Month: December 2020

ഓർമ്മയിലെ ഡിസംബർ”🎄”……. ഗീത മന്ദസ്‌മിത

തുലാവർഷത്തിൻ തുടർമഴത്തുള്ളിയിൽ,വൃശ്ചികത്തിൻ വ്രതശുദ്ധിയുമായ്,ആതിരനിലാവിൻ കുളിരിൽ,ക്രിസ്തുമസ്സിൻ കൈപിടിച്ചെത്തും എൻ പ്രിയ മാസമേ..,കാത്തിരുന്നൂ ഞാനെന്നും നിൻ വരവിനായ്…വേനലും വർഷവും കടന്നെത്തും നിൻ വരവേകുന്നൂകുളിർകോരും മഞ്ഞുതുള്ളിപോൽ സൗഹൃദ നിമിഷങ്ങൾ..!അവയേകുന്നുയെന്നുമെന്നിൽ ഗൃഹാതുര നൊമ്പരങ്ങൾ…!കറങ്ങും കാലചക്രത്തിൻ അവസാന ഊഴത്തിനായ്കാത്തിരിപ്പൂ നീയെന്നും ക്ഷമതൻ പര്യായമായ്..!നീയണിഞ്ഞ മഞ്ഞുകണങ്ങൾതൻ മാലകൾകൊരുത്തെടുപ്പൂ എൻ ഗതകാല…

മിസ്സോറി സിറ്റി മേയർ ഇലക്ട് റോബിൻ ഇലക്കാട്ടിനെ സെൻറ് മേരീസ് ഓർത്തോഡോക്സ് ഇടവക സ്വീകരണം നൽകി …. Fr.Johnson Pappachan

ഹൂസ്റ്റൺ: മിസ്സോറി സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട മലയാളി റോബിൻ ഇലക്കാട്ടിനു ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തോഡോക്സ് ദേവാലയത്തിൽ സ്വീകരണം നൽകി. ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ഇടവക വികാരി ഫാ.ജോൺസൺ പുഞ്ചക്കോണത്തിൻറെ അധ്യക്ഷതയിൽ കൂടിയ സ്വീകരണയോഗത്തിൽ സെക്രട്ടറി റെനിൽ…

കർഷകൻ. …. പള്ളിയിൽ മണികണ്ഠൻ

കടൽപോലും തിളപ്പിക്കും-കനൽവീഴ്ത്തി സൂര്യദേവൻ-നഭസിന്റെ നടുമുറ്റത്തുദിച്ചുനിൽക്കേ,കൊടുംതാപക്കരുത്തേറ്റ്വയൽമണ്ണിൽ കിതപ്പോടെകുതിക്കുന്നുണ്ടൊരു’കാള’ചകിതനായി.കുലം പോറ്റാൻ ഉടൽവേവും-വെയിൽച്ചൂടിൽ തളരാതെകുതിക്കുന്ന കരിങ്കാളയ്ക്കുടലിലെല്ലാംതഴമ്പുണ്ട്, വയൽമണ്ണി-ലതിരിട്ടുതിരിക്കുവാൻചളികോരിയൊരുക്കിയ വരമ്പുപോലെ.മഴക്കാലമൊഴിഞ്ഞു, തീ-വെയിലെങ്ങും പടർന്നിട്ടുംജലമൊട്ടും വലിയാത്തൊരരുവിപോലെകുതികുത്തിയൊഴുകുന്നു-ണ്ടനുദിനം കരിങ്കാള-ക്കരുത്തന്റെയുടലിലെ തപിച്ചസ്വേദംചെറുചുട്ടിത്തുവർത്തുകൊ-ണ്ടിടയ്ക്കിടെ വിയർപ്പൊപ്പിനെടുതായിട്ടൊരുശ്വാസം വലിച്ചുവിട്ട്പകപോലെ തപിപ്പിക്കുംപകലോനെയവൻ നിത്യംമന:ക്കട്ടിക്കുടകൊണ്ട് മറച്ചുനിർത്തും.ചളിച്ചേലിൽ ചെറുതൂമ്പ-കനത്തോടെ പതിക്കുംപോൽചുമയ്ക്കുന്ന സ്വരം കേൾക്കാം മുഴക്കമോടെവയൽച്ചാലിൽ തളംകെട്ടി-ക്കിടക്കുന്ന ജലംപോലെമിഴിക്കോണിലിരുതുള്ളിക്കലക്കം കാണാം.പുലർവെട്ടംപിറക്കുംമു-മ്പെഴുന്നേറ്റ് വയൽമണ്ണിൽകുലംകാക്കാനവൻ…

