Month: June 2021

മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു.

യുഎഇയിലും സൗദി അറേബ്യയിലും മലയാളി യുവാക്കള്‍ കുത്തേറ്റ് മരിച്ചു. ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (28) ആണ് ഷാര്‍ജയില്‍ കുത്തേറ്റ് മരിച്ചത്. ഷാര്‍ജയിലെ അബു ഷഗാരയിലാണ് വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്. നൈജീരിയന്‍ പൗരന്‍മാരുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.…

പുലരി.

കവിത : ശ്രീരേഖ എസ്* മധുരമായ് പാടിയുണർത്തുന്ന പൂങ്കുയിൽമാനസവാതിലിൽ മുട്ടിയപ്പോൾഅരുണാംശുവന്നു തലോടിയെൻ മിഴികളിൽപൊൻവെളിച്ചം പകർന്നുതന്നു.വെൺചേലചുറ്റിക്കുണുങ്ങിക്കൊണ്ടവൾമണവാട്ടിയെപ്പോലൊരുങ്ങിവന്നു.മധുരമായെന്റെ കിനാക്കളിൽ ചാർത്തുവാൻവർണ്ണങ്ങൾ ചാലിച്ചടുത്തുനിന്നു.മിഴികളിൽ മിഴിവേകാൻ പൊൻപ്രഭയായ്കരളിനു കുളിരേകാൻ തെളിമയുമായ്മണ്ണിന്റെ മാറിലെ മധുരം നുകർന്നീടാൻമധുരസ്വപ്‌നങ്ങളായ് അരികിൽ നിൽപ്പൂ!

റോസിലി.

കഥ : സുനു വിജയൻ* റോസിലിയെ ഞാൻ ആദ്യം കാണുന്നത് കാഞ്ഞിരപ്പള്ളി കത്തീഡ്രലിന്റെ നീളൻ പടിക്കെട്ടിൽ വച്ചാണ് .പള്ളിയുടെ കൽക്കെട്ടിനു സമീപമുള്ള പേരറിയാത്ത തണൽ മരച്ചുവട്ടിൽ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു റോസിലി . പള്ളിയിലെ ശവക്കോട്ടയുടെ പിന്നാമ്പുറത്തെ മധുരാനരക മരത്തിൽ നിന്നും വലിയ…

അമ്മമനം.

കത്രീന വിജിമോൾ* ചുമരുകൾക്കുള്ളിലായമരുന്ന ഗദ്ഗദംഅന്യോന്യമൊന്നുമേചൊല്ലാതെ തന്നെഎല്ലാമറിയുന്നസമനോവിന്നുടമകൾപറയാതെ അറിയുവാൻ കഴിവുള്ള മിഴികൾ കടമകൾനന്നായിനിർവ്വഹിച്ചീടുവാൻകഴിയാതെപോയവരാണോ ഈ നമ്മൾഎവിടെയാണക്ഷരത്തെറ്റ് ഭവിച്ചത്എന്താണ്ചെയ്യാതിരുന്നതീ നമ്മൾ കൗമാരമോടിമറയുന്നതിൻ മുന്നേകല്യാണ ബന്ധൂര കൂട്ടിലായില്ലേഇല്ലായ്മയൊന്നുമേ മക്കളെയാരേയുംഅറിയിച്ചിടാതെ നുകം തോളിലേറ്റി ആവുംവിധം വിദ്യ നല്കി മക്കൾക്ക്ജീവിതം കെട്ടിപ്പടുക്കാൻ തുണച്ചുസ്വന്തമായ് സ്വസ്തമായ് അവരൊക്കെ ജീവിതസുഖസൗകര്യങ്ങളിലാഴ്ന്നങ്ങു പോയി…

ബമ്പോട്ട് അഥവാ വമ്പോട്ട് .

മൻസൂർ നൈന* ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖ നഗരങ്ങളിൽ ഒന്നായിരുന്നു കൊച്ചി . കയറ്റുമതിക്കായും , ഇറക്കുമതിക്കായുംകൊച്ചിയിലെ കായലും കടലും കരയും തിരക്കുകളിൽ മുങ്ങി തിളങ്ങി നിൽക്കുന്നു . രാവും പകലും കൊച്ചിക്ക് ഒരു പോലെ …. കച്ചവടസ്ഥാപനങ്ങളും , തൊഴിലാളികളും…

മറന്നോ എന്നത്.

