Month: December 2020

രക്ഷകനെ കാത്ത്. …. ശ്രീരേഖ എസ്

ചേർത്തു പിടിക്കു൦തോറു൦അകന്നു പോകുന്ന മനസ്സുകൾ.ആരെയൊക്കെയോബോധ്യപ്പെടുത്താൻ വേണ്ടിവിളക്കിച്ചേർക്കുന്ന കണ്ണികൾ .ശ്വാസ൦മുട്ടിചുമയ്ക്കുന്നഭ്രാന്തൻചിന്തകൾ .വാക്കുകളിൽ മാത്രമൊതുങ്ങുന്നസാന്ത്വനതലോടൽ ..തൂവൽകൊഴിഞ്ഞ മോഹപ്പക്ഷികൾപറക്കുവാനാവാതെ കേഴുന്നു.കപടത കണ്ടുമടുത്തു ആത്മാഹുതിചെയ്ത ഗതികിട്ടാതലയുന്ന മനസ്സുകൾ.ഇല്ല .. ഉയർത്തെഴുന്നേല്ക്കണ൦ഒരു ഫീനിക്സ് പക്ഷിയെപ്പോലെ .എടുക്കണ൦,അനീതിക്കെതിരെ ഒരു പടവാൾ .തളയ്ക്കണം.മദ൦ പൊട്ടിയോടുന്ന “മതയാനകളെ “.കൈകോർക്കണം,കുറുക്കൻമാര്‍ക്കിടയിൽകിടന്നു നിലവിളിക്കുന്നകുഞ്ഞാടുകളെ രക്ഷിക്കാൻ .സ്വാർത്ഥചിന്തയില്ലാതെജാതിമതവര്‍ണ്ണ…

25 വയസുകാരി ലണ്ടനിലൂടെ നഗ്നനായി സൈക്കിൾ ചവിട്ടി .

ഈ ചിത്രവും വാർത്തയും വായിക്കുമ്പോൾ നിങ്ങൾ മൂക്കത്തുകൈവക്കാൻ വരട്ടെ ..ഇതിന്റെ ഉദ്ദേശം എന്താണ് എന്ന് കെറി പറയുന്നത് .. 25 കാരിയായ സ്ത്രീ ലണ്ടനിൽ സൈക്കിൾ ചവിട്ടിക്കൊണ്ട് ഈ വാരാന്ത്യത്തിൽ പതിനായിരം യൂറോ സമാഹരിച്ചു. “അത് വളരെ തണുപ്പായിരുന്നു”: ആത്മഹത്യ തടയുന്നതിനെക്കുറിച്ചുള്ള…

കോളാമ്പിച്ചെടികൾ’ക്ക് പറയാനുള്ളത്. …. പള്ളിയിൽ മണികണ്ഠൻ

നീ വിരൽത്തുമ്പുകൊണ്ടെന്റെകവിളിണ തുടച്ചിട്ടുംഞാൻ കരയുന്നുണ്ടെങ്കിൽ…നിന്റെ നെഞ്ചിൻചൂടിലേക്കെന്നെചേർത്തുനിർത്തിയിട്ടുംഎന്റെ കിതപ്പടങ്ങുന്നില്ലെങ്കിൽ….നിന്റെ ചുംബനങ്ങളേറ്റിട്ടുംഎന്റെ നെഞ്ചിടിപ്പൊടുങ്ങുന്നില്ലെങ്കിൽ…….നിന്റെ സ്നേഹം ചോദ്യംചെയ്യപ്പെടുകയാണ്.!പറിച്ചുനടലിന്റെ വേദനകളെക്കുറിച്ചുംപടിയിറങ്ങുന്നവരുടെ പിടയലുകളെക്കുറിച്ചുംനിറമറ്റവരുടെ കനവുകളെക്കുറിച്ചുംനിനക്കെന്തറിയാം.?നിനക്ക് സ്നേഹിക്കാനറിഞ്ഞിരുന്നെങ്കിൽഞാനിങ്ങിനെ കിതക്കില്ലായിരുന്നു,പ്രണയിക്കാനറിയുമായിരുന്നെങ്കിൽഞാനിങ്ങിനെ തളരില്ലായിരുന്നു,കണ്ണീരൊപ്പാനറിഞ്ഞിരുന്നെങ്കിൽഞാനിങ്ങിനെ കരയില്ലായിരുന്നു……‘അതിരുകളുടെ ബന്ധനം’ പൊട്ടിക്കാൻനിനക്കെപ്പോഴും ആവേശമായിരുന്നു.വേരറുക്കപ്പെടുന്നവരുടെ വേദനയുംവിലപിക്കുന്നവരുടെ വേവും മാത്രമാണ്നീയെന്നും അറിയാതിരുന്നത്.എന്റെ കിനാവുകളെ,പ്രതീക്ഷകളെ,സ്വാതന്ത്ര്യങ്ങളെ,എന്റെ നേർക്കാഴ്ചകളെയെല്ലാംനിന്റെ ‘വേലിക്കെട്ടിനകത്തേക്ക്പറിച്ചുനട്ടു’കൊണ്ട്നിനക്കെങ്ങിനെയാണ്മികവിന്റെ രൂപമാകാൻ കഴിയുക.?‘സ്വർണംപൂശിയബന്ധനങ്ങളുടെ ഇരുമ്പഴി’കളിൽഒരു…