എന്റെ ഡിസംബർ …. വിഷ്ണു പകൽക്കുറി

ഒടുവില്‍ മാത്രംവരാന്‍ വിധിക്കപ്പെട്ട്വിഷാദത്തിന്റെ മൂടുപടംമഞ്ഞായ്‌ പുതച്ച്ഡിസംബര്‍ നീയെന്നെവല്ലാതെ മോഹിപ്പിക്കുന്നുമഞ്ഞ് പുതച്ചകുന്നിന്‍ചെരുവിലെപുല്‍ത്തലപ്പുകളെന്നോട്‌പറഞ്ഞു, ഇതു പോലൊരു മഞ്ഞുകാലത്തായിരുന്നിരിക്കണംനിന്‍റെ പിറവിയെന്ന്…നിന്‍റെ കുളിരില്‍ മുങ്ങിവീശിയടിക്കുന്ന കാറ്റില്‍ഞെട്ടറ്റു വീഴുന്നപച്ചിലകളെ നോക്കിനിൽക്കെ ഡിസംബർനീയെന്‍റെ കാതിലോതികാറ്റിനു പച്ചിലയെന്നോപഴുത്തിലയെന്നോവേർതിരിവില്ലന്ന്നീപൊഴിക്കുന്നമഞ്ഞുമഴയിൽകുളിരാതിരിക്കുവാന്‍ ഇന്ന്എന്റെ ചിറകിന്‍ ചൂട് മാത്രം..കുളിരുള്ള കിനാവുകളും,പുലര്‍വേളയിൽതണുപ്പും വാരിപ്പുതച്ച്പുതപ്പിനുള്ളിലുറങ്ങാനെന്ത് സുഖം!മഞ്ഞണിഞ്ഞ മൗനത്തിന്റെനേർത്ത പുകമറയ്ക്കുള്ളിൽകാലിത്തൊഴുത്തില്‍പിറന്നവന്റെഓര്‍മ്മയില്‍ വർണ്ണാഭമായൊരുക്രിസ്തുമസ്…

സ്വന്തം വേരുകൾ തേടുന്നതിലെ അപകടം … ആന്റെണി പുത്തൻപുരയ്ക്കൽ

അലക്സ് ഹാലെ എന്ന ആഫ്രോ-അമേരിക്കക്കാരൻ സ്വന്തം വേരുകൾ തേടി ക്ലേശകരമായ ഒരു അന്വേഷണം നടത്തി. ഈ അന്വേഷണത്തിന്റെ അവസാനം ഏഴു തലമുറകൾക്കു പിന്നിലുള്ള ചരിത്രം വരെ കണ്ടുപിടിക്കാൻ അയാൾക്ക് കഴിഞ്ഞു. സാഹിത്യ, ചലച്ചിത്ര ലോകത്തെ വളരെ വിജയം വരിച്ച ഒരു കൃതിയായി…

കുട്ടികളില്ലാത്തവരുടെ ക്രിസ്തുമസ് …. Thaha Jamal

ഒന്ന്പള്ളിമേടയിൽകുർബാനയ്ക്ക് ശേഷം.………………………………കുർബാനയ്ക്ക് ശേഷംഅച്ചനെ കാണാനെത്തിയ ഷേർളിസ്ഥിരം ദുഃഖം തന്നെ ആവർത്തിച്ചു.ആവർത്തിച്ച് പ്രാർത്ഥിച്ചിട്ടുംദൈവം ചെവിക്കൊള്ളുന്നില്ലജീവിതം വിരസതയുടെഉറവിടമാകുന്നു ഫാദർ.ആത്മവിശ്വാസത്തിൻമേൽനര വന്നു വീഴുന്നു.ഓ, ജീസസ് എൻ്റെ പ്രാർത്ഥന വെറുതെയാകുമോ…?എൻ്റെ ഇച്ചായൻ്റെ സ്വപ്നക്കിനാവിൻമേൽഉറുമ്പ് കൂടുകൂട്ടുന്നു.വട്ടമിട്ടു പറക്കുന്ന കരിങ്കാക്കയുടെ ഒച്ച മാത്രംചുവരിലോടുന്ന പല്ലിയുടെ ചിലയുംഞങ്ങൾക്കിടയിൽ ക്രിസ്തുമസ് സമ്മാനിക്കുന്നു.മറിയമിന് ദിവ്യ…

