൊതിഞ്ഞുപിടിച്ചിരിക്കുന്നകരിമ്പടച്ചൂടിൽ നിന്നുംകൈനീട്ടിയെടുത്തുമോന്തുന്നചായക്കോപ്പകളിൽപ്രഭാതങ്ങളെപ്പണയപ്പെടുത്തിവിയർപ്പുവാറ്റിയെടുത്തിറ്റിച്ചഅവരുടെ ഉന്മേഷങ്ങളുടെനഷ്ടനിശ്വാസച്ചൂര്നീ അറിയുന്നില്ലേ ?നിങ്ങളവരുടെനൊമ്പരംപൊള്ളിത്തിണർത്തമെല്ലിച്ചകൈകളിലെഞരമ്പുപൊട്ടിയൊഴുകിയുണങ്ങിയകറുത്ത തീത്തഴമ്പുകൾ കാണുന്നില്ലേ …?നിന്റെ തീൻ മേശമേലെത്തുന്നസമൃദ്ധവിഭവങ്ങളിൽഅലിഞ്ഞുചേർന്നിരിക്കുന്നഅവരുടെ ജീവന്റെ തുള്ളികളെനിനക്ക് രുചിക്കാൻ കഴിയുന്നില്ലേ ?നിങ്ങളവരുടെദുരിതം ചാലുകീറിയകറുത്തിരുണ്ട മുഖത്തെനിസ്സഹായദീനതയിലുംകീഴടങ്ങില്ലെന്നലറുന്നതീവ്രാഭിമാനത്തിന്റെപ്രായം തളർത്താത്തഅഗ്നിസ്ഫുരണങ്ങൾ കാണുന്നില്ലേ ?കാലം കലിയോടെപകയുടെ തീത്തെയ്യമാടിയഇന്നലെകളുടെ നരകനേരങ്ങളിൽനിന്റെ അന്നപ്പുരകൾക്കുരാപ്പകൽ കാവൽനിന്നുകരിഞ്ഞുപോയവരുടെസങ്കടക്കരച്ചിലുകൾദുരമൂത്തുമൂടിയബധിരകർണ്ണങ്ങളിൽഇനിയും പതിയാത്തതെന്തേ ?ധാർഷ്ട്യംപുകയുന്നതോക്കിൻകുഴലിനുമുന്നിൽതോറ്റുതരില്ല…

മറവിയിലൊളിച്ചവൾ…..Sheeja Deepu

മറവിയുടെ ആഴങ്ങളിൽമറന്നിട്ടു പോയ എൻ ഓർമകളെ………..നഷ്ട്ട സ്‌മൃതിയുടെ ചിപ്പിയിൽഅടച്ചുവച്ച എൻ മൗനനൊമ്പരങ്ങളെ……..ആഴത്തിൽ വേരോടിയെൻഹൃത്തിൽ ചില നൊമ്പരങ്ങളുണർത്തിഅഗ്നിസ്ഫുലിംഗങ്ങൾ ചിതറിച്ചപ്രിയമേറും കിനാക്കളെ……….തുയിലുണർത്തി എൻ വേണുവിൽമോഹങ്ങൾ പാകിയ കൗമാരസ്വപ്നങ്ങളെ……..മിന്നിമായണ പകൽകിനാവിൽതഴുകാതെ തഴുകുന്ന കുളിർതെന്നലായ്വൈകിവന്നു ചാരെനിന്ന്സ്വപ്നങ്ങളൊക്കെയും ഊതി ജ്വലിപ്പിച്ഛ്മടങ്ങുകയാണോ വീണ്ടും…….??!!?ഈ പകൽക്കിനാവിൻ വഴിയോരത്ത്കാഴ്ച്ച മറച്ച നീർ മണികൾക്കിടയിൽചുണ്ടിലൊളിപ്പിച്ച…

മരുഭൂമിയിലെ അസ്തമയങ്ങൾ….. മോഹൻദാസ് എവർഷൈൻ

വെള്ളിയാഴ്ച ആയതിനാൽ തലവഴി പുതച്ചു മൂടി കിടന്നു.. അലാറം ശല്യം ചെയ്യാതെ ആഴ്ചയിൽ ആകെ കിട്ടുന്ന ദിവസം,ഉണർന്നാലും എഴുന്നേൽക്കാതെ പുതപ്പിനുള്ളിൽ ഒതുങ്ങിക്കൂടി കിടക്കുക നമ്മൾ പ്രവാസികളുടെ കൊച്ചു സന്തോഷത്തിന്റെ ഭാഗമാണ്!…നേരം എത്രയായെന്നറിയില്ല, ഇപ്പോഴും ഇരുട്ടിനെ മുറിയിൽ തളച്ചിട്ടിരിക്കുകയാണ്…കിച്ചണിൽ പാത്രങ്ങൾ കലഹിക്കുന്ന ശബ്ദം…

