മാസ്ക്ക് …. Noushad Thrissur
മാസ്ക്ക്…..നീഎന്നിൽ അറിയാതെ വന്നുച്ചേർന്നൊരുമുഖാവരണമല്ല….. അനീതിയും അസത്യവുംഅരങ്ങ് വാഴുമ്പോൾ…പല സത്യങ്ങളും, ഞാൻമൂടിവെച്ചതിനാൽപ്രകൃതി അറിഞ്ഞുകൊണ്ടെനിക്ക്‌ചാർത്തിയ ആഭരണമാണ് നീ… മാസ്ക്ക്..നീയെനിക്കൊരു മൂടുപടമോഎന്നിക്കായ് തീർത്ത പരിരക്ഷയോ അല്ലമറിച്ചെന്നെ മൂടികെട്ടിയഅടിമത്വത്തിന്റെ അടയാളമാണ് മാസ്ക്ക്…സത്യങ്ങൾ വിളിച്ചുപറയുന്നവന്റെവായ് മൂടിക്കെട്ടുന്നയീ കാലത്ത്‌എഴുത്ത്കാരന്റെ കൈകളെല്ലാംവിലങ്ങണിയിക്കുന്നതിനു മുമ്പെങ്കിലുംഅഴിച്ചു മാറ്റണമെനിക്കീ മുഖാവരണംഎന്നിട്ട്…..വിളിച്ച് പറയണമെനിക്കുമീ…ലോകത്തോട്…മാസ്ക്ക്…നീ എനിക്കൊരു തുണ്ട്‌കീറത്തുണി മാത്രമായിരുന്നെന്ന്……