Month: March 2021

വോട്ടെടുപ്പ് പ്ലാസ്റ്റിക്കിന് വിലക്ക്.

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക്കുള്‍പ്പടെ പ്രചാരണ സാമഗ്രികള്‍ക്ക് വിലക്കേര്‍പ്പെടുത്തി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് പ്രകാരം സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി പി.വി.സികള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ ഉപയോഗിക്കാനാവില്ല. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍…

ഇപ്പോഴത്തെ എന്റെ കേരളം.

രചന :- ബിനു. ആർ. പറയുവാനെനിക്കുനാണമാകുന്നെന്റമ്മേ,പുലകുളികൾ കുളിച്ചുമടുക്കുന്നമിഥ്യാഭിമാനികൾ നിറഞ്ഞ കേരളം കണ്ടിട്ട്.നിലതെറ്റിയ ഭരണതെമ്മാടിക്കൂട്ടങ്ങൾ കട്ടുമുടിച്ചു ദരിദ്രയായകേരളം കണ്ടിട്ട്.മാനത്തേപൂക്കടമുക്കിൽ ജോലിക്കുതെണ്ടുന്നനാടായിമാറി, മുഴുവൻ സാക്ഷരമായവിവേകബുദ്ധികൾ നിറഞ്ഞ കേരളം കണ്ടിട്ട്.അയ്യോയെന്റെയമ്മേ പറയുവാൻ നാണമാകുന്നൂ,പെരുമഴയിൽമുങ്ങിപ്പോയ പാമരരാംമലയാളിമക്കൾക്കായെന്നപേരിൽ തെണ്ടിപ്പെറുക്കിയനാണയത്തുട്ടുകളിൽ കയ്യിട്ടുവാരി, ബന്ധുക്കൾക്കായിവാരിക്കോരികൊടുക്കുന്നപ്രബുദ്ധകേരളത്തിന്റെ നാണംകെട്ട വായ്ത്താരികൾ കേട്ട്.നാണമാകുന്നെന്റമ്മേ, അമ്മയെയും പെങ്ങളെയും…

ഇങ്ങനെയും ചില പ്രണയങ്ങൾ .

രചന : മീറാ ബാനു എന്താണ് പ്രണയം ? ആലോചിച്ചിട്ടുണ്ടോ നമ്മളൊക്കെ പ്രണയിച്ചവരാണ്. അല്ലെങ്കിൽ ഇന്നും പ്രണയിക്കുന്നവരാണ്..എന്തായിരുന്നു നമ്മളിലെ പ്രണയം .ആ പ്രണയത്തിൽ നമ്മളൊക്കെസാറ്റിസ്‌ഫൈഡ് ആയിരുന്നോ ?എന്തൊക്കെയാണ് പ്രണയത്തിലെ മാനദണ്ഡങ്ങൾ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാൻ നമ്മള് ശ്രമിച്ചിട്ടുണ്ടോ.. അടുപ്പം, അഭിനിവേശം, പ്രതിബദ്ധത…

മഹാശിവരാത്രി.

രചന : പട്ടം ശ്രീദേവിനായർ ആദിരൂപശങ്കരം മഹാശക്തി ശങ്കരംശങ്കരസ്വരൂപനേ ആദിശങ്കരപ്രഭോ …..ശിവസ്വരൂപശങ്കരം ഭയങ്കരം കൃപാകരം ..ഭയാകരം ദയാകരം ക്ഷമാകരം ശ്രീകരം …ആദിരൂപം അന്തരൂപം ചിന്തകൾക്ക തീതരൂപംആദിശക്തിദേവനേ ശിവസ്വരൂപ ശംഭുവേ …...അന്തകാലമന്തരംഗേ അത്തലില്ലാതാക്കവേണംഅന്തരാത്മാവന്നതിൽ ഭവൽസ്വരൂപചിന്തവേണം ….കാശിനാഥദേവനേ ഭൂതനാഥദേവനേ ..കാത്തരുളീടണേ ശ്രീശിവസ്വരൂപമേ ……പാർവ്വതീ വല്ലഭാ…

” പെണ്ണിന്റെ മനസ്സിലിരുപ്പ്”

രചന : എം. എം. ദിവാകരൻ പെണ്ണിനെ.. വന്ന ചെറുക്കനും കൂട്ടരും നല്ലോണ്ണം കണ്ടു..ഉഗ്രൻ കാപ്പികുടിയും കഴിഞ്ഞു….നാട്ടു നടപ്പനുസരിച്ചു ഒരു മുറിയിൽ തനിച്ചാക്കി വാതിലും മെല്ലെ ചാരി…ഇനി അവർക്കു രണ്ടു പേർക്കും പരസ്പരം ചോദിക്കാനും പറയാനും ഒള്ളതൊക്കെ ആകട്ടെ.. അല്ലെ… അല്ലപിന്നെ……

പത്രോസിന്റെ വിലാപം.

