Month: March 2021

അക്ഷരവടിവുകൾ.

രചന : ഉഷ ഭവാനി. കല്ലുപെൻസിൽതിരുകിയ കുഞ്ഞിക്കൈയ്യ്വാത്സല്യച്ചൂടുള്ളൊരുകൈത്തലത്തിലൊതുക്കിവടിവില്ലാത്തവരകളെത്രയെഴുതിയീസ്ലേറ്റിലായീ….എഴുതിത്തന്നവരകൾക്ക് മേലേതെറ്റാതെയെഴുതിയെഴുതിഉരഞ്ഞു തേഞ്ഞു തീർന്നെത്രകല്ലുപെൻസിലുകളീഅക്ഷരപ്പെരുമനേടാനായി നമ്മൾ….. പിന്നെ..വള്ളിയും പുള്ളിയുംതെറ്റാതെയെഴുതിഒന്നാമതെത്തുമ്പോൾമറന്നുവോ നമ്മളീകല്ലുപെൻസിലിനെ…. അതുകഴിഞ്ഞീ-മഷിനിറമുള്ളഅക്ഷരവടിവുകൾക്ക്അന്നമായതുംകല്ലുപെൻസിലല്ലേ…. ഇന്ന്…ഞാനൊരു കല്ലുപെൻസിലുംനീ എന്റെതോന്ന്യാക്ഷരങ്ങൾക്കുള്ളസ്ലേറ്റുമായി…..പ്രണയാക്ഷരികളെഴുതിയുംമായ്ച്ചുംമുനതേഞ്ഞുതീർന്നി_ല്ലാതെയാവോളമിങ്ങനെഎന്നുമെന്നും ഒപ്പമുണ്ടാകണം.

തേടൽ.

രചന : സരിത മോഹൻ. അന്ന് കാണാതെപോയതെന്റെവെറും കല്ലുപെൻസിലല്ലദോശക്കല്ലുപോലുള്ളമണിയിൽതട്ടിവിളിച്ചു കോഴിക്കുഞ്ഞുങ്ങൾമുളയും പോലെആകാശം കാണാവുന്നവെട്ടുകല്ലിൻ മുറികളിൽകലപില കൂട്ടിയിരിക്കെകാണാതെ പോയതെന്റെഹൃദയമാണ്,പൈപ്പിൻ ചുവട്ടിൽ,കലപില കൂട്ടുംപാത്രങ്ങൾക്കിടയിൽപൊരി വെയിലിൽപി ടി മാഷിന്റെകസർത്തുകൾവീഴ്ത്തുംവിയർപ്പുമണികൾക്കിടയിൽഒരു വർഷം തുന്നിയിട്ടുംതീരാത്ത തൂവാലക്കടിയിൽമഞ്ഞയുപ്പുമാവിൻ മണംമയക്കും അടുക്കളപ്പുരയിൽകൊമ്പൻ മീശക്കാരൻ,’എഡ് മാഷിന്റെ ‘ചൂരൽ കണ്ണുരുട്ടുംആപ്പീസ് മുറിയിൽഇനി നോക്കാനൊരിടവുംബാക്കിയില്ലെന്റെകന്യാകുമാരി കല്ലുപെൻസിൽഏഴാം…

ജീവിതതാളം.

രചന : ബോബി ജേഴ്സൻ. അക്ഷരപ്പൂക്കളാദ്യമായ് കുഞ്ഞുകൈകളിൽ പിച്ചവച്ചതും,കൗതുകം പൂണ്ട കൺകളിലമ്മഅരുമയാമുമ്മ തന്നതും … അച്ഛതന്ന ചെറുകല്ലുപെൻസില –ന്നാദ്യമായ് കൈയ്യിലേന്തിഞാൻകുഞ്ഞു സ്ലേറ്റിലെമ്പാടുമായ്വരകൾ കോറിയന്നതി മോദമായ് …. രൂപഭംഗിയതിനില്ലയെങ്കിലുംഞാൻ രചിച്ച ചെറു രേഖകൾഏകിയെന്റെ ചെറുകരളിലുംകുളിരലകളായ്വിജയസ്മേരമായ് ….താഴെവീണൊന്നുടഞ്ഞു പോകാതെചേർത്തുകാത്തെത്ര പ്രാണനായ്കൂട്ടുകാർ തെല്ലകന്നുവെന്നാലുംകൂട്ടുനിന്നു നീ തോഴനായ്…

സ്നേഹം പഠിച്ചത് .

