Month: December 2020

പ്രാണേശ്വരീ… Askar Areechola

എന്റെ ഹൃദയത്തേക്കാൾമറ്റേത് പവിത്ര ഗേഹമുണ്ടീ ഭൂമിയിൽ.. “!എന്റെ കർമ്മകാണ്ഡത്തിൽഒരണുമണിത്തൂക്കം നന്മ തിരയുന്ന നീ..പരമ പ്രകാശമേ…,”ആരാണ് പറഞ്ഞത്നരകവാതിലുകൾ തുറന്നിട്ടാണ്നീ എന്നെ വരവേൽക്കുകയെന്ന്…!”നരകം..'”അത് നിന്റെ സൃഷ്ടിയല്ലലോ.. “!!അസത്യങ്ങളാൽ ഗമിക്കുന്നഎന്റെ കർമ്മ ഫലങ്ങളുടെഅനന്തര പരിണിതിയിൽഎന്റെ നിർമ്മിതിയല്ലയോ നരകം..”!”അനുരാഗിണീ…!”നീ എത്ര ഉദാത്തമാം പ്രണയമാണ്… “!”ഞാനോ…'””!കാലമിത്രയും…അതെന്നിൽ തന്നെയായിട്ടും…”!!ആ ഉന്നതമായ…

ഗാർഹിക ഉപയോഗത്തിനായി ആദ്യത്തെ ഓവർ-ദി-കൗണ്ടർ, നോൺ-പ്രിസ്ക്രിപ്ഷൻ കോവിഡ് -19 ടെസ്റ്റ് സിസ്റ്റത്തിന് എഫ് ഡി എ അംഗീകാരം നൽകുന്നു.

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, വീട്ടിലേയ്ക്കുള്ള ഉപയോഗത്തിനായി ആദ്യത്തെ നോൺ-പ്രിസ്ക്രിപ്ഷൻ, ഓവർ-ദി-കൗണ്ടർ കോവിഡ് -19 ടെസ്റ്റ് കിറ്റിനായി അടിയന്തര ഉപയോഗ അംഗീകാരം നൽകി. ലാബ്കോർപ്പ് പിക്സൽ കോവിഡ് -19 ടെസ്റ്റ് ഹോം കളക്ഷൻ കിറ്റ് 18 വയസും അതിൽ കൂടുതലുമുള്ള…

രാഷ്ട്രീയം …. Siji Shahul

ഹാ ഹന്തകാലമെൻ മുകുരവല്ലരിപൂത്തുകായ്ചതാം ഗ്രാമ ചർച്ചകൾപന്തയക്കാരുടന്തഃർ ദർശനംചിന്തകൾക്കെന്തു ചുവടു തന്നു ഹോ.ലോകരാഷ്ട്രങ്ങൾ എത്തിചർച്ചകൾമോടിയാക്കിയ പീടികതിണ്ണയിൽവാപൊളിച്ചിവളടങ്ങാത്ത കൗതുകത്തോടെ നിന്നൊരു കാലം മറഞ്ഞു പോയ്ഈ എം എസ്സും കരുണാകരനുംഅടിവെച്ചൊരു നാട്ടുചർച്ചകൾയുപി ബംഗാൾ ശ്രീലങ്ക തുടങ്ങിയോരന്യസംസ്ഥാന രാഷ്ട്രീയ ചർച്ചകൾതോറ്റപന്തയക്കാരനന്നവിടൊരുരംഗവേദിയുണ്ടാക്കി മൊത്തവുംനാട്ടുകാരെ ചീത്തവാക്കിലഭിഷേകമേറ്റിടും നാൾകഴിഞ്ഞുപോയ്വാറ്റുചാരായമഹിമയാലൊരുനാട്ടിലും ഇന്നില്ലതുപോലെ കൗതുകംകളങ്കമില്ലാത്ത…