ഒളിയിടങ്ങളില്ലാതെജീവിതം………..വിശ്വനാഥൻ വടയം

കരയുന്ന ആനാതിൽഉന്തിത്തുറന്ന് മുത്തപ്പൻ നെടും വരമ്പിലേക്ക് കയറി. മഴ തിമർത്ത് പെയ്തതിനാൽ വരമ്പിൽ ചെളിപടർന്ന് കിടന്നിരുന്നു. തെന്നിവീഴാതിരിക്കാൻ ചൂരൽ വടി ഊന്നിയാണ് മുത്തപ്പൻ നടക്കുന്നത്. പ്രളയകാലത്ത് കടലു പോലെ വയൽ മുങ്ങിക്കിടക്കുന്നതും വേനലിൽ വിണ്ടുകീറി ഇത്തിരി ജലത്തിനായ്നാവു നീട്ടിക്കിടക്കുന്നതും എത്ര തവണ…

കാനന ചോല …. ഷിബു കണിച്ചുകുളങ്ങര

കസ്തൂരി ഗന്ധമുള്ളമാൻപേടയിന്ന്തുള്ളിക്കളിക്കുന്നുകാനനത്തിൽപൂക്കളും പുഴുക്കളുംനീയതിക്ക് മുന്നിലോആവാസ വ്യവസ്ഥയിലുംനമ്രമുഖിയവൾ വിലോലമായ്എത്തിയതോ കാനനചാരുതയിൽമിന്നിത്തിളങ്ങിയുംഅഴകൊഴുകും വഴിയിലേഅവൾ തൻ അന്നനടയിൽചാഞ്ചല്ല്യമില്ലാതേ പൂക്കളുംനാണിച്ചുമന്ദസ്മിതമവളിൽ നിന്നുംകിനിഞ്ഞപ്പോഴോ പ്രഭചൊരിഞ്ഞതാം പാലഴകിൽകാനന ചോലയിൽ നീരാടുവാൻതുനിഞ്ഞതാം മാദകത്തിടമ്പിനേഎതിരേറ്റതാം വികാരവായ്പുമായ്അർദ്ധ നഗ്നയായ് രമിച്ചവൾപുഷ്പാടികൾ തൻനടുവിലേ ചോലയിൽനിർന്നിമേഷരായ് ഇലകളുംവള്ളികളും കൊതി പൂണ്ട്കുതൂഹലം വിവശമാർന്നുമന്മഥശരങ്ങൾ തൊടുക്കുവാനായവൾ ഏതോ ഗന്ധർവ്വന്റെവരവിന്നായ് കൊതി…

എയർബസിനെ ആക്രമിച്ചു തേനീച്ച കൂട്ടം .

കാട്ടുതേനീച്ചകളുടെ ഒരു കൂട്ടം എയർ വിസ്താര മെഷീന്റെ ഓൺ-ബോർഡ് വിൻഡോയിൽ പറ്റിപ്പിടിക്കുന്നു. അഗ്നിശമന സേന വാട്ടർ ഹോസുകളുമായി പുറത്തേക്ക് നീങ്ങുന്നു .കാട്ടു തേനീച്ച കോളനികൾ മരങ്ങളിൽ മാത്രം വസിക്കുന്നുവെന്ന് കരുതുന്ന ആർക്കും ഇവിടെ കാണാം . ഈ തേനീച്ചക്കൂട്ടം കൊൽക്കത്ത അന്താരാഷ്ട്ര…

