Month: July 2021

പരിരംഭണം.

കവിത : സുദർശൻ കാർത്തികപ്പറമ്പിൽ * കരിനീലമിഴിയുള്ള പെണ്ണാളേ,നിന്റെകരതാരിൽ ഞാനൊന്നു തൊട്ടോട്ടെഅരുമപ്രതീക്ഷകൾ നെയ്തുനെയ്തന്നുഞാൻഒരു നൂറുസ്വപ്നങ്ങൾ കണ്ടതല്ലേപുലരിപ്പൂഞ്ചിറകും വിരിച്ചുകൊണ്ടേയെന്നിൽ,നലമെഴും പുഞ്ചിരിതൂകിക്കൊണ്ടേ,കലയുടെ കേദാരവനിയിലൂടങ്ങനെ,കളഭക്കുറിയുമായ് വന്നതല്ലേപേരൊന്നറിയുവാൻ മോഹമുണ്ടേ,യുള്ളിൽനേരൊന്നറിയുവാൻ ദാഹമുണ്ടേഏതു സ്വർഗ്ഗത്തിൽ നിന്നിങ്ങുവന്നെന്നുള്ളി-ലോതുക,നീയൊന്നെൻ പുന്നാരേ!മേനകയോ,ഹാ തിലോത്തമയോ,ദേവ-ലോകത്തിൻ,സൗന്ദര്യറാണിയോനീ!ഒന്നുമറിയില്ലയെങ്കിലുമോമലേ-യൊന്നറിയാമെന്റെ മുത്താണ്വേദത്തെളിമുകിൽ ചിത്താണ്,നീയീ-നാദപ്രപഞ്ചത്തിൻ സത്താണ്ആദിമധ്യാന്തപ്പൊരുളാണ്,സ്നേഹ-ഗാഥകൾതോറ്റും മിഴാവാണ്ആ ദിവ്യഭാവ സുഹാസിതനർത്തന –വേദിയിൽ ഞാൻ…

എന്താണ് ഹാപ്പിനെസ്സ്…!

യാസിർ എരുമപ്പെട്ടി* നിറയേ ആളുകളോട് ധന്യ വർമ്മ ഇടക്ക് ചിരിച്ചും, ഇടക്ക് പരിഭവിച്ചും, ഇടക്കൊരൽപ്പം എയറ് പിടിച്ചും ചോദിക്കുന്നൊരു ചോദ്യമുണ്ട്…”What you think is Happiness” എന്ന്…സന്തോഷത്തേ നിർവചിക്കാൻ പറയുകയാണ്…ആ ചോദ്യത്തിന് മുൻപിലിരിക്കുന്ന അതിഥികൾ പറയുന്ന മനോഹരമായ മറുപടികളുണ്ട്… ഓരോ മനുഷ്യനും…

രൂപങ്ങൾ.

കവിത : ഗോപാലകൃഷ്ണൻ ഇടത്തണ്ണിൽ. കീറ തുണിയാലെ നാണം മറയ്ക്കുന്നകീടങ്ങളാം ജനകോടികൾക്കായ്ഒരു തുണ്ടു ഭൂമിയും ചുരുളുവാൻ കൂരയുംഅതിരറ്റ മോഹമായ് ശേഷിയ്ക്കയുംനിറവാർന്ന സ്വപ്നങ്ങൾ നിറവേറ്റാനാകാതെനിറംമങ്ങി വികൃതമായ് ബാക്കി നിൽക്കേകനിവാർന്ന നയമോതിയധികാരമേറിയോരോദയ തോന്നി നില മാറ്റാനൊരുമ്പെട്ടില്ലചുടുചോര വീഴുന്ന ചേരികളുംതുണിക്കൂറ നിറയുന്ന കോളനിയുംമലിനജലമൊഴുകും ഓടകളുംമാലിന്യശേഖര കൂനകളുംജീവൻ…

28 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം കാണാതായി.

