Month: January 2021

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്‌സിൻ സ്വീകരിക്കും.

കൊവിഡ് വാക്‌സിന്റെ രണ്ടാം ഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേദ്രമോദിയും മുഖ്യമന്ത്രിമാരും കൊവിഡ് വാക്‌സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്. രണ്ടാം ഘട്ട വാക്‌സിൻ വിതരണത്തിൽ 50 വയസിന് മുകളിൽ ഉള്ളവർക്കാണ് മുൻഗണന.ആരോഗ്യപ്രവർത്തകർ,കൊവിഡ് മുൻനിര പ്രവർത്തകർ എന്നിവർക്കായിരുന്നു ആദ്യഘട്ടത്തിൽ വാക്‌സിന്റെ ആദ്യ ഡോസ് നൽകിയത്. ജനുവരി…

ദാരികവധം

രചന : രാജേഷ് .സി .കെ ദോഹ ഖത്തർ ഭരണിക്കാവിൽ ,ഉൽസവംനന്നാവും ,ദാരികനുംകാളിയും ,ഉണ്ടാകും കാണേണം,ചോന്ന മിറായിയും,തേൻ മിറായിയും …നുണയണം……..കുഞ്ഞു മനസ്സ്,തുടിക്കുന്നു …..ഉയരുന്നു ചെട്ടിവാദ്യംചെമന്ന കണ്ണുരുട്ടിനാവും കടിച്ചുകിങ്ങിണി കിലുക്കിഭദ്രകാളി…. കയ്യിൽമൂർച്ചയുള്ള വാൾ,പിള്ളേർ പേടിച്ചോടി,ആരോ പറഞ്ഞു…ആ വാൾ കൊണ്ട്…..ദാരികനെ കൊല്ലുത്രെ,എന്റെ മനസ്സ് തേങ്ങി…

മലയാളി യുവാവ് ദിവസത്തോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി.

പാസ്‌പോര്‍ട്ട് യാത്രയ്ക്കിടയില്‍ നഷ്ടമായ മലയാളി യുവാവ് രണ്ടര ദിവസത്തോളം എയര്‍പോര്‍ട്ടില്‍ കുടുങ്ങി. റിയാദില്‍ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെയാണ് മലപ്പുറം സ്വദേശിയായ യുവാവ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്. അവധിയ്ക്ക് നാട്ടില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു യുവാവ്. ടോയ്‌ലറ്റില്‍ പോകാനായി…

നിറ ഭേദങ്ങൾ.

രചന : ജനാർദ്ദനൻ കേളത്ത് വെയിൽ കുടിച്ചുവറ്റിയ പുഴ, തൻകിനാവുകളുടെഅടിയൊഴുക്ക് കല്ലിച്ചപാറക്കെട്ടുകളിൽതേങ്ങിക്കിടന്നു! ഇരുകര പുണർന്നസ്മരണകളുടെശിഥിലമായനീർത്തടങ്ങളിൽ,പരലുകൾ തേടികൊക്കുകൾഅലഞ്ഞു നടന്നു! പുരോഗമനത്തിൻപലവഴിപ്പാതകൾപിഴുതെറിഞ്ഞ,പാലായനങ്ങൾനിഴലിളപ്പാറ്റിയ,മണ്മറഞ്ഞുപോയചുമ താങ്ങികൾ! വാസസ്ഥലത്തെഅസഹ്യതകളിൽനിന്നും ശീതീകരിച്ചപേടകങ്ങളിൽതാപശാന്തി തേടിയാത്ര പിരിയുന്നഅനുയാത്രികൾ! ശാസ്ത്രാനുഗമവഴി, കാറ്റൊഴിയുംചക്രവ്യൂഹത്തിൻനടുവിൽ കുടുങ്ങി,ദാഹിച്ചു വരണ്ടതൊണ്ടകൾമനമുരുകിവിലപിച്ചു ….പ്രളയജലത്തിൽപൊങ്ങിക്കിടക്കുംഒരാലിലയ്ക്ക് !!

പ്രതിച്ഛായ.

