Month: April 2021

സ്വന്തമാര്, ബന്ധമാര് ?

രചന : ഷൈല നെൽസൺ. യാന്ത്രികമായ് ഗമിച്ചിടും ദിനരാത്രങ്ങളിൽ നന്ദിയെന്ന വാക്കിന് അർത്ഥമില്ലാതായിടുന്നു.കണക്കു പുസ്തകത്താളിലെ കിട്ടാക്കടങ്ങൾപോൽ രക്തബന്ധങ്ങളും ചോദ്യചിഹ്നമായിമുന്നിലെത്തുന്നു.പക്ഷികളെപ്പോൽ കൊത്തിയകറ്റാതെ പരിപാലിച്ചപൈതങ്ങൾ ചിറകുകൾ മുളച്ചെന്നാൽസ്വയം തിരിഞ്ഞു നോക്കിടാതെ പറന്നകലുന്നു.തറയിലും തലയിലും വയ്ക്കാതെ കാൽവളരുന്നോ കൈ വളരുന്നോ എന്നാവലിൽകണ്ണിമ പോൽ കാത്തു വളർത്തിയ…

മെമ്മറി ലോക്ഡൗൺ കാല കുറിപ്പ്.

Shaju V V കൊറോണാകാല നിർബന്ധിത ഭവനബന്ധനസന്ദർഭത്തിൽ മധ്യവർഗ്ഗ /ഉപരിവർഗ്ഗ മനുഷ്യർ നേരിടുന്ന ആപൽക്കരമായ സ്ഥിതിവിശേഷങ്ങളിൽ പ്രഥമം പാർട്ട്ണർമാർക്കിടയിൽ ന്യായമായും രൂപപ്പെട്ടു അനുദിനം വഷളായി വരുന്നയുദ്ധകാലപരിതോവസ്ഥയാണ്. വെടിനിർത്തൽ പ്രേരണാ ഘടകങ്ങളും നയതന്ത്ര സുഭാഷിതങ്ങളും അനുരഞ്‌ജന മാധ്യമങ്ങളുമായ കുഞ്ഞുങ്ങൾ എന്ന തുറുപ്പു ശീട്ട്…

നുണമാത്രം പറയുന്ന നേരുകള്.

രചന :Shangal G T . ഈ കാണായ നിശ്ചലതയെല്ലാംകല്ലുവച്ച നുണയാ… നുണയാഎന്നറിഞ്ഞപ്പോള്‍മുതലുള്ള അങ്കലാപ്പാ…എപ്പോഴും ചലിക്കുന്നെങ്കിലുംഭൂമി അതിന്റെ കള്ളക്കറക്കത്തില്‍എല്ലാം നിശ്ചലമെന്നു തോന്നിപ്പിക്കുന്നല്ലൊ ……ജീവപര്യന്തം തടവിലാഎന്നാല്‍ സര്‍വ്വസ്വതന്ത്രരെന്നുതോന്നിപ്പിക്കുന്നല്ലൊ ….പൊള്ളിക്കുന്ന ശാസനയാഎന്നാല്‍സാന്ത്വനമെന്നു തോന്നിപ്പിക്കുന്നല്ലൊ…..!ഇങ്ങനെ എപ്പോഴുമൊരു ചങ്കിടുപ്പാ…കൃഷിയ്ക്ക് വെള്ളം നനക്കുന്നുവെന്നു തോന്നിപ്പിക്കുംഎന്നാല്‍ കാലവര്‍ഷംകൊണ്ടുംതുലാവര്‍ഷംകൊണ്ടുംമുക്കിക്കൊല്ലാന്‍ നോക്കുന്നതാ…പാതിക്കാലം ഇരുട്ടുകാട്ടി…

ഏവം ജീവഗതി.

രചന : ബിജുനാഥ്. പതിവുപോലെ സീതയുടെ ബ്യൂട്ടിപാര്‍ലറിലെത്തി. ബ്ലീച്ചിങ്ങ് മാത്രമല്ല ലക്ഷ്യം. ഒന്നു ത്രെഡ്ഡണം. അതും പോര, പോളിഷിങ്ങ് പിന്നെ ഹെയര്‍ ട്രിമ്മിങ്ങ്.നല്ല തിരക്കാണ്. ടൗണില്‍ ബസ്സ് സ്റ്റാന്‍റിനടുത്തുള്ള ഒരേയൊരു പാര്‍ലറാണിത്. ആറു ജോലിക്കാരെ വച്ചുള്ള ഈ ബിസിനസ്സ് സീതയുടെ മാത്രം…

സ്നേഹസ്വരൂപൻ.

രചന :ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം. പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ വാതിൽ തുറക്കപ്പെടും…

ഓർമ്മയിൽ ചിലത് .

ഗിരിഷ്’ പിസി പാലം. കുളക്കോഴിയെ പിടിക്കാനുള്ള എളുപ്പ വിദ്യ …. ആമ്പേട്ടനെ ആരും അങ്ങിനെ വിളിച്ചതായി ഓർമ്മയില്ല. പ്രായം ചെന്നവർ മാത്രമല്ല, കുട്ടികൾ പോലും ആമ്പേട്ടനെ ആമ്പൻ എന്നാണ് വിളിക്കാറ്. അദ്ദേഹത്തിനല്ലാതെ ആ പേര് ഞാൻ മറ്റാർക്കും കേട്ടിട്ടില്ല. ഞങ്ങളുടെ നാട്ടിൽ…

വേദനയുടെ നനവ്.

രചന : രാജൻ അനാർകോട്ടിൽ . കളഞ്ഞുപോയബാല്യകാലത്തിലെഓർമ്മതൻമണിമുത്തുകൾഇവിടെയീവഴിത്താരയിൽതിരഞ്ഞു ഞാൻഅലയുന്നു..! ഒരുകൈക്കുടന്നയിൽവേദനയുടെ നനവ്കോരിയെടുത്ത്മൃതപ്രണനായ്എന്റെപ്രതിബിംബത്തിലേയ്ക്ക്കണ്ണുകോർത്ത്ഞാൻമയങ്ങുന്നു…!