രചന : സുബിൻ കൈപ്പുള്ളി. അക്കത്തിലേറിടാൻചിത്രം വരച്ചിടാൻആദ്യ പടവായികല്ലുപെൻസിൽസൂക്ഷ്മതയോടെന്റകുഞ്ഞനാം പെട്ടിയിൽകാത്തുസൂക്ഷിച്ചു ഞാൻ കല്ലുപെൻസിൽഅക്കങ്ങളൊക്കെയുംകുത്തിക്കുറിച്ചുഞാൻഅക്ഷരമൊക്കെ വരച്ചു വച്ചുഅന്നെന്റെ നെറ്റിയിൽ കളിയോടെ കുറി തൊട്ടുചന്തമോടുള്ളോരാ കല്ലുപെൻസിൽആരുമയോടന്നു ഞാൻപൊട്ടിച്ചടർത്തി ഏകി നൽസൗഹൃദവാടികൾക്ക്നേടിഞാനങ്ങനെ സഹോദര്യത്തിലെപങ്കിട്ടെടുക്കുന്നൊരാത്മസുഖം.

പ്രണയതാരകം.

രചന : സുരേഷ് ബി ഭാസ്‌കരൻ. കോണടർന്നൊരാസ്ലേറ്റിലായ്ഒടിഞ്ഞുനുറുങ്ങിയകല്ലുപെൻസിലാൽഞാൻകോറിയസ്വപ്നമിന്നും പിൻതുടർന്നീടുന്നുഇന്നുംപിടയുന്നൊരുസത്യമായ്ഏറെമായ്ച്ചൊരുമഷിത്തണ്ടിനാലെങ്കിലുമിന്നുംമായാത്തൊരോർമ്മയായ് കാലമേനിൻ്റെ കളിവഞ്ചിയിലിന്നുമേകനായ് തുഴയുന്നുസ്വപ്നതീരത്തിലേക്ക്പ്രണയമേനീപകർന്നസ്നേഹച്ചൂടിലുരുകിയൊലിച്ചവനല്ലോഞാൻ പ്രാണൻപിടഞ്ഞുമറഞ്ഞുനീപ്രണയമേപ്രാർത്ഥനകേട്ടതില്ലൊരുശക്തിയുംപ്രാപിച്ചുചേരാൻകൊതിച്ചുനാംപ്രപഞ്ചമതിൻതിരികെടുത്തി വാനത്തിലുദിച്ചതാരകംനീവാതായനങ്ങൾതുറന്നതില്ലൊട്ടുമേവാദ്യമേളങ്ങൾതീർത്തതില്ലവാനത്തിലായ്തെളിയുന്നുദൂരെനീപ്രണയമേ.

ഗുരുനാഥൻ .

രചന : വിനോദ് കൊല്ലങ്കോട്. ഞാൻ പഠിച്ചൊരാ വാണിജ്യ തന്ത്രങ്ങൾനീ പഠിച്ച വിദ്യാലത്തിൽ നിന്നാണെടോ !അറുതി തീർക്കുന്ന കർക്കിടകത്തിലുംപൊരുതി ഞാനൊരു വ്യാപാരിയെ പോലെ“രണ്ട് മാപ്പില ഒരു മുറി പെൻസിൽ “ഉച്ച പൊട്ടുന്ന രീതിയിൽ വിളിക്കവേ..ഒന്ന് രണ്ട് മൂന്നെത്തി കൂട്ടുകാർസ്ലേറ്റ് മായ്ച്ചിടാൻ മാപ്പില…

അന്യസംസ്ഥാന തൊഴിലാളികളും കേരളവും .