കല ഭാസ്‌കർ* മറന്നോ എന്നത്ചിലപ്പോഴൊക്കെ പരസ്പരംവിഷമിപ്പിക്കുന്ന ഒരു ചോദ്യമാവും.മറവിയിലേക്കുള്ള അവസാനവണ്ടിയിൽകയറി ടിക്കറ്റെടുത്ത് കഴിഞ്ഞവർ,ഓർമ്മയുടെ പൂക്കെട്ടല്ലാതെസ്വന്തമായി മറ്റൊന്നുമില്ലാത്തതിനാൽആ വണ്ടിയിൽ കയറാത്തവർ ,രണ്ടു കൂട്ടരോടുമത് ചോദിക്കരുത് !വിൽക്കാനല്ലെന്നറിഞ്ഞ്ഒന്നോ രണ്ടോ പേർ ആപൂക്കളൊന്ന് വാങ്ങി നോക്കിയേക്കാം.വണ്ടിയിൽ കയറും മുമ്പ്ധൃതിയിൽ തിരിച്ചു തന്നേക്കാം.ഉണ്ട്; ഇല്ല എന്ന്ഇതളിതളായി പൂക്കളെ…

ഫേസ്‌ബുക്ക് ജീവനക്കാർക്ക് കിടിലൻ ഓഫറുമായി സുക്കർബർഗ്.

ഫേസ്‌ബുക്ക് ജീവനക്കാർക്ക് ഓഫീസിന് പുറത്ത് ജോലിചെയ്യാൻ കൂടുതൽ സൗകര്യമൊരുക്കി സുക്കർബർഗ്. അടുത്ത വര്‍ഷം പകുതി വരെയെങ്കിലും വിദൂരമായി പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫേസ്ബുക്ക് സിഇഒ ജീവനക്കാരോട് പറഞ്ഞു.ഓഫീസിൽ നിന്നും മാറി ജോലി ചെയ്യുന്നത് ദീര്‍ഘകാല ചിന്തയ്ക്ക് കൂടുതല്‍ ഇടം നല്‍കിയിട്ടുണ്ടെന്നും എന്റെ കുടുംബത്തോടൊപ്പം…

അഴകോടൊഴുകാത്തവ.

ആനന്ദ്‌ അമരത്വ* വരികരികെ വാക്കേ അക്ഷരക്കൂട്ടമേവരുക നിരയായി വരികളായ്‌ തഴുകൂപൂക്കളായ്‌ വേണ്ടെനിക്കക്ഷരങ്ങൾവാക്ക്‌ തീതുപ്പണം മാല കെട്ടീട്ടെന്ത്‌! വഴി തെറ്റി ഒഴുകുന്ന പുഴയൊഴുക്കാവണംവരികളായ്‌ പെയ്തവ ഹൃദയമുണർത്തണംഅഴകായി വിരിയുന്ന പൂന്തോട്ടമാവേണ്ടഅരികു ചേർന്നൂറുന്ന ഉറവയായ്‌ മാറണം. പ്രണയ പ്രപഞ്ചത്തിൻ വർണ്ണനകൾ വേണ്ടപ്രണയാർദ്രമായൊരു മൊഴി പോലുമരുതേവരിയിൽ കനൽ…

ഹൃദയാഘാതം മൂലംമലയാളി മരിച്ചു.

ഖത്തറിലെ താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശി ഷംസുദ്ദീന്‍ ഇടശ്ശേരി (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. തിങ്കളാഴ്‍ച രാവിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 30 വര്‍ഷമായി ഖത്തറിലുണ്ടായിരുന്ന ഇദ്ദേഹം വാഹനങ്ങളുടെ…

അയാളെ കണ്ടുമുട്ടിയത്‌.

Sudheesh Subrahmanian* കാട്ടുതീ പാതിതിന്ന;കാടിന്റെ ഒരുകോണിൽ,പുറത്തേക്കുള്ളവഴിമറന്നുപോയ ദിവസത്തിലാണു,അയാളെ കണ്ടുമുട്ടിയത്‌.അലസമായ മുടിയിഴകളെ,കാറ്റു ശല്യപ്പെടുത്തുന്നതുകൂസാതെ,ചെറിയ തീക്ഷ്ണമായകണ്ണുകളാൽ ഒന്നു നോക്കി,പരുപരുത്ത തഴമ്പുകളുള്ളഇടതുകൈ നീട്ടി.“എനിക്കൊരു സിഗരറ്റ്‌ തരൂ.”കണ്ടുമറന്ന ഏതോ മുഖമെന്ന്ഓർത്തെടുക്കുന്നതോടൊപ്പംതന്നെ,പാന്റ്സിന്റെ വലിയ കീശയിലേക്ക്‌കൈകളാഴ്ത്തി,വീര്യം കുറഞ്ഞ;പുകഒരു വഴിപാടിനെന്നപോലെമാത്രം നൽകുന്ന,സിഗരറ്റുപാക്കറ്റ്‌ഞാനെടുത്ത്‌ അയാൾക്ക്‌ നീട്ടി.ഒരു സിഗരറ്റ്‌ ചുണ്ടിൽ വച്ച്‌,മുഷിഞ്ഞ കുപ്പായത്തിന്റെ കീശയിൽ…