28 യാത്രക്കാരുമായി പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്. വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 22 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതര്‍ അറിയിച്ചു.റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്‌ക് കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട AN-26 എന്ന യാത്രാ വിമാനമാണ് കാണാതായത്.…

തോന്ന്യാക്ഷരങ്ങൾ.

കവിത : ജനാർദ്ദനൻ കേളത്ത്* ഈ നിശീഥത്തിൻ ശ്യാമ-വർണ്ണത്തിലനുരക്തംപൂക്കുന്നു വനജോത്സ്നവെളുക്കെ സുഗന്ധിയായ്! ഹൃദ്യമീ പ്രണയാർദ്രഭാവത്തിലരുണാഭമുഖിയായ് നാണിച്ചെത്തിനോക്കുന്നു പ്രഭാതവും! ബൌദ്ധിക മേധാവിത്വഭള്ള് പാടുന്നീ മർത്യർ,വർണവർഗ്ഗദ്വേഷത്തിൽമാഴ്കുന്നിരയായ് നിത്യം! അസ്ഥിതമെന്നും വാഴ്’ വിൻഅവിരാമ സൂക്തങ്ങളും,അതിജീവനത്തിന്റെഅസ്പൃശ്യ വാദങ്ങളും! രണ്ടുരണ്ടെത്ര? എന്ന –ദ്ധ്യാപകൻ ചോദിക്കവെ,ഉത്തരം കേട്ട് ഞെട്ടിപകച്ച് നിൽപ്പൂ…

ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫ്രൻസ് 2021: അന്താരാഷ്‌ട്ര നിലവാരമുള്ള വേദിയായി റിനയസാൻസ് ചിക്കാഗോ.

റിപ്പോർട്ട് : അനിൽ മറ്റത്തിക്കുന്നേൽ* ഷിക്കാഗോ: അമേരിക്കൻ മലയാളി സമൂഹത്തിലെ മാധ്യമപ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9 മത് മീഡിയാ കോണ്ഫറന്സിനുള്ള വേദി കോൺഫറൻസിനെ അംതാരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുന്നതിന്റെ ആദ്യ പടിയാകും. IPCNA ചിക്കാഗോ ചാപ്റ്ററിന്റെ…

“വിളക്കുമരം “

ചെറുകഥ : മോഹൻദാസ് എവർഷൈൻ* രാവിലെ തുടങ്ങിയ മഴയാണ്, തുള്ളിമുറിയാതെ ഇങ്ങനെ നിന്നാൽ ഇന്നത്തെ എല്ലാം കാര്യങ്ങളും അവതാളത്തിലാകുമെന്ന് ഭാവാനിയമ്മയ്ക്ക് തോന്നി.പുറത്തെ മഴ സഹിയ്ക്കാനാവാതെ അവരുടെ വളർത്തുനായ പത്തായത്തിന്റെ മുകളിൽ വിരിച്ച ചാക്കിൽ തല താഴ്ത്തി കുളിർന്ന് കിടക്കുന്നത് കണ്ടപ്പോൾ അവർക്ക്…

തപസ്വിനി.

വിഷ്ണു പകൽക്കുറി* ജാതിക്കോമരങ്ങൾഉറഞ്ഞുതുള്ളുംഈർച്ചവാളിൻതുഞ്ചത്തിരുന്നൊരുഉഗ്രതപസ്വിനിയുടെഭിക്ഷാടനംആൽത്തറവേരുകൾഅതിദ്രുതം വളരുമ്പോൾനീർപ്പോളകെട്ടിയകൺതടങ്ങളിൽരക്തപ്പുഴയൊഴുകിച്ചുവക്കുന്നുചമ്രവട്ടത്തിലിരുന്നവൾചതുരംഗപ്പലകയിൽകരുക്കൾ നീക്കിവച്ച്കോപാദ്ധയായിനെറികെട്ട കാലത്തെശപിച്ച്ചുടലഭസ്മവുംച്ചാർത്തിഒറ്റക്കാലിൽഋതുക്കൾ മാറിയതറിയാതെതപസ്സിരുന്നുകാലക്കേടിന്മിഴിതുറക്കവെമുന്നിലേക്കുവീണുരുണ്ടനാണയത്തുട്ടിലവൾഭിക്ഷയെറിഞ്ഞൊരുവൻ്റെജീവിതംകാൺകെ അട്ടഹസിച്ചവൾകൊടുവേനലിൽകാപാലവുമേന്തിചത്താലും തീരാത്തതീണ്ടലാണല്ലോമുക്കണ്ണാഒറ്റനാണയത്തിനുള്ളിലെന്നുച്ചൊല്ലിപിറുപിറുത്തു മൊഴിഞ്ഞുകലികാലമല്ലാതെന്ത്.