കുറുക്കന്റെ’ കല്യാണം…. പള്ളിയിൽ മണികണ്ഠൻ

ഒന്നാം ദിവസം.,മഴപെയ്തപ്പോൾകാമുകനിലെ കവിഹൃദയം മന്ത്രിച്ചു.“പ്രിയേ ഈ മഴ നമ്മുടെനിസ്വാർത്ഥ പ്രണയത്തിന് സാക്ഷിയാണ്..”മനസ്സിരുണ്ട കാമുകി കൊതിച്ചത്കവിതയല്ല,‘കറുത്തരാവിൽകടുത്ത തണുപ്പ’കറ്റാൻകാമുകന്റെ ‘കരവലയത്തിലെ ചൂടാ’ണ്.രണ്ടാം ദിവസം.,വെയിൽ വന്നപ്പോൾഅവനിലെ കവിഹൃദയം മന്ത്രിച്ചു..“പ്രിയേ ഈ വെയിൽ നമ്മുടെപ്രണയത്തിന്റെ പൊൻതിളക്കം.”മുഖം താഴ്ത്തി,കാൽവിരൽകൊണ്ട് കളം വരക്കുമ്പോൾ,കാമിനീമനം തുടിച്ചത്‘വെയിൽചൂട’കറ്റുന്ന കാമുകന്റെമധു-രസ-സുഖ-ചുംബനകുളിരാണ്.മൂന്നാം ദിവസം..,മഴയും വെയിലും ഒന്നിച്ചെത്തിയപ്പോൾ,കാമുകന്റെ‘പോരായ്മ’യിൽ…

അയലക്കറി …. എൻ.കെ അജിത്ത്

പച്ചയാം അയലകൾ വാങ്ങിച്ചു നന്നായിവെട്ടിയകത്തുളളഴുക്കുകൾ നീക്കണംഉപ്പിട്ടൊരഞ്ചാറുവട്ടം കഴുകണംപിന്നെയൊരല്പം പുളിയിട്ടുവയ്ക്കണംതേങ്ങയരമുറിപ്പീരയായ് മാറ്റണം,കൂട്ടത്തിലിത്തിരി മഞ്ഞളുചേർക്കണംപാണ്ടിമുളകും പിരിയനും ചേർത്തിട്ടുനന്നായരച്ചതരപ്പാക്കി മാറ്റണംഇഞ്ചി, വെളുത്തുള്ളിപത്തല്ലിയെന്നിവ,കൊത്തിയരിഞ്ഞ കൊച്ചുള്ളിയോടൊപ്പമായ്,പച്ചമുളകതു നീളത്തിൽക്കീറിയാമീനിൻ്റെചട്ടിയിലിട്ടു കൊടുക്കണം,ഉപ്പു പാകത്തിന് ചേർക്കാൻമടിക്കേണ്ട,നല്ക്കരിയാപ്പിലത്തണ്ടതും ചേർക്കണംഇപ്രകാരത്തിലായ് ചേരുവയൊക്കെയുംവെട്ടിക്കഴുകിയ മീനിലായ് ചേർത്തിട്ട്ഒത്തിരിയല്ലാതെ വെള്ളമൊഴിച്ചതുതീ കുറഞ്ഞുള്ളയടുപ്പിലായ് വയ്ക്കണംഇത്തിരി ശുദ്ധവെളിച്ചണ്ണ ചൂടാക്കിപൊട്ടിച്ചെടുത്ത കടുകിനോടൊപ്പമായ്വെന്തുകുറുകിയ മീൻകറി തന്മേളിൽതാളിച്ചുവെന്നാലിരട്ടിയാകും…

നാട്ടരുവി…… ശ്രീകുമാർ എം പി

നേരം പുലർന്നെടി കൊച്ചു പെണ്ണെഏറെ വെളുത്തെടി കൊച്ചു പെണ്ണെനേരം പുലരട്ടെ കൊച്ചു ചെക്കാഏറെ പുലരട്ടെ കൊച്ചു ചെക്കാമുറ്റമടിച്ചിന്നു വാരേണ്ടേടിമുല്ലയ്ക്കു വെള്ളമൊഴിയ്ക്കേണ്ടേടി?മുറ്റമടിച്ചിന്നു വാരിടേണ്ടമുല്ലയ്ക്കു വെള്ളമൊഴിച്ചിടേണ്ടകാപ്പിയനത്തേണ്ടെ കൊച്ചു പെണ്ണെകാര്യങ്ങളൊക്കെയും നോക്കിടേണ്ടെ?പുട്ടും കടലേമിണക്കണ്ടേടിപുന്നെല്ലരിച്ചോറു വച്ചിടേണ്ടെ?ചന്തയ്ക്കു പോകണം കൊച്ചുപെണ്ണെമുന്തിയ മീനൊന്നു വാങ്ങിടേണംഒന്നിനും പോകേണ്ട കൊച്ചു ചെക്കാഇന്നിങ്ങനെ മതി…

“യെസ്, നെല്ലിക്ക ജ്യൂസ് രാവിലെയും രാത്രി നെല്ലിക്കാരിഷ്ടവും.”….. Abdulla Melethil