വേരുകൾ …. Dr.Swapna Presannan

പരസ്പരം കെട്ടിപ്പുണർന്ന്തമ്മിൽ ലയിച്ച് ആഴങ്ങളുടെആത്മാവ് തേടിയുള്ള യാത്ര.മനസ്സിൽ ഒളിപ്പിച്ചു വെച്ചതത്രയുംപരസ്പരം ഓതി കഴിഞ്ഞു പോയകാലങ്ങളുടെ ശേഷിപ്പുകൾക്ക് നീരുനൽകി പുനരുജ്ജീവിപ്പിച്ച് ഇന്നിൻ്റെഹരിതാഭയിലേക്കൊരെത്തിനോട്ടം.കാതങ്ങളോളം ദൂരേക്ക് ഓർമ്മകൾവേരുകളായി മെല്ലെ പടരുമ്പോൾ,വേരറ്റുപോയ ചെറിയ പച്ചപ്പുകൾതളിർക്കാനും പൂവിടാനുമായിസ്മൃതികളുടെ ചില്ലകൾ തോറുംഇന്നലകളുടെ ആത്മാവുകൾ കോർ-ത്തിട്ടിരിക്കാം അവയുടെ പൊട്ടിച്ചിരി-കൾ കല്പാന്തകാലത്തോളം അലയടിച്ചിടാംകാലം…

അന്നംതരുവോർ …… തോമസ് കാവാലം

അന്നംതരുവോരെ കൊന്നു മിന്നുവോർഅഴിഞ്ഞാടിയിട്ടു നാടു വാഴുന്നുവോ?ഉന്നം വയ്ക്കുന്ന തോക്കിൻ കുഴലിന്നെഞ്ചു കാട്ടുന്നു പതിത കർഷകർ.വിയർപ്പൊഴുക്കി കണ്ണുനീർ വാർത്തിടുംഅധ്വാനിക്കുന്നവർ വയൽ തീച്ചൂളയിൽകണ്ണീർ ഗ്യാസും പീരങ്കികളും തകർത്ത-ങ്കത്തിനായവർ മുന്നിട്ടിറങ്ങുന്നു .ഭരണം കൈപ്പിടിയിലാക്കുവാൻ ശ്രമിക്കവേചരണത്തിൻ കീഴിൽ ചരൽ നീങ്ങുമ്പോൾചൊല്പടിയിലാവാത്ത സ്വന്തം ജനത്തിനെമരണത്തിൻ കയത്തിലെറിഞ്ഞവർ രസിക്കുന്നു.കോടിജനങ്ങളെ കോടതി…

കൽപ്പടവുകളിൽ …. Unnikrishnan Kundayath

വളരെക്കാലത്തിനു ശേഷമാണ് നാട്ടിലേക്കൊന്ന് പോകണമെന്ന ചിന്ത സിദ്ധാർത്ഥനിൽ ഒരു ആഗ്രഹമെന്ന പോലെ മനസ്സിൽ വേരുറച്ചത്. നാട്ടിലെ കാര്യങ്ങൾ ചില പരിചയക്കാരിൽ നിന്നും അറിഞ്ഞിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും അങ്ങോട്ടു ചെല്ലണമെന്നയാൾക്ക് തോന്നിയിരുന്നില്ല. ഏകാന്തതയേറെ ഇഷ്ടപ്പെടുന്ന, കളിതമാശകളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും ബോധപൂർവ്വം ഒഴിഞ്ഞു നില്ക്കുന്നവനാണ്…

നിലവിളി ….. Shaju K Katameri

നെഞ്ച് പൊട്ടിവീണവാക്കുകളിൽ മുഖം ചേർത്ത്നക്ഷത്രങ്ങൾ മൗനത്തിന്റെഓർമ്മക്കുറിപ്പുകൾ കുറിച്ചു.തലച്ചോറ് കൊത്തിപ്പിളർക്കുംപെരുമഴയിൽ മൺഭിത്തികൾകുത്തിതുറന്നൊര് മുറിവ്അട്ടപ്പാടിയും ഇടവഴികളുംപിന്നിട്ട് കനവുകളിൽഅഗ്നിമഴയായ് വിതുമ്പുന്നു.വിശന്ന് തളർന്ന്അടികൊണ്ട് പിടയുമ്പോഴുംഒരിറ്റ് ദാഹജലത്തിന് യാചിച്ച“മധുവേട്ടന്റെ ആത്മാവ് “കാലത്തിന്റെ നെഞ്ച് പിളർന്ന്ചുട്ടെരിഞ്ഞ സ്വപ്നങ്ങൾക്കുംചുവന്ന് തിണർത്തകിനാക്കൾക്കുമിടയിൽനിലവിളിച്ചുകൊണ്ടേയിരിക്കുന്നു.ലക്ഷങ്ങൾ മുക്കിപ്പിഴിഞ്ഞഖദർധാരികളുടെ ചാരിത്ര്യപ്രസംഗംനവമാധ്യമങ്ങളിലപ്പോഴുംആൾക്കൂട്ടത്തിന്റെ നെഞ്ചിൽ ചവിട്ടിതീക്കാറ്റ് പുതഞ്ഞ് ഇരമ്പിപുണരുന്നു. ( ഷാജു.…