Month: January 2021

മുള്ളുവേലി…. Saleem Mohamed

പാളത്തൊപ്പി തലയിൽ കമഴ്ത്തിപാതി നഗ്നനായ മുല്ലൻ തന്തനിറം മങ്ങിയ തോർത്തുടുത്ത്വേലിയിൽ മുള്ളുകൾ ഒന്നൊന്നായിഅടുക്കി വെക്കുകയാണ്. കോലിൽ കമ്പി കോർത്ത്ഇടയിലൂടെ അപ്പുറത്തേക്കുകൊടുക്കുമ്പോൾമുറുക്കിക്കെട്ടാൻ അപ്പുറത്ത്കോത തന്തയുണ്ട്. നേരിയ പുള്ളി വെളിച്ചം പരന്നകമുങ്ങിൻ തൊടിയിൽകുഞ്ഞു കാര്യസ്ഥനായി ഞാനും. ഓരോ കാൽ വെപ്പിലുംകുട്ട്യേ മുള്ള്, മുള്ള് എന്നു…

ഗ്രാമികം…. Marath Shaji

“എന്നെ അറിയുമോ ?”“പിന്നേ …..എനിക്കറിയാലോ ?”“എങ്ങനെ അറിയും ?”“മാരാത്തെ കുട്ടിയെ അറിയില്ലെങ്കിൽ പിന്നെ പറഞ്ഞിട്ടെന്ത് കാര്യം…. “അവൾ ചിരിച്ചു. കൂടെ അവനും.“നാവെപ്പോഴും ഓട്ടോറിക്ഷ പോലെയാണല്ലേ ?”“അതെന്താ ?”“കുടുകുടു ശബ്ദിച്ചുകൊണ്ടേയിരിക്കും”അവൻ ചിരിച്ചു പക്ഷേ അവളുടെ മുഖത്ത് പരിഭവം നിറഞ്ഞു.“യ്യോ! ഞാനൊരു തമാശ പറഞ്ഞതാണ്.…

പൂർണ്ണഭാവങ്ങൾ. …. പള്ളിയിൽ മണികണ്ഠൻ

മനം പിടയുമ്പോൾമകനേ… കരയരുതെന്നുപറയാനുംമടിയിൽകിടത്തി മുടിയിഴകളിൽവാത്സല്യത്തലോടലേകുന്നഒരമ്മയാകാനും…… പെരുമഴനനഞ്ഞ്പടികയറിയെത്തുമ്പോൾപനിപിടിപ്പിക്കേണ്ടെന്നോതിതോർത്തുമായിഇടവഴിയിലേക്കോടിയെത്തുന്നചേച്ചിയാകാനും… ഇടക്ക് ശാസിക്കുമ്പോൾമുഖം കറുപ്പിച്ചാലുംചിരിച്ച് പിന്നെയും വിരൽത്തുമ്പിൽതൂങ്ങികുറുമ്പ്കാട്ടുന്ന അനിയത്തിയാകാനും… ഉള്ളൊന്നുപിടയുമ്പോഴേക്കുംഉള്ളറിഞ്ഞുകൊണ്ട് പുണരാനുംവരുന്നതെല്ലാം പങ്കിട്ടെടുക്കാമെന്നോതിനെഞ്ചിൽ തലചേർത്തുകിടക്കുന്നഒരു ഭാര്യയാകാനും…… പിണങ്ങാനിടവരുത്താതെമരണംവരെയിങ്ങനെപ്രണയിച്ചുകൊണ്ടേയിരിക്കാനുംമധുരമായൊരു ചുംബനംകൊണ്ട്മനസ്സിന് നിത്യയൗവ്വനംനൽകുന്നഒരു കാമുകിയാകാനും…….എനിക്കൊരു പെണ്ണിനെ വേണം… (പള്ളിയിൽ മണികണ്ഠൻ)

കോലംകെട്ടുന്ന ലൈവും കൊറോണയും …. എഡിറ്റോറിയൽ

2020 ഏറെ നാളുകൾക്കൊടുവിൽ മഹാവ്യാധി ലോകമാകെ പടർന്നുപിടിച്ചു.അതാവശ്യത്തിനുമാത്രം മുഖം മറച്ചിരുന്ന മനുഷ്യർ മാസ്ക് ധരിച്ചു മുഖം മറക്കാൻ തുടങ്ങി ..നേരെ നോക്കാൻ മടികാട്ടിത്തുടങ്ങി ,അകലം പാലിച്ചു .എന്തിനും ഏതിനും ഫോൺ ബെല്ലുകൾ ചിലച്ചപ്പോൾ ഇപ്പോൾ അതൊരിക്കൽ മാത്രമായി മാറി.. മനുഷ്യ മനസ്സിന്റെ…