ചിലപ്പോൾ ചില നേരങ്ങളിൽ …. യൂസഫ് ഇരിങ്ങൽ

ചിലപ്പോൾ ചിലനേരങ്ങളിൽഓർമ്മകൾക്കൊപ്പംകൂട്ട് നടക്കണമെന്ന് തോന്നുംമൗനത്തിന്റെ ഇരുട്ട് വഴിയിൽതനിച്ചാവുമ്പോൾഓർമകളോളം വിശ്വസ്തമായൊരു കൂട്ട്മറ്റെന്താണുള്ളത്ചിലപ്പോൾചില നേരങ്ങളിൽഉമ്മറക്കോലായിൽചാറ്റൽ മഴയുടെനേർത്ത മർമ്മരംകേട്ടിരിക്കണമെന്ന് തോന്നുംചില്ലകളിൽ നിന്ന്ഇലത്തുമ്പിൽ നിന്ന്കരൾ പിളരുന്ന വേദനയോടെയാണ്ഓരോ മഴത്തുള്ളിയുംതാഴെ വീണു ചിതറുന്നതെന്ന് തോന്നുംചിലപ്പോൾചില നേരങ്ങളിൽവെയിൽ കുരുന്നുകൾഒളിച്ചു കളിക്കുന്നഇടവഴിൽ തനിച്ചു നടക്കണമെന്ന് തോന്നുംതൊട്ടാവാടിപ്പടർപ്പുകളിൽഞെട്ടറ്റുവീണ പഴുത്തിലകളിൽവീണുപോയതെന്തോതിരയണമെന്ന് തോന്നുംചിലപ്പോൾ ചില നേരങ്ങളിൽമച്ചിലെ…

എഫ്ബിയിലെ സുഹൃത്തുക്കളിൽ ….. Ramesh Babu

എഫ്ബിയിലെ സുഹൃത്തുക്കളിൽ ആരെല്ലാമാണ് നമ്മെ ആത്മാർഥമായി സ്നേഹിക്കുന്നത് എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും ആവശ്യമില്ല. എന്ത് തന്നെ എഴുതിയാലും അതിനെല്ലാം ലൈക്കും, കമന്റുമായി വരുന്ന കുറച്ചു പേരില്ലേ അവർതന്നെയാണ് നമുക്ക് പ്രിയപ്പെട്ടവർ.നേരിട്ട് കാണുമ്പോൾ മാത്രം സൗഹൃദം അഭിനയിക്കുന്ന ദുരഭിമാനികളും, അഹങ്കാരികളും,അസൂയാലുക്കളുമെല്ലാം നമ്മെ…

കൊയ്ത്തു പാട്ട്…… ഗീത മന്ദസ്മിത

തിത്താരം തക തെയ്യാരോ തകതിത്താരം തക തെയ്യാരോതിത്താരം തക തെയ്യാരോ തകതിത്താരം തക തെയ്യാരോ…(തിത്താരം…)മേലെ മാനത്ത് സൂര്യനുദിച്ചേഏനിന്ന് പാടത്ത് കൊയ്യാൻ പോണേനീലിപ്പെണ്ണേ നീയും പോന്നോനീയെന്റെ കൂടെ കൊയ്യാൻ പോന്നോ(തിത്താരം)ഏനില്ല പെണ്ണേ ചീരുപ്പെണ്ണേഏനെന്റെ കുഞ്ഞിനെ നോക്കാൻ പോണേഏനങ്ങ് പോന്നാലാരുണ്ട് പെണ്ണേഎൻ കുടീലുള്ളൊരു വേലകൾ…

സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ സ്വദേശിനി മഞ്ജു വര്‍ഗീസ് ആണ് മരിച്ചിരിക്കുന്നത്. 37 വയസായിരുന്നു ഇവർക്ക്. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ഇവർ. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ്…