ഇൻഷൂറൻസ് ആവശ്യത്തിനുവേണ്ടി ജനറൽബോഡി ചെക്കപ്പിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റുകളുമായി 45 വയസ്സുള്ള ആൾ OP യിലേക്ക് വന്നു. കൃത്യമായി വ്യായാമം ഉൾപ്പെടെ ചെയ്യുന്ന ആരോഗ്യത്തിൽ നല്ല ശ്രദ്ധയുള്ള ആൾ. അതുകൊണ്ടാവാം, ജീവിതശൈലിരോഗങ്ങൾ ഉൾപ്പെടെ ഒരു പ്രശ്നവും ഇല്ലാത്ത നോർമൽ റിസൾട്ടുകൾ,…

രക്തസാക്ഷികൾ …… ഉണ്ണികൃഷ്ണൻ ബാലരാമപുരം .

സ്വന്തം സുഖങ്ങൾക്ക് വേണ്ടിയല്ലാ..സ്വയം നിണമൊഴുക്കി അമരരായതല്ലാ..സാഹചര്യങ്ങൾ വിഴുങ്ങിയ ജീവൻ..സമര പോരാട്ടത്തിൻ ബാക്കിപത്രം.ആദർശമെന്നും നെഞ്ചിലേറ്റിക്കൊണ്ട്,ആകുലതകളെല്ലാം കടപുഴക്കി,അഭിമാനമോടെ പുലർന്നീടുവാൻ,അവനോൻ ജീവൻ ഈട് കൊടുത്തവർ.മരിച്ചെങ്കിലും മരിക്കാത്ത മാനവരാണവർ,മതിവരാദർശങ്ങൾ വിളമ്പിയവർ,മന്വന്തരങ്ങളായ് മനസ്സുകളിലമരുന്ന,മിത്രങ്ങൾ ഉണർവിന്റെ വിത്തുകൾ.ചതുര്യൂഗങ്ങളായ് ചാർത്തിയ മാല്യം,ചാമരം വീശി കുളിര് പകർന്നിന്നും,ചത്വര ശ്രേഷ്ഠമായ് തലയുയർത്തി,ചരിത്രത്തിന്നേടിലായ് പരിലസിക്കുന്നു.രക്തസാക്ഷികൾ നമ്മുടെ…

എന്‍ ആര്‍ ഇ അക്കൗണ്ടിനെ സംബന്ധിച്ച് പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍.

ഇന്ത്യക്ക് പുറത്തു താമസിക്കുകയും നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യയ്ക്കു പുറത്തു താമസിക്കുകയും പ്രവാസിയായി കഴിയുകയും ചെയ്തിട്ടും നാട്ടിലെ പഴയ സേവിങ്ങ്‌സ് അക്കൗണ്ടുകള്‍ സാധാരണപോലെ പ്രവര്‍ത്തിപ്പിക്കുന്ന പ്രവാസികള്‍ ഏറെയാണ്. എന്നാല്‍…

നിലാവിനോട് …… ഗീത മന്ദസ്മിത

നിലാവേ,നിന്നെയെനിക്കെന്നുമേറെയിഷ്ടംനിന്നെയാണോമലേ ഏറെയിഷ്ടം..!അർക്കന്റെ ചൂടേറ്റു വാങ്ങി നീയെങ്കിലുംമർത്യർക്കായേകി നീ കുളിർമ്മ മാത്രംഅർക്കനെ വെല്ലുന്ന വെൺമ മാത്രംമണ്ണിനും വിണ്ണിനും ശോഭമാത്രംമർത്യമനസ്സിൽ കുളിർമമാത്രംനിന്നെ വാഴ്ത്താത്തൊരു കവിതയുണ്ടോനിന്നെപ്പുണരാത്ത പ്രണയമുണ്ടോനിന്നെ പകർത്താത്ത ചിത്രമുണ്ടോനിന്നെപ്പുകഴ്ത്താത്ത ശാസ്ത്രമുണ്ടോനിന്നെയാണോമലേ ഏറെയിഷ്ടം..!ബാല്യകൗമാരങ്ങൾ മാത്രമല്ലയൗവ്വന, വാർദ്ധക്യമാകിടിലുംശാസ്ത്ര പുരോഗതിയാർന്നിടീലുംനിന്നെപ്പുണരാനായ് വെമ്പിടുന്നുമാനവരാശിയിതെന്നുമെന്നുംനിന്നെയെനിക്കെന്നുമെറെയിഷ്ടംനിന്നെയാണോമലേ ഏറെയിഷ്ടം..! ഗീത മന്ദസ്മിത 📝