പ്രശസ്ത കവി അനിൽ പനച്ചൂരാൻ അന്തരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണമായത്.രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയതാണ് അനിൽ പനച്ചൂരാനെന്ന് സഹോദരി ഭർത്താവ് പറഞ്ഞു. ഇടയ്ക്കുവച്ച് തലചുറ്റലുണ്ടായി. കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം കിംസ്…

“അസുര ജന്മങ്ങൾ!”…. Mathew Varghese

പലതിന്റെയുംബാക്കിയാണ് ഞാൻ!നീയുമതേ…….സകലചരാചരങ്ങളും, ഇങ്ങനെഎന്തിന്റെയോ ഏതിന്റെയോബാക്കിയാണ്, ചിലത്ഉച്ചിഷ്‌ടം മാത്രമാണ്!മറ്റുചിലത് തിരുശേഷിപ്പും;ഇനിയും ചിലത്അവശേഷിപ്പുമാണ്! മിച്ചമുള്ളത്, നാംബാക്കി വയ്ക്കേണ്ടതുണ്ട്!ദുരഭിമാനവും, ജാതിമതവർഗ്ഗ, രാഷ്ട്രീയ…..ഇങ്ങനെമിച്ചമുള്ള ദുഷിച്ച അവശിഷ്ടം.അഴുകിയ നിലയിൽ….സ്വന്തം ഉടലിൽ നിന്നുംമറ്റൊരു ജീവിച്ചിരിക്കുന്നഉടലിലേക്ക് പകർത്തിവച്ച്പിണമായി,തനിയെഇല്ലാതായി പോകും ഒരു, ഓർമ്മയോ,നിഷ്കാമ കർമ്മമോചരിത്രം അടയാളപ്പെട്ടഒരു വാക്കോ ഇവിടെബാക്കിവച്ചു പോയവർഎത്രയോ ഉണ്ടായിരുന്നുതിരുശേഷിപ്പുകൾഎന്ന് അടിവര…

ചിലന്തിവലകൾ …. Sivarajan Kovilazhikam

എന്നോ നാടുകടത്തപ്പെട്ടചിരികളുടെ ചുമലിൽതുന്നിപ്പിടിപ്പിച്ചഫലകത്തിൽഎഴുതിച്ചേർക്കാൻമറന്നുപോയമോഹങ്ങളുടെ,മോഹഭംഗങ്ങളുടെനിസ്സംഗതകളിൽമനഃപൂർവം മറന്നുവയ്ക്കുന്നഎന്നെ, ഞാൻതിരയേണ്ടുന്നത്ഏതു ചിലന്തിവലകൾക്കുള്ളിലാണ് ?ഒരു നിശ്ശബ്ദതയുടെഭാണ്ഡക്കെട്ടു തോളിലേറ്റി,ഭാരം പേറി,തനിച്ചാക്കിപ്പോകുന്നമൗനങ്ങളെ,മിഴിമുനകളിൽനിറയുന്നകനവുകളുടെനിറംമങ്ങിയകാഴ്ചകളെഏതുമാറാലകൾക്കുള്ളിലാണ്ഒളിപ്പിച്ചുവച്ചിരിക്കുന്നത് ?എന്നിലേക്കൊന്നുനടന്നടുക്കാൻ കൊതിക്കുന്നസ്വപ്നങ്ങളെഎത്ര ചേർത്തുപിടിച്ചിട്ടുംസ്വന്തമാകാതെപോയ,യാത്രപറയാതെ,വിഷാദത്തിന്റെനേർത്ത കുപ്പായത്തിന്നുള്ളിലൊളിച്ച്പിണങ്ങിപ്പോയഇഷ്‌ടങ്ങളെഇനിയുമേതു ചിലന്തിവലകളാകാംഒളിപ്പിച്ചുവച്ചിരിക്കുന്നത് ?അഴിക്കുംതോറും മുറുക്കുന്നകുരുക്കുകളുടെകമനീയതയ്ക്കുള്ളിൽ,ഗ്രഹിക്കാൻ കഴിയാതെപോയവിധിക്കണക്കുകളിലെസൂത്രവാക്യങ്ങളെമറച്ചുവെച്ച്ഊർന്നൂർന്നുപോകുന്നശിഷ്‌ടങ്ങളാക്കി,മറവികൊണ്ടു മൂടിവച്ച്ഓർമ്മകളുടെനെടുകയും കുറുകയുംഇഴചേർത്തിട്ടുംഇനിയും മടുക്കാതെ, മുടങ്ങാതെഎന്നിലും നിന്നിലുംമങ്ങിക്കിടപ്പുണ്ടൊരായിരംചിലന്തിവലകൾ ! ശിവരാജൻ കോവിലഴികം,മയ്യനാട്

