Month: February 2021

ആരു നീ!

രചന : പട്ടം ശ്രീദേവി നായർ ആരുനീ ആരെന്നറിയാതെനിത്യവും,,,,അരുമയായെത്തുന്നആത്മ പക്ഷി….പക്ഷി തൻ തൂവൽപൊഴിക്കുവാനാവാതേഎൻ ആരൂഢമൊന്നിൽനീ കുടിയിരുന്നു……!എൻ കിളിനാദംപുറപ്പെടുവിക്കുംആത്മാവിൻരോദനപ്പെൺകരുത്ത്…….!!!!!പെൺ ശബ്ദമായോ?പിൻ ശബ്ദമായോ?പിൻ തലമുറക്കാരുടെപൊൻകരുത്തോ?

പൂന്താനം ദിനം.

Vasudevan K V ദാർശനിക ഭക്തകവി പൂന്താനം നമ്പൂതിരിയുടെ ജന്മദിനം. “കുംഭമാസത്തിലാകുന്നു നമ്മുടെജന്മനക്ഷത്രമശ്വതി നാളെന്നും”ജനന തിയ്യതി ലഭ്യമല്ലാതെ കവിവരികൾ പ്രകാരം കുംഭമാസ അശ്വതി നാളിലാണ് പൂന്താന ദിനം. സ്വാർത്ഥരഹിത ഭക്തിയാൽ ഭഗവത്പാദം പൂകാമെന്നു സാക്ഷ്യപെടുത്തിയ ഭക്തകവിയുടെ സ്മരണകൾ ഇന്ന്. സന്താനഭാഗ്യം ഇല്ലാത്ത…

എന്റെ വെണ്ണക്കണ്ണാ.

രചന : ഹരിഹരൻ കയ്യിട്ടുവാരുന്നതാരാണിതയ്യോനിൻ കൊഞ്ചൽ കേൾക്കാൻ കൊതിയ്ക്കുന്നു കുഞ്ഞേ !കാലിട്ടടിയ്ക്കു ന്നതാരാണിതയ്യോനിൻ തിരുപാദങ്ങൾ കാണണം കുഞ്ഞേ !മുരളീമനോഹരനാദമിതാണോഎൻ ചെവി കൂർപ്പിച്ചു വെക്കുന്നു കുഞ്ഞേ !വായും മുഖവും പെരക്കിവെച്ചയ്യോവെണ്ണ മുഴുവനും തീറ്റട്ടെ കുഞ്ഞേ !കാളിന്ദിതീരത്തിതൊറ്റയ്ക്കിതയ്യോപൈക്കളെ മേയ്ക്കുന്ന ഗോപാലനോ നീ !ആറ്റിൻ കരയിലെ…

പുതിയ വിദ്യയുമായി മോട്ടോര്‍വാഹന വകുപ്പ്.

രാത്രി യാത്രയില്‍ വാഹനത്തിന്‍റെ ലൈറ്റ് ഡിം ചെയ്യാതെ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെ കുടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. ലക്‌സ് മീറ്റര്‍ എന്ന ഉപകരണത്തിന്‍റെ സഹായത്തോടെ തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താനാണ് നീക്കം.അതിതീവ്ര വെളിച്ചമുള്ള വാഹനങ്ങളെ മൊബൈല്‍ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ്…

അമ്മേ പ്രണാമം.

രചന : പിരപ്പൻകോടൻ സുരേഷ് ഇമ്പത്തിലോമനപ്പാട്ടൊന്നു കേൾക്കാൻആ മടിത്തട്ടിൽ മയങ്ങികിടക്കുവാൻനിത്യവും തേടിത്തിരയുന്നു ഞാനെൻെറഓർമ്മക്കുടിലിൻെറയങ്കണ വീഥിയിൽപ്രേമഭാവത്തി്ന്റ വാർമഴത്തുള്ളിയായ്പ്രാണനിലായിരം താരകംപോലമ്മവിശ്വം വിരാജിച്ച ലാളിതയാണമ്മഅശ്രുപുഷ്പങ്ങളാലാർപ്പിതമർച്ചനപാതിമയക്കത്തിലെത്തുമമ്മ പിന്നെകാവലായ് ഓരേയിരിയ്ക്കുമമ്മമാഞ്ഞില്ലയാമടിത്തട്ടിലെ പൊന്നിടംകുട്ടൻെറ പുന്നാരത്തൊട്ടിലാമാമിടംസ്നേഹനേദ്യങ്ങളാലെങ്ങുമെവിടെയുംജന്മസാഫല്യത്തിനീണം പകർന്നൊരെ-ന്നമ്മയനന്തതതേടി പറന്നുപോയ്അശ്രുപുഷ്പങ്ങളാലാർപ്പിതമർച്ചന. എന്റെ അമ്മ,എന്റെ ഗുരുനാഥ..രാധമ്മസാർ(പിരപ്പൻകോടിന്റെ സാർഅമ്മ).സ്നേഹവാരിധിയായ അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ടു ഇന്നേയ്ക്കു വർഷം…

പ്രണയം

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട് എഴുതുവാൻ സുഖമുള്ള കാവ്യം പ്രണയംഎഴുതിയാൽ തീരാത്ത കാവ്യംഅകതാരിലായിരം മഴവില്ലു തീർക്കുന്നൊ-രലിവാർന്ന മഴയാണു പ്രണയം. ഓർമ്മതൻ ചില്ലയിലോടിക്കളിക്കുന്നൊ-രോമൽക്കിനാവാണു പ്രണയംമൗനങ്ങൾ വാചാലമാക്കുന്ന മാന്ത്രിക-വീണയാണെന്നുമേ പ്രണയം . ഏതോ നിമിഷത്തിലനുരാഗരേണുവായ്മാനസം പൂകുന്ന പ്രണയംഗന്ധർവ്വതംബുരു മീട്ടുംമനസ്സിന്റെസ്വരരാഗസുധയാണ് പ്രണയം . മൊഴിമാഞ്ഞു…

വൈരുദ്ധ്യാത്മികഭൗതികം .