പഴയ കളിക്കൂട്ടുകാർ.

വാസുദേവൻ കെ വി* സാമൂഹിക അകലം കല്പിച്ചുകൊണ്ട് നഗരമധ്യത്തിലൂടെ അവർ നടന്നു.. പഴയ കളിക്കൂട്ടുകാർ.“ഈ ഫേസ്ബുക്ക്, ചതിയുടെ, വഞ്ചനയുടെ, വാക്കുമാറലിന്റെ ഇടത്താവളം അല്ലേടാ..?”അവൾ അങ്ങനെയാണ് സന്തോഷവും സങ്കടങ്ങളും അവനോട് പറയാതെ വയ്യാ അവൾക്ക്.. അവനവളെ ആശ്വസിപ്പിക്കാതെയും വയ്യാ.. “അതേ..ആട്ടിൻതോലിട്ട ചെന്നായ്ക്കൾ വിഹരിക്കുന്ന…

രഹസ്യാന്വേഷണം .

സുമോദ് പരുമല* രഹസ്യാന്വേഷണങ്ങളിൽഅവളുടെ ജാരൻവളരെപ്പതിവായിഅവളിലേയ്ക്കെത്തുന്നത്ഒടുവിലയാളറിഞ്ഞു .ഒരു തീവണ്ടിയാത്രയിലെഎതിരിരിപ്പിടത്തിൽ നിന്ന് ,സിനിമാതിയേറ്ററിലെഅരണ്ടവെളിച്ചത്തിൽഅറിയാതെ ,കാലിൽത്തട്ടിക്കടന്നുപോയഅതികായനായഅപരിചിതനിൽ നിന്ന് …ആൾത്തിരക്കിൽ നിന്ന്വായിച്ചകഥകളിൽ നിന്ന്കേട്ട പാട്ടുകളിൽ നിന്ന്ചിലപ്പോൾനനുത്ത കവിതകളായിചിലപ്പോൾകാറ്റായ് ,കടലായ് ,ചുഴലികളായ്അനന്തരംതാൻമാത്രമാത്രമാണ്,പുരുഷനായിവ്യവസ്ഥചെയ്യപ്പെട്ടഅവളുടെകാമനകളുടെയുടവനെന്നതുംസ്നേഹമെന്നത്ഒരാളിലേയ്ക്ക് കൂർത്ത് നീണ്ടവജ്രായുധത്തിൻ്റെഒറ്റമുനയെന്നതുംഒരു കല്യാണത്താലിയുടെഹൃദയാകൃതിയിൽ നിന്ന്അയാളടർത്തിയെറിഞ്ഞു .അന്നാദ്യമായിഅയാൾക്ക്അവളെയറിയുന്നതായിത്തോന്നി .അന്നേദിവസമവളയാളെപ്രണയിച്ചുതുടങ്ങി .അങ്ങനെ ,ഒരിയ്ക്കലുംപെയ്തൊഴിയാത്തപെരുമഴകൾകൊണ്ട്അവരുടെ രാത്രികൾമൂടി.കാഴ്ചകളിൽ നിന്ന് ,കേൾവികളിൽ നിന്ന്അവളറിഞ്ഞവയാകെഅയാളിലലിഞ്ഞുചേർന്നു…