രചന : തോമസ് കാവാലം കോഴി കൂകിയോ? എത്ര പ്രാവശ്യം?കോഴി കൂകിയോ മൂന്നു പ്രാവശ്യം?നിൻ മൊഴി മറന്നുപോയതെന്തേ, പ്രഭോ,നിൻവഴിവിട്ടു നടന്ന ഭീരു ഞാൻ.? ഏഴല്ലെഴുപതു നാഴികയ്‌ക്കിപ്പുറംപിഴയ്ക്കില്ല നാവെന്നു വഴിയേ പറയവേതോഴിയെ കണ്ടതും മൊഴിമാറ്റി പറഞ്ഞു ഞാൻതള്ളിപ്പറഞ്ഞു തഴഞ്ഞൊഴിഞ്ഞു നിന്നെ. കഴിഞ്ഞ കാലങ്ങളിൽ…

നിങ്ങളെ ഒരു ജീവി മാന്തിയെന്നിരിക്കട്ടെ.

Vaisakhan Thampi നിങ്ങളെ ഒരു ജീവി മാന്തിയെന്നിരിക്കട്ടെ, അത് പൂച്ചയോ പട്ടിയോ ഒക്കെയാവാം. നിങ്ങളുടെ സ്വന്തം വളർത്തുമൃഗമാണ്, കളിതമാശയുടെ ഭാഗമായി പറ്റിയതാണ്. പേവിഷബാധയുടെ സാധ്യത വളരെ കുറവാണ് എന്ന് നിങ്ങൾക്കിയാം. എന്നാലും കുത്തിവെപ്പെടുക്കേണ്ടതുണ്ടോ എന്നറിയാൻ നിങ്ങൾ പരിചയമുള്ള ഒരു ഡോക്ടറെ വിളിച്ച്…

” വഴി നനയുമ്പോൾ “

രചന : ഷാജു. കെ. കടമേരി അനുഭവത്തിന്റെനട്ടുച്ച മഴ നനയുമ്പോൾമുറിവുകൾ തുന്നിച്ചേർത്തകവിതയിലെഅവസാന വരികൾക്കുംതീ പിടിക്കുന്നു.ഇരുൾ നിവർത്തിയിട്ടജീവിതപുസ്തകതാളിൽകനല് തിളയ്ക്കുന്ന വഴികളിൽതലയിട്ടടിച്ച് പിടഞ്ഞ്കവിത പൂക്കുന്ന ഓർമ്മ മരക്കീഴിൽനനഞ്ഞ് കുതിർന്ന്ദിശതെറ്റി പതറി വീണചങ്കിടിപ്പുകൾ അഗ്നിനക്ഷത്രങ്ങളായ്നിരന്ന്നിന്ന്ജീവിതത്തോടേറ്റുമുട്ടുന്നു.ഹൃദയജാലകം തുറന്നൊരു പക്ഷിപാതി മുറിഞ്ഞ ചിറകുകൾ വീശിപെരുമഴ കോരിക്കുടിച്ച്വസന്തരാവുകൾക്ക് വട്ടം കറങ്ങുന്നു.ചോർന്നൊലിക്കുന്ന…

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡ്(OCI) ഹോൾഡർമാരുടെ അവകാശങ്ങൾ .

എഡിറ്റോറിയൽ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഹോൾഡർമാരുടെ അവകാശങ്ങൾ ഏറെയും വെട്ടിക്കുറയ്ക്കുകയുണ്ടായി. ഇതുകൂടാതെ ഇവർക്ക് ഇന്ത്യയിൽ പലഭാഗങ്ങളിലും യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ഒസിഐക്കാർക്ക് ഇനിമുതൽ ഇന്ത്യയിൽ ഗവേഷണങ്ങൾക്കും മിഷൻ പ്രവർത്തനത്തിനും പത്രപ്രവർത്തനത്തിനും പർവതാരോഹണത്തിനും പ്രത്യേകം അനുമതി നേടിയിരിക്കണം.…

ശരീരസമേതം.

രാജു കാഞ്ഞിരങ്ങാട് വറോനിക്ക ആത്മകഥയിലെഴുതിറുവാന്നിയ ആദ്യമായും അവസാനമായും –പറഞ്ഞു:ഒരുവൻ മരിച്ചു കഴിഞ്ഞാലാണ്അവൻ്റെ പെണ്ണിലേക്ക് അവൻ ശരീരസമേതം –കുടിയേറുന്നത് . മരണത്തിനുമുമ്പ് അവൻ ശ്വാസത്തിനായ് പിട-യുമ്പോൾആദ്യരാത്രിയിലെന്നപോലെ അവൾ ലജ്ജാലു-വായിഅപ്പാൾ, ആദ്യരതിക്കു മുന്നിലെ ചുംബനത്തി –ലെന്ന പോലെചൂടും, വിറയലുമുണ്ടായിരുന്നു അവൻ്റെ ചുണ്ടിന് അവൻമരിച്ച മാത്രയിലുണ്ടായി…