അസാധ്യം …. Ravi Kollam Vila

പൊന്നാട ചാർത്തിയണഞ്ഞ കിനാവുകൾവെൺമേഘമായി പ്രകാശം ചൊരിഞ്ഞതുംസ്നേഹാംബരത്തിന്റെ ചോലയിൽ പൂവിട്ടമോഹ പുഷ്പത്തിൻ പ്രഭാ പൂര വിസ്മയംപങ്കിട്ടു താരങ്ങൾ കാവലായ് നിന്നതുംചെമ്മാനമാകെ പടർന്ന പ്രതീക്ഷകൾതാരും തളിരും അണിഞ്ഞന്നു നിന്നതുംഎന്നസ്തമിക്കുവാൻ പോകുന്നു കാലമേ !എത്ര വർണത്തിൻ വെയിൽ ചാർത്ത് കൊണ്ട് നാംഎത്ര ശില്പത്തിൻ തണൽ ചില്ല…

സൂര്യപുത്രികൾ …. സജി കല്യാണി

കാലിൽപുരണ്ട ചെളിഭൂമിയുടെ വിയർപ്പാണ്.കർഷകന്റെ ജീവനിൽ കോരിയിടുന്ന ഉപ്പ്തലയിൽ ചൂടുന്ന മഴകരളലിയിക്കുന്ന തണുപ്പാണ്വിശക്കുന്നവന്റെ നാവിലൂറേണ്ട രുചികണ്ണിലൂറുന്ന ചൂട്വെയിലുപൊള്ളിയ നനവാണ്വലിച്ചെടുക്കേണ്ട ശ്വാസമുതിരും ചില്ല.മണ്ണിൽ പുതഞ്ഞിറങ്ങുമ്പോൾമഴയും വെയിലുംഅവന്റെ കാമുകി.ഇരുകരങ്ങളിലെ പ്രണയദീപംഇടനെഞ്ചിലെ തുടിപ്പുപോലെഇരുവരുടെ പ്രണയത്താൽമാനംനോക്കിച്ചിരിച്ച്മണ്ണിളക്കുമ്പോൾഭൂമിയോടൊട്ടുന്ന ദ്വൈതംഉടയുന്ന ശിലകളിലുംമുറിയുന്ന വേരുകളിലുംഇലപിഴിഞ്ഞൊഴിച്ച്മുറിവുതുന്നുമ്പോൾചിരിച്ചുമറിയുന്ന മൗനം കൊണ്ട്അവന്റെ കാൽവെള്ളയിൽജഡവേരുകൾ ഇക്കിളിയിടും.ആകാശത്തിലേക്ക്വലിച്ചുകെട്ടിയ ഭൂമിയുടെ നൂൽമുറിഞ്ഞുപോവാതിരിക്കാൻമണ്ണിൽ…

സ്വന്തം മാതൃ ഭാഷ സംസാരിക്കാൻ …Sadanandan Kakkanat

മാതൃ ഭാഷയോടുള്ള പ്രണയം എല്ലാവർക്കും ഉണ്ട്. അത് തെറ്റൊന്നും അല്ല. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതിന്റെ ആഘോഷം ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മനോരമ അടക്കം വളരെ ഗംഭീരമായി ആഘോഷിച്ചു. മനോരമ പത്രം ചെലവാകണമെങ്കിൽ ഇവിടെ മലയാളം വായിക്കാൻ…