രചന : ബിനു. ആർ. കേരളമെന്നുമെൻ മാനവുംഅഭിമാനവുംഅപമാനവും…നിറയുംരൗദ്രഭീമന്മാർക്കിടയിൽചേക്കേറുന്നൂഅന്യനാട്ടിൽനിന്നുംവന്നെത്തുംകൂലിവേലക്കാർ ! ചൊവ്വെന്നുമല്ലെന്നുംചിന്തിക്കുന്ന-വരുടെയിടത്തുനിന്നുംകവർന്നെടുത്തുകൊണ്ടുപോകുന്നൂചെല്ലുംചൊല്ലുംച്ചിലവും ! വാദിക്കുന്നൂ അവർക്കായ് തിന്മകൾചികയുന്നവർ,അഷ്ടിക്കുവകയില്ലാത്തവരുടെ –യഷ്ടികൾനിറയ്ക്കാനാവാത്തവരുടെ –യഷ്ടികൾക്കായ് മുഷ്ടിപ്രക്ഷാളനംനടത്തുന്നൂ ചിലർ..! ജോലികൾകൂലികൾകൂട്ടിലടയ്ക്കപ്പെടുന്നൂ,വന്നുകയറുന്നവർക്കായ് !ഇവർക്കുമിഷ്ടരായ് മേഞ്ഞീടുന്നൂമൃഗംപോൽ പണിയെടുക്കുന്നവർ. ! കൊള്ളയടിക്കപ്പെടുന്നൂ,ജീവിതസായംകാലത്തിൽനിവൃത്തിക്കായ്, ഏകാന്തമായ്വസിക്കുന്നവരുടെ ജീവനും സ്വത്തും ! കൊള്ളയടിക്കപ്പെടുന്നൂ,സദാചാരംവാക്കിലുംനോക്കിലുംകൊണ്ടുനടക്കും മാനിനിമാരുടെസദ്‌വൃത്തികൾ ! കൊള്ളയടിക്കപ്പെടുന്നൂ,നാടിന്റെയമൃതകുംഭങ്ങൾ,രാഷ്ട്രത്തിനെതിരായഅരാജവാദികൾക്കായ്…