രചന : സുമോദ് പരുമല അരുതെന്നറിയിയ്ക്കാനായതിരുകൾ വന്നപ്പോൾഅതിരുകൾ വിഭജനങ്ങളായെന്ന്അതിരുകൾ ആക്രമണങ്ങളെചെറുക്കുന്നുമുണ്ടെന്ന് . ജന്മനാ റേപ്പിസ്റ്റുകളുണ്ടായതിനാലാണെന്നുംഅതല്ല നാണം മറയ്ക്കാനെന്നും വസ്ത്രങ്ങളുണ്ടായത് . എന്താണ് മോഷ്ടിച്ചതെന്തറിയാതെമോഷണമൊരുകുറ്റമാവില്ലെന്ന് . എവിടേയ്ക്കാണ് പോവുന്നതെന്നറിയാതെഅതിവേഗത തെറ്റാവാനിടയില്ലെന്ന് .. കലാലയത്തിൻ്റെ പ്ലംബിംഗ് പൈപ്പുകൾ റബ്ബറുറകളാലടയുമ്പോൾഅവർ സ്നേഹിച്ചതത്രേ ..കണ്ടെത്തിയത് ,ബോംബല്ല…. എന്ന്…

പാപിയുടെ കുമ്പസാരം.

രചന : ബിനു രാധാകൃഷ്ണൻ. കണ്ണുകൾ വലയിൽ കുടുങ്ങിക്കിടന്ന അയാൾ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. കണ്ണുകൾ മാത്രം അനങ്ങുന്നില്ല. അകലങ്ങളിലെ വെളിച്ചം വലയിൽ തട്ടിത്തെറിക്കുന്നു.കുത്തഴിഞ്ഞ ഇരുട്ടിൽ അയാൾ കമിഴ്ന്നു കിടന്നു. തെറിക്കുന്ന വെളിച്ചം അയാളുടെ പുറത്തു പരന്നു. കിടപ്പ് മയക്കമായി.…

സഹപാഠിയാണവൻ…👫

രചന: രാജൻ അനാർകോട്ടിൽ മണ്ണാർക്കാട് സഹജീവിയല്ലേ,സഹപാഠിയല്ലേ,സഹകരിക്കാം,സഹിഷ്ണുതയോടെ,സംവദിക്കാം,സൗഹൃദത്തോടെ,സ്നേഹമോടെസല്ലപിക്കാം,സ്വീകരിക്കാംസന്തോഷത്തോടെ,സ്വന്തമാണെന്നോതിസാന്ത്വനിപ്പിക്കാം.ഒരുതോൾ ചേർന്ന്നടന്നതല്ലേ,ഒരിക്കലുംപിരിയില്ലെന്നന്നൊരുചിരിയാൽമൊഴിഞ്ഞതല്ലേ,അവനിൽ…വഴിയോരത്ത്വിശപ്പിൻ രുചിവടവൃക്ഷംപോൽവളർന്നിരിക്കാം,വാനിലെ തിളങ്ങുംനക്ഷത്ര താഴ്-വരയിൽചിതറിയ സ്വപ്നങ്ങൾനെയ്തിരിക്കാം,ചാരം പൊത്തിയചിതൽപുറ്റുകൾകാട് കയറിയജീവനാഡികളെപൊതിഞ്ഞിരിക്കാം,അടർന്നു വീഴാൻകാത്തിരിക്കുന്നപടുവൃക്ഷത്തിന്റെവേരുകളെവെറുപ്പിന്റെ ഗന്ധംഗ്രസിച്ചിരിക്കാം,നെടുവീപ്പുകളുടെതീക്കാറ്റിൽപാതി ചതഞ്ഞഓർമ്മകളുടെവെന്തളിഞ്ഞമണംചിന്തകളെതളർത്തിയിരിക്കാം.വീണ്ടുമൊന്നോർക്കാം…സഹജീവിയാണവൻ,സഹപാഠിയാണവൻ…!

യാത്രാ മാർഗനിർദേശങ്ങൾ പുതുക്കി കേന്ദ്രം.

രാജ്യത്ത് കൊവിഡ് 19 സൗത്ത് ആഫ്രിക്കൻ, ബ്രസീലിയൻ വകഭേദങ്ങൾ സ്ഥിരീകരിച്ചതോടെ യാത്ര മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. പുതിയ വകഭേദങ്ങൾ അതിവ്യാപന ശേഷിയുള്ളതാണ്. സൗത്ത് ആഫ്രിക്കൻ വകഭേദം നാലുപേരിലും, ബ്രസീലിയൻ വകഭേദം ഒരാളിലും കണ്ടെത്തിയതായി ഐസിഎംആർ അറിയിച്ചു. യുഎകെ വകഭേദം…