രചന :-ബിനു. ആർ. കയറ്റം കയറിപ്പോകുന്ന ബസ്സിൽ നിന്നും അയാൾ പുറത്തേക്ക് നോക്കിയിരുന്നു. താഴെ പച്ചവിരിപ്പിട്ട കുന്നുകൾക്കു താഴെ വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴ, ഒരു വെളുപ്പുറിബ്ബൺ അലസമായി കിടക്കുന്നതുപോലെ. കുന്നുകൾക്ക് ചുവട്ടിൽ പറ്റിച്ചേർന്നുകിടക്കുന്ന മണൽപ്പുറം. ഈ നദി എന്നും ഇങ്ങനെയായിരുന്നു. കനത്തകാലവർഷത്തിലും ദൂരെനിന്നുനോക്കുമ്പോൾ…

ചായ വിറ്റ് കാശുണ്ടാക്കി ത്യശൂരിൽ നിന്ന് സൈക്കിളിൽ കാശ്മീർ വരെ✌️

ഇന്ത്യ ചുറ്റാൻ തൃശ്ശൂർ ആമ്പല്ലൂരിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഇരുപത്തിമൂന്നുകാരൻ നിധിന്റെ പക്കൽ ഉണ്ടായിരുന്നത് 170 രൂപ മാത്രം. സൈക്കിളിൽ യാത്ര നടത്തി ഓരോ ദിവസവും പണം കണ്ടെത്തുന്നതു പോകുംവഴി ചായ വിറ്റ്. കശ്മീരിലേക്കുള്ള യാത്ര 10 ദിവസം പിന്നിടുമ്പോൾ നിധിനിപ്പോൾ ഗോവയിലുണ്ട്.…

തോന്നൽ

രചന : ഷാജു. കെ. കടമേരി വീടിനകത്തും പുറത്തുംനെഞ്ച് മാന്തിപ്പൊളിക്കുമൊരുപേടി ഇഴഞ്ഞു നീങ്ങുന്നുണ്ട്.പതിഞ്ഞ ചവിട്ടടികളിൽകൊമ്പ് കോർത്ത നിഴലുകൾ. ഭർത്താവിനെ കാത്തിരുന്നഅവളുടെ കണ്ണുകൾനീണ്ട് നീണ്ട് ഓർമ്മക്കടൽ നീന്തിമുറിയിൽ പതുങ്ങിയിരുന്നു. വായിച്ചുകൊണ്ടിരുന്നപുസ്തകത്തിലെകത്തുന്ന വാക്കുകൾകഥകൾ പൂത്തനക്ഷത്രക്കുന്നുകളിറങ്ങി പ്രതീക്ഷിച്ചുകൊണ്ടിരുന്നകാലൊച്ചകളിൽഇരുൾച്ചിത്രങ്ങൾ ഓടിമറഞ്ഞു. തേടിയെത്തുന്നഒരു വിളിക്കുമുമ്പേ ചിന്തകൾകനൽക്കാടുകൾക്ക്മുകളിലൂടെ പറന്നു. ആകുലതകൾ…

ആപത്ഘട്ടത്തിൽ കൂടെ നിന്ന രാജ്യത്തിന് വാക്‌സിൻ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യത്തിന് സഹായവുമായി ഭാരതം. കരീബിയൻ സമൂഹത്തിലെ ചെറു രാജ്യമായ ഡോമിനിക്കൻ റിപ്പബ്ലിക്ക് ഇന്ത്യയോട് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സഹായം ആവശ്യപ്പെട്ടയുടൻ ഇന്ത്യ വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ന് ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കുമാണ് ഇന്ത്യ വാക്‌സിനുകൾ കയറ്റുമതി…

അവൾ.

രചന : ശ്രീജിത് ഇരവിൽ ഷഷ്ഠിപൂർത്തിയായി പെണ്ണെ,ശിഷ്ട്ടകാലമേറേയില്ല . ആദ്യപ്രേമത്തിലെനിക്കൊരുമകളുണ്ടായിരുന്നുവെങ്കിൽനിന്നോളം വളർന്ന് നിവർന്ന് നിന്നേനെ .. എന്റെ നരയിൽ നിന്ന് കൈയെടുക്കൂ ..തലയിൽ ഉന്മാദ സിരകളുണരുന്നു! കൗതകം കൊണ്ടെന്നെ ചുംബിക്കരുത് നീ..കറ പിടിച്ച ചുണ്ടുകളിൽ ബീഡി മണമാണ്! പങ്കിടുവാനുണ്ടായ കരളിന്റെയിടത്ത്നഷ്ട്ടഗന്ധത്തിന്റെ പുകമറയാണ്.…

വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്.

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു, എട്ട് പേര്‍ക്ക് പരിക്കേറ്റു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദൂരക്കാഴ്ച കുറഞ്ഞ് 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. .തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദാണ് മരണപ്പെട്ടത്. 45 വയസ്സായിരുന്നു.അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായ നൗഷാദ് ബസില്‍…