സഹോദരിക്ക് ഒരു പ്രണയം ഉണ്ട് …Sadanandan Kakkanat

എന്റെ മുതിർന്ന സഹോദരിക്ക് ഒരു പ്രണയം ഉണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നത്, ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ്. എന്നെക്കാൾ പത്തു വയസ്സിനു മുതിർന്നതാണ് വല്യേച്ചി. വിവാഹ ആലോചനകൾ പലതും വന്നെങ്കിലും സ്ത്രീധനം അടക്കമുള്ള കാര്യങ്ങൾ തടസ്സം ആകും. ഓരോ ആലോചന…

രാജാധിരാജന്‍ … Pirappancode Suresh

അഞ്ചപ്പസങ്കല്‍പ്പമായിരമാക്കിനീഅയ്യായിരങ്ങളെ ഊട്ടിയോനേവെറുമൊരു കാലിത്തൊഴുത്തിൽപിറന്നവൻകുരിശിൽ പിടഞ്ഞവനെന്റെയീശൻവൈരിയെപോലും പുണർന്നു സ്നേഹിക്കുവാൻആഹ്വാനമിട്ടവനാരാദ്ധ്യനായകൻമാനവജാതിയ്ക്കൊരണയാ വിളക്കായകാരുണ്യവാരിധേ പ്രഭചൊരിഞ്ഞീടണേശ്രുതിപാടി വാഴ്ത്തിടാം ഭക്തിയോടെലോകെെ നാഥനാം രാജാധിരാജനെപാപിതന്‍ഗേഹമതു പാതാളമാണെന്നുവേദംതിരുത്തിനീ വരദാനമെന്നപോല്‍പാപം കഴുകുവാന്‍ ഞാനുണ്ട് കൂടെയെ-ന്നുള്ളോരു മന്ത്രമതു മാനവര്‍ക്കേകി നീകരുണതന്നാഴിയായ് അമ്മയായച്ഛനായ്അര്‍ത്ഥങ്ങളുള്ളൊരാ കെെനീട്ടി നിന്നവന്‍നന്മകള്‍ നാടിന്റെ നാരായവേരെന്ന്നമ്മെ പഠിപ്പിച്ച രാജനാം യേശുവേനിന്‍പാദപങ്കജം പൂകുന്നൊരെന്റെയീഉള്ളത്തിനുടമയായ് വാഴേണമെന്നുമേ……

ഓർമ്മകൾ ഒരുസെക്കന്റ്ഷോഅപാരത….. കെ.വി. വിനോഷ്

പതിനാറിലൂടെ പാറിനടക്കുന്ന കാലത്തെയൊരു വെള്ളിയാഴ്ച്ച പട്ടിക്കാട് നിന്നും ബസ്സിൽ പള്ളിക്കണ്ടത്തേക്ക് വരുമ്പോഴാണ് നവരംഗ് ടാക്കീസിൽ പുതിയ സിനിമയുടെ പോസ്റ്റർ കണ്ടത്. ബസ്സ് ഓടി കൊണ്ടിരിക്കുന്നതിനാൽ പോസ്റ്ററിൽ ‘TARZAN ‘ എന്നെഴുതിയത് ഒരു മിന്നായം പോലെയാണ് കണ്ടത്. ആക്ഷൻ മൂവികളോട് പ്രിയമുള്ള അക്കാലത്ത്…

ബെത്‌ലഹേമും കാൽവരിയും ….. ജോർജ് കക്കാട്ട്

ബെത്‌ലഹേമിലാണ് അവൻ ജനിച്ചത്അവൻ നമുക്ക് ജീവൻ നൽകിഅവൻ ഗോഗുൽത്തായെ തിരഞ്ഞെടുത്തു,ക്രൂശിന്റെ മരണത്തെ മറികടക്കാൻ.ഞാൻ വൈകുന്നേരം ബീച്ചിലൂടെ നടന്നുഅടുത്ത നഗരത്തിലൂടെ പുറത്തേക്ക്;വലുതായി ഒന്നും ഞാൻ എവിടെയും കണ്ടില്ലബെത്‌ലഹേമിനേക്കാളും ഗോഗുൽത്തായെക്കാളും.ഏഴ് അത്ഭുതങ്ങൾ എങ്ങനെയുണ്ട്പഴയ ലോകത്തിൽ നിന്ന് കൊണ്ടുപോയിഭൗമിക ശക്തിയുടെ ധിക്കാരം എങ്ങനെയാണ്സ്വർഗ്ഗശക്തിക്ക് കീഴടങ്ങുക!ഞാൻ ആഗ്രഹിക്കുന്നിടത്ത്…