ലേഖനം : ശാരിയദു. അന്യസംസ്ഥാന തൊഴിലാളികൾഎന്ന് കേൾക്കുമ്പോൾത്തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം എന്നും അതിരാവിലെ റോഡുസൈഡിൽ എവിടെയെങ്കിലും ഒരു കൂട്ടം ആൾക്കാർ ജോലിക്ക് പോകാനായി വാഹനത്തിന് കാത്തുനിൽക്കുന്ന ചിത്രമായിരിക്കും. അവരെ മൊത്തത്തിൽ നമ്മൾ ബംഗാളികളെന്നും വിളിക്കുന്നു. ഇന്നുകളിൽ കേരളത്തെ…

മേഘചിറകിൽ .

രചന : ജോർജ് കക്കാട്ട് മേഘ ചിറകിൽപ്രിയേ, ഞാൻ നിന്നെ ഒരു നാൾ കൊണ്ടുപോകുംഇടനാഴിയുടെ ഇടനാഴികളിലേക്ക് അകലെ,അവിടത്തെ ഏറ്റവും മനോഹരമായ സ്ഥലം എനിക്കറിയാം.ചുവന്ന പുഷ്പിക്കുന്ന പൂന്തോട്ടമുണ്ട്നിശബ്ദമായ ചന്ദ്രപ്രകാശത്തിൽ;താമര കാത്തിരിക്കുന്നുനിനക്കായി മധുചഷകം തുറക്കുന്നു .വയലറ്റുകൾ ചിരിക്കുകയും ചുംബിക്കുകയും ചെയ്യുന്നു,നക്ഷത്രങ്ങളെ നോക്കുക;റോസാപ്പൂക്കൾ രഹസ്യമായി പറയുന്നുനിൻറെ…

സ്വായംഭുവനും ശതരൂപയും.

രചന : ഹരിദാസ് കൊടകര . നാവിണങ്ങാൻ നാളെടുക്കുംനടനലിപിയിൽ നാടകം തിരമുപ്പാരുവിട്ടൊഴിഞ്ഞിടം വേദിബ്രഹ്മജംവൃദ്ധി കണ്ടുകാഴ്ചകൾ കരുണാഭരം ഉത്പതിഷ്ണുപൊൻകിണ്ടിയിൽ ദാനനീർനിത്യതയ്ക്കായ് ശരശയനംകാമദംജ്വരം സർഗ്ഗലീലകൾ തന്നിബോധം അഴിപ്പാങ്കഥനദിയൊഴുക്കിന്നാഗോളവേഗംഅതിലെഴും ചുഴിക്കിനാവ്കുതിരുമണ്വംശ നാദരാഗം നാടകാംഗമോർക്കാൻ വരിപ്പ്ഓർക്കാപ്പുറത്താറംഗവും തപംഏഴാംഗനായ് ദേശദിനം പാരംഅനുബന്ധം നഗ്നനിയതം രതി ആദിവസ്ത്രമായുടൽ ശീലംപുതഞ്ഞിരിക്കാൻ ഗൃഹംകൂട്സൗരാംശനായ്…

“അവള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു.”

രചന : മംഗളാനന്ദന്‍ ടി കെ അടുപ്പില്‍ അന്തിക്കഞ്ഞി തിളക്കാന്‍ മടിക്കുന്നു.അരികില്‍ തീയുതിക്കൊണ്ടവളും കിതക്കുന്നു..കുടിലില്‍ ഇരുള്‍കേറിപ്പറ്റുന്നു കുടിപാര്‍ക്കാന്‍,അവളീവര്‍ഷം പത്താംതരത്തില്‍ ജയിക്കേണ്ടോള്‍.കഞ്ഞിവേകുന്നു കറിയുപ്പതിലലിയുന്നു,പിന്നിലെയടുക്കളവാതിലുമടയുന്നു.തവിയും പിഞ്ഞാണവും കൂട്ടിമുട്ടുന്നു, തള്ള-മകളെ കരിക്കാടിയൂട്ടുന്നു, തലോടുന്നു.പിന്നീടു രസതന്ത്രബുക്കവള്‍ തുറക്കുന്നുനല്ലപോല്‍ പഠിക്കേണം, അവളിക്കൊല്ലം പത്തില്‍.ഇടയ്ക്കു നിറുകയില്‍ തള്ളപ്പേന്‍ കടിക്കുന്നു,അവള്‍ക്കു മുന്നില്‍…